x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ നി​ന്ന് 21 പ​വ​ൻ മോ​ഷ​ണം പോ​യി

വെബ് ഡെസ്ക്
Published: August 13, 2026 06:16 AM IST | Updated: August 13, 2026 06:16 AM IST

ഫോ​ർ​ട്ടു​കൊ​ച്ചി : പ്രാ​യ​മാ​യ ദ​മ്പ​തി​ക​ള്‍ ത​നി​ച്ച് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ നി​ന്ന് 21 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി. ന​സ്ര​ത്ത് മ​ദ​ര്‍ തെ​രേ​സ റോ​ഡ്  മു​ട്ട​ത്തി​പ​റ​മ്പി​ല്‍ എ.​വി ജോ​യി​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ പോ​യ​ത്.

\വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍  ഹാ​ളി​ലെ അ​ല​മാ​ര​യി​ലെ ഡ്രോ​യി​ല്‍ വ​ച്ചി​രു​ന്ന സ്വ​ര്‍​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. ക​ഴി​ഞ്ഞ മേ​യ് 10ന് ​ദ​മ്പ​തി​ക​ള്‍ ഞാ​റ​ക്ക​ലി​ല്‍ ഒ​രു വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി പോ​യി​രു​ന്നു. ഈ ​സ​മ​യം ഡ്രോ​യി​ല്‍  ആ​ഭ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​ട​മ പ​റ​യു​ന്നു. പി​ന്നീ​ട് ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വീ​ണ്ടും ഡ്രോ ​തു​റ​ന്ന് നോ​ക്കിയ​പ്പോ​ഴാ​ണ് കാ​ണാ​താ‍​യ വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ര്‍​ന്ന് ദ​മ്പ​തി​ക​ള്‍ തോ​പ്പും​പ​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ കെ​ട്ടി​ട നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സം​ശ​യ​മു​ള​ള​താ​യി ദ​മ്പ​തി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്ത് ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തോ​പ്പും​പ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

പൂ​ട്ടി​ക്കി​ട​ന്ന ​വീ​ട്ടിലും ​കവർച്ച

ആ​ലു​വ: ​പൂ​ട്ടി​ക്കി​ട​ന്ന ​വീ​ട് ​കു​ത്തി​തു​റ​ന്ന് ​എ​സി ​യൂ​ണി​റ്റു​ക​ളു​ടെ ​കം​പ്ര​സ​റു​ക​ൾ,  പൈ​പ്പു​ക​ൾ,  വാ​ൽ​വു​ക​ൾ എ​ന്നി​വ ​ക​വ​ർ​ന്നു. ​ആ​ലു​വ ​കൊ​ച്ചി​ൻ ​ബാ​ങ്കി​ന് ​സ​മീ​പം ​ചെ​റു​ക​ര​പീ​ടി​ക​യി​ൽ ​പി.​സി. ​മാ​ത്യു​വി​ന്‍റെ ​വീ​ട്ടി​ലാ​ണ് ​ക​വ​ർ​ച്ച ​ന​ട​ന്ന​ത്. 
ക​ഴി​ഞ്ഞ ​അ​ഞ്ചി​ന് വീ​ടു​പൂ​ട്ടി​പ്പോ​യ ശേ​ഷം 10 ന് ​മ​ട​ങ്ങി വ​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ​ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്.  

വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ ​വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് ക​യ​റി ര​ണ്ട് എ​യ​ർ ക​ണ്ടീ​ഷ​ന​റു​ക​ളു​ടെ കം​പ്ര​സ​ർ അ​ട​ക്ക​മു​ള്ള ഔ​ട്ട​ർ ​യൂ​ണി​റ്റ്  , ഇ​രു​നി​ല​ക​ളി​ലേ​യും ടോ​യ്ലെ​റ്റു​ക​ളി​ലെ​യും  അ​ടു​ക്ക​ള​യി​ലെ​യും ​പൈ​പ്പു​ക​ൾ, വാ​ട്ട​ർ ടാ​ങ്കി​ന്‍റെ​യും വാ​ഷിം​ഗ് മെ​ഷീ​നി​ന്‍റെ​യും വാ​ഷ് ബേ​സി​നു​ക​ളു​ടെ​യും ടാ​പ്പു​ക​ളു​മാ​ണ് ​മോ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ എ​ട​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു.

ഒ​ഡീ​ഷ സ്വ​ദേ​ശി​യെ മ​ര്‍​ദി​ച്ച്
ക​വ​ര്‍​ച്ച : 2 പേ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ജോ​ലി ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ത​ട​ഞ്ഞു നി​ര്‍​ത്തി മ​ര്‍​ദി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. എ​ളം​കു​ളം ചി​ല​വ​ന്നൂ​ര്‍ സ്വ​ദേ​ശി ആ​ല്‍​ഫി​ന്‍ (19), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​നീ​ഷ് (24) എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ട്ടാ​ളി​ക​ളാ​യ ര​ണ്ടു​പേ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.
11ന് ​രാ​ത്രി 7.30 ന് ​പൊ​ന്നു​രു​ന്നി റെ​യി​ല്‍​വേ​ട്രാ​ക്കി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം.

ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ത​ട​ഞ്ഞു നി​ര്‍​ത്തി​യ ശേ​ഷം നാ​ലം​ഗ സം​ഘം സൈ​ക്കി​ളി​ന്‍റെ പു​റ​കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ചെ​ടി​വെ​ട്ടാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്രി​ക കൊ​ണ്ട് ഇ​ട​ത് കാ​ല്‍​പാ​ദ​ത്തി​ല്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 5,000 രൂ​പ​യും 30,000 രൂ​പ വ​രു​ന്ന മൊ​ബൈ​ല്‍​ഫോ​ണും കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. അ​റ​സ്റ്റി​ലാ​യ ര​ണ്ടു പ്ര​തി​ക​ളും എ​ന്‍​ഡി​പി​എ​സ്, അ​ടി​പി​ടി, മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ മു​മ്പ് ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണെ​ന്ന് ക​ട​വ​ന്ത്ര പോ​ലീ​സ് പ​റ​ഞ്ഞു.

സിം​ഗ​പ്പു​ര്‍ വി​സ ത​ട്ടി​പ്പ്
2 പേ​ര്‍​ക്കെ​തി​രേ കേ​സ്

കൊ​ച്ചി: സിം​ഗ​പ്പു​രി​ല്‍ വെ​യ​ര്‍​ഹൗ​സി​ല്‍ സ്റ്റോ​ര്‍​കീ​പ്പ​ര്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ​ത് 1.5 ല​ക്ഷം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ർ​ക്കെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ശ​ര​ണ്‍ (35) ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ട​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദേ​ശ റി​ക്രൂ​ട്ട്‌​മെ​ന്‍റ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​ര്‍​ജു​ന്‍ കൃ​ഷ്ണ, ന​ട​ത്തി​പ്പു​കാ​രി അ​നൂ​ജ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.
ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​റി​ല്‍ വി​സ ഡോ​ക്യു​മെ​ന്‍റേ​ഷ​നാ​യി പ​ണം ന​ല്‍​കി​യെ​ങ്കി​ലും വീ​സ​യോ തി​രി​കെ പ​ണ​മോ ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

 

Tags : Nattuvishesham Districtnews sovereigns

Recent News

Corehub Up