x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രേ​ഡിം​ഗി​ൽ അ​മി​ത ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് വ​യോ​ധി​ക​ന്‍റെ 9.62 ല​ക്ഷം ത​ട്ടി​

വെബ് ഡെസ്ക്
Published: August 13, 2026 06:14 AM IST | Updated: August 13, 2026 06:14 AM IST

തൃ​പ്പൂ​ണി​ത്തു​റ: ട്രേ​ഡിം​ഗ് പ്ലാ​റ്റ്ഫോ​മി​ൽ നി​ക്ഷേ​പം ന​ട​ത്തി​യാ​ൽ അ​മി​ത ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വ​യോ​ധി​ക​നി​ൽ നി​ന്നും 9.62 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.

എ​രൂ​ർ കോ​ഴി​വെ​ട്ടും​വെ​ളി പ​വി​ത്രം വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ എ.​എ​ൻ. പു​രം ചെ​മ്മി​ണി​ക​ര വീ​ട്ടി​ൽ ആ​ർ. രാ​ജ​ഗോ​പാ​ൽ നാ​യ​ർ​ക്കാ (72)ണ് ​പ​ണം ന​ഷ്ട​മാ​യ​ത്. എ​റ​ണാ​കു​ളം ബി.​ആ​ർ. നോ​വ ഗ്രൂ​പ്പ് വൈ​റ്റ് വെ​യ്ൽ വെ​ഞ്ച്വേ​ഴ്സി​ലെ ഹ​ർ​ദി​ക് ധോ​ഷി (40) എ​ന്ന​യാ​ൾ ക​മ്പ​നി​യു​ടെ ട്രേ​ഡിം​ഗ് പ്ലാ​റ്റ്ഫോ​മി​ൽ ട്രേ​ഡിം​ഗി​ൽ നി​ക്ഷേ​പം ന​ട​ത്തി​യാ​ൽ അ​മി​ത ലാ​ഭം ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​രാ​തി​ക്കാ​ര​ന്‍റെ ആ​ല​പ്പു​ഴ​യി​ലു​ള്ള ര​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ ജൂ​ൺ 30 മു​ത​ൽ ജൂ​ലൈ 18 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​ല​പ്പോ​ഴാ​യി 9,62,500 രൂ​പ പ്ര​തി​യു​ടെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേക്കാ​യി വാ​ങ്ങി​യെ​ടു​ത്ത ശേ​ഷം ലാ​ഭ വി​ഹി​ത​മോ ന​ൽ​കി​യ പ​ണ​മോ തി​രി​ച്ചു ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഹി​ൽ​പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham Districtnews Elderly man

Recent News

Corehub Up