Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kandal

ക​ണ്ട​ൽ കണ്ടുപ​ഠി​ക്കാ​ൻ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി

കൊ​​​​ച്ചി: ചെ​​​​ല്ലാ​​​​നം തീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ടെ​​​​ട്രാ​​​​പോ​​​​ഡ് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യ ക​​​​ട​​​​ൽ​​​​ഭി​​​​ത്തി​​​​യു​​​​ടെ ഘ​​​​ട​​​​ന​​​​ക​​​​ളും അ​​​​വ​​​​യു​​​​ടെ പ്രാ​​​​യോ​​​​ഗി​​​​ക ഫ​​​​ല​​​​പ്രാ​​​​പ്തി​​​​യും പ​​​​ഠി​​​​ക്കാ​​​​ൻ വി​​​​ദേ​​​​ശ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​ത്തി. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കൊ​​​​ള​​​​റാ​​​​ഡോ സ്റ്റേ​​​​റ്റ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ്ര​​​​മു​​​​ഖ ഗ​​​​വേ​​​​ഷ​​​​ക​​​​നാ​​​​യ ഡോ. ​​​​ഡാ​​​​ൻ ബേ​​​​ക്ക​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​സം​​​​ഘ​​​​മാ​​​​ണു ചെ​​​​ല്ലാ​​​​നത്തെ​​​​ത്തി​​​​യ​​​​ത്.

പ്ര​​​​കൃ​​​​തി​​​​ദ​​​​ത്ത തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ട​​​​ൽ​​​​ക്കാ​​​​ടു​​​​ക​​​​ളു​​​​ടെ പ​​​​ങ്ക്, തീ​​​​ര ഭൂ​​​​പ്ര​​​​കൃ​​​​തി മാ​​​​റ്റ​​​​ങ്ങ​​​​ൾ, കേ​​​​ര​​​​ള തീ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നേ​​​​രി​​​​ൽ​​​​ക്ക​​​​ണ്ടു മ​​​​ന​​​​സി​​​​ലാ​​​​ക്കി. അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​ദ്യാ​​​​ഭ്യാ​​​​സ ഗ​​​​വേ​​​​ഷ​​​​ണ യാ​​​​ത്രാ പ​​​​രി​​​​പാ​​​​ടി​​​​യാ​​​​യ ‘സെ​​​​മ​​​​സ്റ്റ​​​​ർ അ​​​​റ്റ് സീ’​​​​യി​​​​ലെ ഏ​​​​ഴം​​​​ഗ വി​​​​ദ്യാ​​​​ർ​​​​ഥി​​​സം​​​​ഘം ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഓ​​​​ഫ് ഫി​​​​ഷ​​​​റീ​​​​സ് ആ​​​​ൻ​​​​ഡ് ഓ​​​​ഷ​​​​ൻ സ്റ്റ​​​​ഡീ​​​​സ് (കു​​​​ഫോ​​​​സ്) സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

ഫ്ലൂ​​​​യി​​​​ഡ് മെ​​​​ക്കാ​​​​നി​​​​ക്സ്, ത​​​​രം​​​​ഗ മോ​​​​ഡ​​​​ലിം​​​​ഗ്, തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ, ഓ​​​​ഷ്യ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ലെ ആ​​​​ഗോ​​​​ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യാ​​​​യ​​​​ത്.ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണു ചെ​​​​ല്ലാ​​​​നം തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ത്തും സം​​​​ഘ​​​​മെ​​​​ത്തി​​​​യ​​​​ത്.

ഓ​​​​ഷ്യ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ നി​​​​ല​​​​വി​​​​ൽ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​യ തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ ന്യൂ​​​​മെ​​​​റി​​​​ക്ക​​​​ൽ മോ​​​​ഡ​​​​ലു​​​​ക​​​​ളു​​​​ടെ വി​​​​ക​​​​സ​​​​നം, ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള തീ​​​​ര ഭൂ​​​​പ്ര​​​​കൃ​​​​തി പ്ര​​​​വ​​​​ച​​​​നം, ഓ​​​​ഷ്യ​​​​ൻ വേ​​​​വ് എ​​​​ന​​​​ർ​​​​ജി ശേ​​​​ഷി​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ, ഊ​​​​ർ​​​​ജ സൈ​​​​റ്റു​​​​ക​​​​ളു​​​​ടെ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ, ആ​​​​ർ​​​​ട്ടി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ലെ ഐ​​​​സ്-​​​​സ്ട്രെ​​​​ക്ച​​​​ർ ഇ​​​​ന്‍റ​​​​റാ​​​​ക്ഷ​​​​ൻ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ കു​​​​ഫോ​​​​സി​​​​ലെ ഓ​​​​ഷ്യ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​കെ.​​​​ആ​​​​ർ. അ​​​​തു​​​​ൽ കൃ​​​​ഷ്ണ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തീ​​​​ര​​​​പ്ര​​​​ദേ​​​​ശം പ​​​​ഠ​​​​ന​​​​ത്തി​​​​നും ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നും വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന മേ​​​​ഖ​​​​ല​​​​യാ​​​​ണെ​​​​ന്ന് ഡോ. ​​​​ബേ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up