Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KaramveerSingh

കൊടുംകുറ്റവാളി കരംവീര്‍ സിംഗ് അറസ്റ്റിൽ

ന്യൂ​ഡ​ല്‍ഹി: കു​പ്ര​സി​ദ്ധ അ​ധോ​ലോ​ക നേ​താ​വ് ലോ​റ​ന്‍സ് ബി​ഷ്ണോ​യി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യും ക​ഴി​ഞ്ഞ ദി​വ​സം കാ​ന​ഡ തി​രി​ച്ച​യ​ച്ച കൊ​ടും​കു​റ്റ​വാ​ളി​യു​മാ​യ ക​രം​വീ​ര്‍ സിം​ഗി​നെ ഡ​ല്‍ഹി​യി​ല്‍ അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ ഡ​ല്‍ഹി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍വ​ച്ച് പ​ഞ്ചാ​ബ് പൊ​ലി​സി​ന്‍റെ ആ​ന്‍റി ഗ്യാ​ങ്സ്റ്റ​ര്‍ ടാ​സ്‌​ക് ഫോ​ഴ്സാ​ണ് ക​രം​വീ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ലോ​റ​ന്‍സ് ബി​ഷ്ണോ​യി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​നാ​യ അ​ന്‍മോ​ല്‍ ബി​ഷ്‌​ണോ​യി​ക്ക് അ​മേ​രി​ക്ക​യി​ല്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ഒ​ളി​ച്ചി​രി​ക്കാ​നു​ള്ള സ്ഥ​ല​വും ഒ​രു​ക്കി​ക്കൊ​ടു​ത്ത​ത് ക​രം​വീ​ര്‍ സിം​ഗാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന ക​രം​വീ​ര്‍, കാ​ന​ഡ​യി​ലേ​ക്ക് മാ​റി​യ​ത് ബി​ഷ്‌​ണോ​യി സം​ഘ​ങ്ങ​ള്‍ക്കെ​തി​രേ എ​ഫ്ബി​ഐ ന​ട​പ​ടി തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്. കാ​ന​ഡ​യും ബി​ഷ്ണോ​യി സം​ഘ​ത്തെ ഭീ​ക​ര​വാ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, പി​ടി​ച്ചു​പ​റി, ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ട​ല്‍, ആ​യു​ധ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍, പാ​സ്പോ​ര്‍ട്ട് നി​യ​മം എ​ന്നി​വ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ല കേ​സു​ക​ളി​ല്‍ ക​രം​വീ​റി​നെ പൊ​ലി​സ് തി​ര​യു​ന്നു​ണ്ടാ​യി​രു​ന്നു. ഇയാൾക്കെ​തി​രേ ഈ ​മാ​സം ആ​ദ്യം പ​ഞ്ചാ​ബ് പൊ​ലി​സ് ലു​ക്ക്ഔ​ട്ട് സ​ര്‍ക്കു​ല​റും ഇ​റ​ക്കി​യി​രു​ന്നു.

കാ​ന​ഡ​യി​ലെ പ​ഞ്ചാ​ബി ഗാ​യ​ക​ന്‍ എ. ​പി. ധി​ല്ല​ന്‍റെ വീ​ടി​നു​നേ​രേയു​ണ്ടാ​യ വെ​ടി​വ​യ്പ്പ് സം​ഭ​വ​ത്തി​ലും ക​രം​വീ​റി​ന് പ​ങ്കു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി ബി​ഷ്ണോ​യി​യും സം​ഘ​വും സി​ഖ്- ക​നേ​ഡി​യ​ന്‍ പൗ​ര​ന്മാ​രെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കാ​ന​ഡ ക​രം​വീ​റി​നെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​ച്ച​ത്.

ബോ​ളി​വു​ഡ് താ​രം സ​ല്‍മാ​ന്‍ ഖാ​നെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നു​ള്ള ഭീ​ഷ​ണി​യാ​ണ് ലോ​റ​ന്‍സ് ബി​ഷ്ണോ​യി​യെ കു​പ്ര​സി​ദ്ധ​നാ​ക്കി​യ​ത്.

Latest News

Corehub Up