പി. അജയൻ, രവിപുരം ഗോവിന്ദന് ആനയൂട്ട് നടത്തുന്നു.
തൃപ്പൂണിത്തുറ: ഗജദിനത്തോടനുബന്ധിച്ച് ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയും കൊച്ചി ദേവസ്വം ബോർഡും ചേർന്ന് ആനയൂട്ട് നടത്തി.
ദേവസ്വം ബോർഡംഗം കെ.പി. അജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദേവസ്വം മെമ്പർ കെ.കെ. സുരേഷ് ബാബു, ഓഫീസർ അമൽ വിശ്വനാഥ്, ഉപദേശക സമിതി പ്രസിഡന്റ് ടി.ജി. വേണുഗോപാൽ, കെ.ആർ. നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Anayoottu