x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ക്ക​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: August 13, 2026 06:17 AM IST | Updated: August 13, 2026 06:17 AM IST

പി​ക്ക​പ്പ് വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റ​ിഞ്ഞ നി​ല​യി​ൽ

കൂ​ത്താ​ട്ടു​കു​ളം : മു​ട്ട​നോ​ലി​യി​ൽ​താ​ഴം - അ​ശ്വ​തി റോ​ഡി​ൽ റ​ബ്ബ​ർ ത​ടി​യു​മാ​യി വ​ന്ന പി​ക്ക​പ്പ് ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു. മു​ട്ട​നോ​ലി​യി​ൽ ഭാ​ഗ​ത്തു​നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഡ്രൈ​വ​ർ വാ​ഹ​നം ബ്രേ​ക്ക് ചെ​യ്ത് നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ആ​ണ് സം​ഭ​വം. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടു​മു​റ്റ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​തും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. അ​പ​ക​ട​ത്തി​ൽ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പും റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്.

സം​ഭ​വ​മ​റി​ഞ്ഞ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ണും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ട്ടാ​ര​വും ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം വ​ടം​കെ​ട്ടി ഉ​യ​ർ​ത്തി​മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു.

ത​ക​രാ​ർ സം​ഭ​വി​ച്ച കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് അ​ടി​യ​ന്ത​ര​മാ​യി സ്വ​ന്തം ചെ​ല​വി​ൽ ന​ന്നാ​ക്കി ന​ൽ​കു​മെ​ന്ന് വാ​ഹ​ന ഉ​ട​മ സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും, കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു

Tags : Nattuvishesham Districtnews Pickup loses

Recent News

Corehub Up