കൊച്ചി: കാനുകളില്‍ ഡീസല്‍ നല്‍കാത്തതില്‍ ചമ്പക്കര ഭാഗത്ത് മത്സ്യത്തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം. വള്ളം ട്രോളിയില്‍ കയറ്റി പേട്ടയിലെ പെട്രോള്‍ പമ്പില്‍ എത്തിച്ച് ഇന്ധനം നിറച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.കോര്പറേഷന് കൗണ്‍സിലര്‍ വി.പി. ചന്ദ്രന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.