Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KappiSquad

വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു മാ​സം; 'കാ​പ്പി സ്ക്വാ​ഡ്' സം​വി​ധാ​യ​ക​ൻ ബെ​ൽ​രാ​ജ് ക​ള​രി​ക്ക​ൽ അ​ന്ത​രി​ച്ചു

ജി​യോ ഹോ​ട്‌​സ്റ്റാ​റി​ൽ സ്ട്രീം ​ചെ​യ്യു​ന്ന 'കാ​പ്പി സ്ക്വാ​ഡ്' എ​ന്ന വെ​ബ് സീ​രീ​സി​ന്‍റെ സം​വി​ധാ​യ​ക​ൻ ബ​ൽ​രാ​ജ് ക​ള​രി​ക്ക​ൽ (ചെ​ഗു - 28) അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി​യാ​ണ്.

സീ​രീ​സി​ന്‍റെ ഷോ ​ഡ​യ​റ​ക്ട​ർ ശ്രീ​കാ​ന്തി​നൊ​പ്പ​മാ​ണ് എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ൽ മു​റി​യി​ൽ ബ​ൽ​രാ​ജ് താ​മ​സി​ച്ചി​രു​ന്ന​ത്. റൂ​മി​ൽ തു​ട​ർ​ച്ച​യാ​യി ബെ​ൽ അ​ടി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​റു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ആ​തി​ര​യു​മാ​യു​ള്ള ബ​ൽ​രാ​ജി​ന്‍റെ വി​വാ​ഹം. മ​ണി​മ​ല ക​ള​രി​ക്ക​ൽ സു​രേ​ഷി​ന്‍റെ​യും സ്മി​ത​യു​ടെ​യും മ​ക​നാ​ണ്. സോ​ജ​യാ​ണ് സ​ഹോ​ദ​രി.

റി​നോ​ഷ് ജോ​ർ​ജ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന കോ​മ​ഡി-​ഡ്രാ​മ വെ​ബ് സീ​രീ​സ് ആ​യ 'കാ​പ്പി സ്ക്വാ​ഡ്' ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 15-നാ​ണ് ജി​യോ ഹോ​ട്‌​സ്റ്റാ​റി​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ച​ത്. സീ​രീ​സി​ന്‍റെ ആ​ദ്യ നാ​ല് എ​പ്പി​സോ​ഡു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി മു​ന്നേ​റു​ന്ന​ക​യാ​യി​രു​ന്നു. 36 എ​പ്പി​സോ​ഡു​ക​ളു​ടെ ഷൂ​ട്ടിം​ഗ് ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​രു​ന്നു.

'നി​ഴ​ൽ', 'മ​ധു​രം', 'ഡാ​കി​നി' തു​ട​ങ്ങി നി​ര​വ​ധി ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യും അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് ബ​ൽ​രാ​ജ് 'കാ​പ്പി സ്ക്വാ​ഡ്' വ​ഴി സ്വ​ത​ന്ത്ര സം​വി​ധാ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ഫ​സ്റ്റ് പ്രി​ന്‍റ് സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ രാ​ഹു​ൽ റി​ജി നാ​യ​ർ നി​ർ​മി​ച്ച്, ശ്രീ​കാ​ന്ത് മോ​ഹ​ൻ ക്രി​യേ​റ്റ് ചെ​യ്ത ഈ ​സീ​രീ​സ് യു​വ​ത​ല​മു​റ​യു​ടെ സൗ​ഹൃ​ദ​വും ര​സ​ക​ര​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​മാ​ണ് പ്ര​മേ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. റി​നോ​ഷ് ജോ​ർ​ജി​നൊ​പ്പം അ​ന​ഘ അ​ജി​ത്ത്, ദി​യ ദീ​പ​ൻ, ജോ​യ​ൽ ജോ​സ​ഫ്, അ​ഭി​രാ​മി ദ​യാ​ന​ന്ദ​ൻ തു​ട​ങ്ങി​യ യു​വ​താ​ര​ങ്ങ​ളും ഇ​തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

Latest News

Corehub Up