x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ഞ്ചി​ക്കോ​ട് ഹോ​ളി​ഫാ​മി​ലി പ​ള്ളി ടീം ​ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: August 13, 2026 05:37 AM IST | Updated: August 13, 2026 05:37 AM IST

ജേ​താ​ക്ക​ളാ​യ ക​ഞ്ചി​ക്കോ​ട് ഹോ​ളി​ഫാ​മി​ലി പ​ള്ളി ടീം.

ക​ഞ്ചി​ക്കോ​ട്: സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത​യി​ലെ കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ചി​ക്കോ​ട് ക്ല​ബ് 9 ട​ർ​ഫി​ൽ ന​ട​ന്ന ഇ​ഗ്ന​സ് ഫോ​ർ​ട്ടി​സ്- 2026 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ഞ്ചി​ക്കോ​ട് ഹോ​ളി​ഫാ​മി​ലി ദേ​വാ​ല​യ ടീം ​ഒ​ന്നാം​സ്ഥാ​നം നേ​ടി. വാ​ള​യാ​ർ സെ​ന്‍റ് സ്റ്റാ​ൻ​സി​ലാ​വൂ​സ് പ​ള്ളി ടീം ​ര​ണ്ടാം​സ്ഥാ​ന​വും അ​ട്ട​പ്പ​ള്ളം സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി ടീം ​മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. രൂ​പ​ത​യി​ലെ ഒ​ന്പ​തു ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു.

രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി സേ​വി​യ​ർ പ​യ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​മാ​ർ​ട്ടി​ൻ ജോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. രൂ​പ​ത കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​പ്ര​വീ​ണ്‍​കു​മാ​ർ, ക​ഞ്ചി​ക്കോ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​വി​പി​ൻ വ​ർ​ഗീ​സ്, കെ​സി​വൈ​എം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു

Tags : Nattuvishesham Districtnews Kanjikode Holy Family

Recent News

Corehub Up