കഞ്ചിക്കോട്: സുൽത്താൻപേട്ട രൂപതയിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ കഞ്ചിക്കോട് ക്ലബ് 9 ടർഫിൽ നടന്ന ഇഗ്നസ് ഫോർട്ടിസ്- 2026 ഫുട്ബോൾ ടൂർണമെന്റിൽ കഞ്ചിക്കോട് ഹോളിഫാമിലി ദേവാലയ ടീം ഒന്നാംസ്ഥാനം നേടി. വാളയാർ സെന്റ് സ്റ്റാൻസിലാവൂസ് പള്ളി ടീം രണ്ടാംസ്ഥാനവും അട്ടപ്പള്ളം സെന്റ് ജോണ്‍സ് പള്ളി ടീം മൂന്നാംസ്ഥാനവും നേടി. രൂപതയിലെ ഒന്‍പതു ഇടവകകളിൽ നിന്നുള്ള ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
രൂപത പ്രൊക്യുറേറ്റർ ഫാ. ആന്റണി സേവിയർ പയസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. രൂപത ചാൻസിലർ ഫാ. മാർട്ടിൻ ജോസ് മുഖ്യാതിഥിയായിരുന്നു. രൂപത കെസിവൈഎം ഡയറക്ടർ ഫാ. പ്രവീണ്‍കുമാർ, കഞ്ചിക്കോട് ഇടവക വികാരി ഫാ. വിപിൻ വർഗീസ്, കെസിവൈഎം എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു