നെടുമങ്ങാട്: പുനലാൽ കണിയാർകോണം ബാലവാടിക്ക് സമീപം കഴിഞ്ഞ ദിവസം കനത്ത മഴയിൽ മരം കടപുഴകി വീണു.വൈദ്യുത പോസ്റ്റ് തകർന്നതിനെ തുടർന്ന് വൈദ്യുതി ബന്ധം തകർന്നു. ഇവിടെ ഗതാഗതവും തടസപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോർസ് എത്തി മരം മുറിച്ചു മാറ്റി.