മുഖ്യമന്ത്രി മോഹൻ ചരൺ മാജി
ഭൂവനേശ്വർ: ഒഡീഷയിലെ കാണ്ഡമാലിൽ 2008 ലുണ്ടായ കലാപത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് എ.എസ്.നായിഡു കമ്മിഷൻ റിപ്പോർട്ട് അപ്രത്യക്ഷമായതിനെക്കുറിച്ച് അന്വേഷണം. സിഐഡി അന്വേഷണത്തിനാണു മുഖ്യമന്ത്രി മോഹൻ ചരൺ മാജി നിർദേശം നൽകിയത്.
വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ത സരസ്വതിയെ കൊലപ്പെടുത്തിയതിനെക്കുറിച്ചും പിന്നാലെ കാണ്ഡമാലിൽ ക്രൈസ്തവ സമൂഹത്തിനുനേരെ നടന്ന ആസൂത്രിത അക്രമങ്ങളെക്കുറിച്ചുമാണ് എ.എസ്. നായിഡു കമ്മിഷൻ അന്വേഷിച്ചത്.
ബിജുജനതാദൾ സർക്കാരിന്റെ ഭരണകാലത്തുണ്ടായ കലാപത്തെക്കുറിച്ചുള്ള അന്വേഷണ ചുമതല ഭൂവനേശ്വർ-കട്ടക് കമ്മിഷർക്കായിരുന്നു. 45 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.
എണ്‍പതോളം പള്ളികളും ആയിരക്കണക്കിനു വീടുകളും കലാപത്തിൽ തകർത്തിരുന്നു. 2024 ൽ ബിജെപി സർക്കാർ ചുമതലയേൽക്കുന്ന ഘട്ടത്തിലാണ് അന്വേഷണ റിപ്പോർട്ട് കാണാതായത്.
Tags : KandamalRiots Missing InvestigationReport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash