Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KandamalRiots

കാണ്ഡമാൽ കലാപം: കാ​​​ണാ​​​താ​​​യ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ക​​​ണ്ടെ​​​ത്താ​​​ൻ അ​​​ന്വേ​​​ഷ​​​ണം

ഭൂ​​​വ​​​നേ​​​ശ്വ​​​ർ: ഒ​​​ഡീ​​​ഷ​​​യി​​​ലെ കാ​​​ണ്ഡ​​​മാ​​​ലി​​​ൽ 2008 ലു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച ജ​​​സ്റ്റീ​​​സ് എ.​​​എ​​​സ്.​​​നാ​​​യി​​​ഡു ക​​​മ്മി​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം. സി​​​ഐ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി മോ​​​ഹ​​​ൻ ച​​​ര​​​ൺ മാ​​​ജി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

വി​​​എ​​​ച്ച്പി നേ​​​താ​​​വ് സ്വാ​​​മി ല​​​ക്ഷ്മ​​​ണാ​​​ന​​​ന്ത സ​​​ര​​​സ്വ​​​തി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും പി​​​ന്നാ​​​ലെ കാ​​​ണ്ഡ​​​മാ​​​ലി​​​ൽ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​നു​​​നേ​​​രെ ന​​​ട​​​ന്ന ആ​​​സൂ​​​ത്രി​​​ത അ​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​മാ​​​ണ് എ.​​​എ​​​സ്. നാ​​​യി​​​ഡു ക​​​മ്മി​​​ഷ​​​ൻ അ​​​ന്വേ​​​ഷി​​​ച്ച​​​ത്.

ബി​​​ജു​​​ജ​​​ന​​​താ​​​ദ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്തു​​​ണ്ടാ​​​യ ക​​​ലാ​​​പ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല ഭൂ​​​വ​​​നേ​​​ശ്വ​​​ർ-​​​ക​​​ട്ട​​​ക് ക​​​മ്മി​​​ഷ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു. 45 പേ​​​രാ​​​ണ് ക​​​ലാ​​​പ​​​ത്തി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

എ​​​ണ്‍പ​​​തോ​​​ളം പ​​​ള്ളി​​​ക​​​ളും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു വീ​​​ടു​​​ക​​​ളും ക​​​ലാ​​​പ​​​ത്തി​​​ൽ ത​​​ക​​​ർ​​​ത്തി​​​രു​​​ന്നു. 2024 ൽ ​​​ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് കാ​​​ണാ​​​താ​​​യ​​​ത്.

Latest News

Corehub Up