Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KannurSquad

എം​ഡി​എം​എ നിർമാണം: വിദേശവനിതകളെ ഡൽഹിയിൽനിന്ന് പിടികൂടി ക​ണ്ണൂ​ർ സ്ക്വാ​ഡ്

ക​​​ണ്ണൂ​​​ർ: ഡ​​​ൽ​​​ഹി കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് മാ​​​ര​​​ക ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​യ എം​​​ഡി​​​എം​​​എ നി​​​ർ​​​മി​​​ച്ചും വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് എ​​​ത്തി​​​ച്ചും ഇ​​​ന്ത്യ​​​യി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന വി​​​ദേ​​​ശ വ​​​നി​​​ത​​​ക​​​ളെ ക​​​ണ്ണൂ​​​ർ സി​​​റ്റി പൊ​​​ലി​​​സ് സ്ക്വാ​​​ഡ് പി​​​ടി​​​കൂ​​​ടി.

നൈ​​​ജീ​​​രി​​​യ​​​ൻ സ്വ​​​ദേ​​​ശി​​​നി ചി​​​നെ​​​ലോ ലി​​​ലി​​​യ​​​ൻ (36), കാ​​​മ​​​റൂ​​​ണി​​​ലെ ഫി​​​ലോ​​​മെ​​​നെ ചാ​​​ൻ​​​സെ​​​ലി​​​ൻ (30) എ​​​ന്നി​​​വ​​​രാ​​​ണ് ഡ​​​ൽ​​​ഹി ബു​​​രാ​​​രി​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​തെ​​​ന്നു ക​​​ണ്ണൂ​​​ർ റേ​​​ഞ്ച് ഡി​​​ഐ​​​ജി കെ. ​​​കാ​​​ർ​​​ത്തി​​​കും സി​​​റ്റി പൊ​​​ലി​​​സ് ക​​​മ്മി​​​ഷ​​​ണ​​​ർ ബി.​​​വി. വി​​​ജ​​​യ ഭ​​​ര​​​ത് റെ​​​ഡ്ഢി​​യും ക​​​മ്മി​​​ഷ​​​ണ​​​ർ ആ​​​സ്ഥാ​​​ന​​​ത്ത് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ന്യൂ​​​മാ​​​ഹി​​​യി​​​ല്‍ മി​​​ഠാ​​​യി ക​​​ട​​​ലാ​​​സി​​​ൽ പൊ​​​തി​​​ഞ്ഞ് 0.6 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി ര​​​ജി​​​നാ​​​സ് എ​​​ന്ന​​​യാ​​​ള്‍ പി​​​ടി​​​യി​​​ലാ​​​യ​​​താ​​​ണ് കേ​​​സി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​ത്. അ​​​ന്ന​​​ത്തെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ര​​​ജി​​​നാ​​​സി​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ല്‍​നി​​​ന്ന് ല​​​ഹ​​​രി എ​​​ത്തി​​​ച്ച​​​ത് ക​​​ണ്ണൂ​​​ർ ചി​​​റ​​​യ്ക്ക​​​ൽ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് സ​​​മീ​​​ലാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. ഇ​​​തേ​​​ത്തു​​​ട​​​ര്‍​ന്ന് സ​​​മീ​​​ലി​​​ന്‍റെ വീ​​​ട്ടി​​​ല്‍​നി​​​ന്നും വാ​​​ഹ​​​ന​​​ത്തി​​​ല്‍​നി​​​ന്നു​​​മാ​​​യി 185 ഗ്രാം ​​​എം​​​ഡി​​​എം​​​എ പൊ​​​ലി​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു.

പി​​​ന്നീ​​​ട് അ​​​ന്താ​​​രാ​​​ഷ്‌‌​​​ട്ര ല​​​ഹ​​​രി മാ​​​ഫി​​​യ​​​യു​​​ടെ വേ​​​രു​​​ക​​​ൾ തേ​​​ടി​​​യു​​​ള്ള ക​​​ണ്ണൂ​​​ർ പൊ​​​ലി​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ഒ​​​ടു​​​വി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ വി​​​ദേ​​​ശ വ​​​നി​​​ത​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന​​​ത്. മു​​​ഹ​​​മ്മ​​​ദ് സ​​​മീ​​​ലി​​​ന്‍റെ ഫോ​​​ൺ, ബാ​​​ങ്ക് രേ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ത​​​ബു എ​​​ന്ന മു​​​ജി​​​താ​​​ബ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​ത്. ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ വ​​​ഴി ആ​​​ളൊ​​​ഴി​​​ഞ്ഞ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ എം​​​ഡി​​​എം​​​എ ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ച് ലൊ​​​ക്കേ​​​ഷ​​​ൻ മാ​​​ത്രം കൈ​​​മാ​​​റു​​​ന്ന ഹൈ​​​ടെ​​​ക് രീ​​​തി​​​യാ​​​ണ് ത​​​ബു അ​​​നു​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. ശാ​​​സ്ത്രീ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് ത​​​ബു​​​വി​​​നെ നേ​​​ര​​​ത്തേ ക​​​ണ്ണൂ​​​ർ പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ന്ന് ത​​​ബു​​​വും കൂ​​​ട്ടാ​​​ളി​​​ക​​​ളും വ്യാ​​​ജ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന 20 വ്യാ​​​ജ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ പൊ​​​ലി​​​സ് മ​​​ര​​​വി​​​പ്പി​​​ച്ചി​​​രു​​​ന്നു, കൂ​​​ടാ​​​തെ 50 വ്യാ​​​ജ ആ​​​ധാ​​​ർ കാ​​​ർ​​​ഡു​​​ക​​​ൾ, 15 പാ​​​ൻ കാ​​​ർ​​​ഡു​​​ക​​​ൾ, 10 ചെ​​​ക്ക് ബു​​​ക്ക്, വ്യാ​​​ജ ഡി​​​ഗ്രി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും ക​​​ണ്ടെ​​​ടു​​​ത്തു. പി​​​ന്നാ​​​ലെ ല​​​ഹ​​​രി വ്യാ​​​പാ​​​ര​​​ത്തി​​​നു വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ളും സിം ​​​കാ​​​ർ​​​ഡു​​​ക​​​ളും മ്യൂ​​​ൾ അ​​​ക്കൗ​​​ണ്ടു​​​ക​​​ളും ഒ​​​രു​​​ക്കിന​​​ൽ​​​കി​​​യ അ​​​ബ്ദു​​​ൾ റ​​​ഹ്മാ​​​ൻ, എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി റി​​​ഷാ​​​ദ് എ​​​ന്നി​​​വ​​​രും പി​​​ടി​​​യി​​​ലാ​​​യി.

 

 

Latest News

Corehub Up