ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തുന്നു.
ആലുവ: പിതൃ മോക്ഷ പുണ്യത്തിനായി പതിനായിരങ്ങൾ ആലുവ മണപ്പുറത്ത് കർക്കടകവാവ് നാളിൽ ബലി തർപ്പണം നടത്തി. ഇന്നലെ പുലർച്ചെയോടെ ആരംഭിച്ച ചടങ്ങുകൾ വൈകുന്നേരം നാലു വരെ തുടർന്നു. മണപ്പുറം ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മുല്ലപ്പള്ളി ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ആലുവ അദ്വൈത ആശ്രമത്തിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു.
ഉച്ചകഴിഞ്ഞ് അൽപ്പനേരം മഴ പെയ്തതൊഴിച്ചാൽ ചടങ്ങുകൾക്ക് കാലാവസ്ഥ അനുകൂലമായിരുന്നു. എന്നാൽപെരിയാർ കരകവിഞ്ഞതിനെ തുടർന്ന് മണപ്പുറത്ത് അടിഞ്ഞുകൂടിയ ചെളി മുഴുവനായി നീക്കം ചെയ്യാതിരുന്നത് ഭക്തജനങ്ങളെ വലച്ചു. ക്ഷേത്രപരിസരത്ത് എത്താൻ ജനങ്ങൾ ബുദ്ധിമുട്ടി.
ബലിതര്‍പ്പണത്തോടനുബന്ധിച്ച് ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. .മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 500ഓളം പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. കടവുകളിൽ .അഗ്നിരക്ഷാസേനയുടേയും മുങ്ങൽ വിദഗ്ധരുടെയും സേവനവും സജ്ജമാക്കിയിരുന്നു. കൊച്ചി മെട്രോയുടെ അധിക സർവീസുകളും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി തിരുനെട്ടൂർ ക്ഷേത്രത്തിൽ
മരട്: മുഖ്യമന്ത്രി വി.ഡി.സതീശൻ ജന്മനാടായ നെട്ടൂരിലെത്തി ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ ഏഴിന് ആലുവ ദേശത്തെ വീട്ടിൽ നിന്നു പുറപ്പെട്ട അദ്ദേഹം 7.45 ഓടെ തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിലെത്തി.
തുടർന്ന് തൊഴുത്, പിതൃതർപ്പണം നടത്തി. ബലിതർപ്പണ ചടങ്ങുകൾ കഴിഞ്ഞതോടെ ക്ഷേത്രത്തിനകത്തും പുറത്തുമായി കാത്തു നിന്ന ഭക്തജനങ്ങളും നാട്ടുകാരും മുഖ്യമന്ത്രിയെ സെൽഫിയെടുക്കാനായി പൊതിഞ്ഞു.
എല്ലാവരോടും സ്നേഹാന്വേഷണം നടത്തിയ ശേഷം നെട്ടൂർ വടശേരി തറവാടിലെത്തി കുടുംബാംഗങ്ങൾക്കൊപ്പം പ്രാതൽ കഴിച്ച് 8.30 ഓടെയാണ് മടങ്ങിയത്.
ബലിതർപ്പണം കഴിഞ്ഞ് മടങ്ങിയ
വയോധികർക്ക് കാറിടിച്ച് പരിക്ക്
ആലുവ: മണപ്പുറത്ത് ബലിതർപ്പണം കഴിഞ്ഞ് മടങ്ങിയ പറവൂർ സ്വദേശികളെ കാറിടിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെ ആലുവ തോട്ടക്കാട്ടുകര ദേശീയപാതയിലെ ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. നിർത്താതെ പോയ കാർ കൊരട്ടിയിൽ പോലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ പറവൂർ കോട്ടുവള്ളി സ്വദേശികളായ പുരുഷോത്തമൻ (60), ശിവൻ (60) എന്നിവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബലിതർപ്പണം കഴിഞ്ഞ് ബസ് കയറുന്നതിനുവേണ്ടി റോഡ് മുറിച്ചു കടക്കവെ, ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. നിർത്താതെ പോയ കാറിൽ തമിഴ്നാട് സ്വദേശികളാണ് .
Tags : Nattuvishesham Districtnews Tens of thousands