തൃപ്പൂണിത്തുറ: എരൂരിൽ രണ്ട് പേർക്ക് തെരുവുനായയുടെ കടിയേറ്റു. വൈമീതി സ്വദേശി എൻ.എൻ. റെജി, എട്ട് വയസുള്ള വിദ്യാർഥി എന്നിവർക്കാണ് കഴിഞ്ഞ ഞായറാഴ്ച നായയുടെ കടിയേറ്റത്. റെജിക്ക് ഗുരുതരമായി മുറിവേറ്റതിനാൽ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്കുശേഷം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
എരൂർ വടക്കേ വൈമീതി അങ്കണവാടി റോഡിനടുത്തായിരുന്നു നായയുടെ ആക്രമണം. ഇവിടെയുള്ള
ഹോട്ടലിന് സമീപം തെരുവു നായകൾ വിഹരിക്കുകയാണെന്നും നായകൾക്ക് ഭക്ഷണം നൽകുന്നതാണ് ഇതിന് കാരണമെന്നും പ്രദേശവാസികൾ പറയുന്നു
Tags : Nattuvishesham Districtnews dog in Eroor.