Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KannurDistrictCommittee

പാ​ർ​ട്ടി​ക്ക് തെ​റ്റ് പ​റ്റി​യി​ട്ടി​ല്ല, പ​ക്ഷേ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി​ല്ല; സി​പി​എമ്മിൽ സ്വ​യം​വി​മ​ർ​ശ​നം

ക​ണ്ണൂ​ർ: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച​ക​ളും സം​ഘ​ട​നാ രം​ഗ​ത്തെ പാ​ളി​ച്ച​ക​ളും തു​റ​ന്നു​കാ​ട്ടി സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സ്വ​യം​വി​മ​ർ​ശ​നം. പി​ണ​റാ​യി ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി​ക്കേ​സി​ൽ യ​ഥാ​സ​മ​യം പ്ര​തി​ക​രി​ച്ചി​ല്ല. ഇ​ത് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി. ആ​രോ​പ​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ലും വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദം കൈ​കാ​ര്യം ചെ​യ്ത​തി​ലും പ​യ്യ​ന്നൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​യി​ലും ഏ​രി​യാ ക​മ്മി​റ്റി​ക​ൾ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി​ക്ക് തെ​റ്റു​പ​റ്റി​യി​ട്ടി​ല്ല. പ​ക്ഷെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മ്പോ​ഴും വി​ഷ​യം ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ലും അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ലും ഏ​രി​യാ ക​മ്മി​റ്റി പ​രാ​ജ​യ​പ്പെ​ട്ടു. 

പ​യ്യ​ന്നൂ​രി​ലെ പാ​ർ​ട്ടി​യു​ടെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും ഏ​രി​യാ ക​മ്മി​റ്റി​ക്കാ​ണെ​ന്ന് ച​ർ​ച്ച​ക​ളി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. പാ​ർ​ട്ടി​യെ വ​ഞ്ചി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കു​ഞ്ഞി​കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്തി​ച്ചു.  എ​ന്നാ​ൽ കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പാ​ർ​ട്ടി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​ൽ പ​യ്യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യും വി​മ​ർ​ശ​ന​മു​ണ്ടാ​യി. മ​ട്ട​ന്നൂ​ർ, പ​യ്യ​ന്നൂ​ർ ഏ​രി​യാ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു. 

കെ.​കെ. ഷൈ​ല​ജ​യെ പേ​രാ​വൂ​രി​ൽ മ​ത്സ​രി​പ്പി​ച്ച​ത് പാ​ർ​ട്ടി​യി​ൽ ഒ​തു​ക്കാ​നാ​ണെ​ന്ന പ്ര​ചാ​ര​ണം ജ​ന​ങ്ങ​ൾ വി​ശ്വ​സി​ച്ചു. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​യ​താ​യും യോ​ഗം വി​ല​യി​രു​ത്തി. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ച​ർ​ച്ച​ക​ളി​ൽ ഉ​യ​ർ​ന്നു. എം.​വി. ഗോ​വി​ന്ദ​നെ​തി​രെ ഭാ​ര്യ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ൽ ഇ​ട​പെ​ട്ടെ​ന്ന വി​മ​ർ​ശ​ന​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. 

എ​ന്നാ​ൽ കേ​ന്ദ്രീ​കൃ​ത ജ​നാ​ധി​പ​ത്യ സ്വ​ഭാ​വ​മു​ള്ള പാ​ർ​ട്ടി​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രാ​ളെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ചി​ല നേ​താ​ക്ക​ൾ നി​ല​പാ​ടെ​ടു​ത്തു. അ​തേ​സ​മ​യം എ.​എ​ൻ. ഷം​സീ​റി​നെ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ചി​ല പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചു.

 

Latest News

Corehub Up