Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karappara Road.

Palakkad

കാ​ര​പ്പാ​റ റോ​ഡി​ൽ കൂ​റ്റ​ൻ​മ​രം ക​ട​പു​ഴ​കിവീ​ണു

നെ​ല്ലി​യാ​മ്പ​തി: നൂ​റ​ടി- കാ​ര​പ്പാ​റ റോ​ഡി​ൽ കൂ​റ്റ​ൻ​മ​രം ക​ട​പു​ഴ​കിവീ​ണ​തി​നെ തു​ട​ർ​ന്ന് കാ​ര​പ്പാ​റ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു.

കാ​ര​പ്പാ​റ​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം നാ​ലു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള എ​സ്‌​റ്റേ​റ്റ് ബം​ഗ്ലാ​വി​നു സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ പ​ടു​കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്കും സ​മീ​പ​ത്തെ കാ​പ്പി​ത്തോ​ട്ട​ത്തി​ലേ​ക്കു​മാ​യി വീ​ണ​ത്. കാ​ര​പ്പാ​റ​യി​ലേ​ക്കു​ള്ള ഏ​ക പ്ര​വേ​ശ​ന​പാ​ത​യി​ലേ​ക്കാ​ണ് മ​രം വീ​ണ​ത്. ഇ​തോ​ടെ വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. റോ​ഡി​ന് ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​മ​നു​ഭ​വി​ച്ചു. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തി​നാ​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​നു ഈ​ഭാ​ഗ​ത്തേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല.

സ്കൂ​ൾ​ബ​സു​ക​ളും മ​റ്റു​വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പേ​ർ​ക്ക് സ്കൂ​ളു​ക​ളി​ലും ജോ​ലി​സ്ഥ​ല​ങ്ങ​ളി​ലു​മെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി മ​രം മു​റി​ച്ചു​നീ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മ​രം പൂ​ർ​ണ​മാ​യും നീ​ക്കി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്.

Latest News

Corehub Up