വി.ഡി. സതീശൻ
തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി മുന്നോട്ടുപോകില്ലെന്ന് 2022ൽ തന്നെ റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും അവിടെ പുതിയ നിക്ഷേപത്തിന് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
കോച്ച് ഫാക്ടറി ഇല്ലെന്ന് അറിയിച്ചപ്പോൾ സ്ഥലം റെയിൽവേയിൽ നിന്നു ഭൂമി വിട്ടുകിട്ടാനാണ് കഴിഞ്ഞ സർക്കാർ ശ്രമം നടത്തിയത്. അവർ അന്നും ഇന്നും പറയുന്നത് ആവശ്യമായ കോച്ച് ഫാക്ടറിയുണ്ടെന്നും പാലക്കാട് ഫാക്ടറി ആവശ്യമില്ലെന്നുമാണ്.
അവിടേക്ക് പുതിയ നിക്ഷേപം കൊണ്ടുവരാമെന്നാണ് റെയിൽവേ മന്ത്രി പറഞ്ഞതെന്നും സംസ്ഥാന സർക്കാർ റെയിൽവേ മന്ത്രിയുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : KanchicodeCoachFactory Railway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash