Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KannurDistrictSecretariat

പാ​​​​ർ​​​​ട്ടി കോട്ടകളിലെ തോ​ൽ​വി: വ്യ​ക്തി​ഗ​ത വി​മ​ർ​ശ​നം പാ​ടില്ലെന്ന് സിപിഎം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് നി​ര്‍​ദേ​ശം

ക​​​​ണ്ണൂ​​​​ർ: പാ​​​​ർ​​​​ട്ടി കോ​​​​ട്ട​​​​ക​​​​ളെ​​​​ന്ന് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചുപോ​​​​ന്ന ത​​​​ളി​​​​പ്പ​​​​റ​​​​ന്പ്, പ​​​​യ്യ​​​​ന്നൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ തോ​​​​ൽ​​​​വി സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​മ​​​​ർ​​​​ശ​​​​നം പാ​​​​ടി​​​​ല്ലെ​​​​ന്ന് സി​​​​പി​​​​എം ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് യോ​​​​ഗം.​

ത​​​​ളി​​​​പ്പ​​​​റ​​​​ന്പി​​​​ൽ പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ ഭാ​​​​ര്യ പി.​​​​കെ. ശ്യാ​​​​മ​​​​ള​​യെ​​​​യും പ​​​​യ്യ​​​​ന്നൂ​​​​രി​​​​ൽ ആ​​​​രോ​​​​പ​​​​ണവി​​​​ധേ​​​​യ​​​​നാ​​​​യ ടി.​​​​ഐ. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​നെ​​​​യും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​താ​​​​ണ് തോ​​​​ൽ​​​​വി​​​​ക്ക് കാ​​​​ര​​​​ണ​​​​മെ​​​​ന്ന രീ​​​​തി​​​​യി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലും പു​​​​റ​​​​ത്തും വ്യാ​​​​പ​​​​ക​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു​​​​ണ്ട്.ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് വി​​​​മ​​​​ർ​​​​ശ​​​​നം വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​ക​​​​രു​​​​തെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് ത​​​​ന്നെ മു​​​​ന്നോ​​​​ട്ടു​​​വ​​​​ച്ച​​​​ത്.

കീ​​​​ഴ്ഘ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യനി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചാ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക ത​​​​യ​​​​റാ​​​​ക്കി​​​​യ​​​​ത്. പ​​​​ട്ടി​​​​ക ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​ക്ക് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ശേ​​​​ഷം സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥിനി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രി​​​​ട​​​​ത്തും വ്യ​​​​ക്തി​​​​ഗ​​​​ത ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​ല്ല.

സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ തീ​​​​രു​​​​മാ​​​​നി​​​​ച്ചുക​​​​ഴി​​​​ഞ്ഞാ​​​​ൽ അ​​​​ത് പാ​​​​ർ​​​​ട്ടി തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണ്. പാ​​​​ർ​​​​ട്ടി തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ രീ​​​​തി. ത​​​​ളി​​​​പ്പ​​​​റ​​​​ന്പ്, പ​​​​യ്യ​​​​ന്നൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ തോ​​​​ൽ​​​​വി സം​​​​ബ​​​​ന്ധി​​​​ച്ച് രാ​​​​ഷ്‌​​​​ട്രീ​​​​യ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ ന​​​​ട​​​​ത്തിവ​​​​രു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും അ​​​​നു​​​​ഭാ​​​​വി​​​​ക​​​​ളും വീ​​​​ണു​​പോ​​​​ക​​​​രു​​​​തെ​​​​ന്നും സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.​

ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് തീ​​​​രു​​​​മാ​​​​നം സ​​​​ർ​​​​ക്കു​​​​ല​​​​റാ​​​​യി കീ​​​​ഴ്ഘ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് അ​​​​യയ്​​​​ക്കും. പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലും പു​​​​റ​​​​ത്തും ര​​​​ണ്ടു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ​​​​യും തോ​​​​ൽ​​​​വി​​​​ക്കു കാ​​​​ര​​​​ണം പാ​​​​ർ​​​​ട്ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം ത​​​​ള്ളി​​​​യു​​​​ള്ള സ്ഥാ​​​​നാ​​​​ർ​​​​ഥിനി​​​​ർ​​​​ണ​​​​യ​​​​മാ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം ഇ​​​​പ്പോ​​​​ഴും ശ​​​​ക്ത​​​​മാ​​​​ണ്.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ വാ​​​​യ​​​​ട​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ത​​​​ന്ത്ര​​​​മാ​​​​ണ് ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു​​​​ണ്ട്. സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി പ്ര​​​തി​​​നി​​​ധി​​​യാ​​​യി പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up