Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karate

Wayanad

ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ത്തി

വൈ​ത്തി​രി: വൈ​ത്തി​രി സ​ബ് ജി​ല്ല ക​രാ​ട്ടെ ചാ​മ്പ്യ​ന്‍​ഷി​പ്പ് ത​രി​യോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​ക്കൂ​ളി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ എം. ​രാ​ധി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഷി​ബു കു​റു​മ്പേ​മ​ഠം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, ഹെ​ഡ് മി​സ്ട്ര​സ് കെ. ​ഉ​ഷ, റ​ഫ​റി ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഷി​ജു മാ​ത്യു, സെ​ക്ര​ട്ട​റി പി.​പി. സ​ജി, സ​ബ് ജി​ല്ല ക​ണ്‍​വീ​ന​ര്‍ ബി​ന്ദു വ​ര്‍​ഗീ​സ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ലേ​ഖ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ത​രി​യോ​ട് ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും തു​ല്യ പോ​യി​ന്‍റു​ക​ള്‍ നേ​ടി ത​രി​യോ​ട് നി​ര്‍​മ​ല സ്‌​കൂ​ള്‍, പി​ണ​ങ്ങോ​ട് ഡ​ബ്ല്യ​ഒ​എ​ച്ച്എ​സ്എ​സ് എ​ന്നി​വ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

NRI

ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ​ഷി​പ്പ് നി​ല​നി​ർ​ത്തി മ​ല​യാ​ളി ടോം ​ജേ​ക്ക​ബ്

ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും, സ്വ​ർ​ണ​മെ​ഡ​ലും, മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ര​സ്ഥ​മാ​ക്കി​ക്കൊ​ണ്ട് മ​ല​യാ​ളി​ക​ൾ​ക്കും വീ​ണ്ടും അ​ഭി​മാ​നം പ​ക​രു​ന്ന വി​ജ​യ​വു​മാ​യി യു​കെ​യി​ലെ ടോം ​ജേ​ക്ക​ബ്. ജ​പ്പാ​നി​ൽ ചി​ബാ​കെ​നി​ലെ, മി​നാ​മി​ബോ​സോ സി​റ്റി​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​റ്റ​വും പ്ര​ഗ​ത്ഭ​രാ​യ ക​രാ​ട്ടെ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ര​ണ്ടു ദി​വ​സം നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് ടോം ​ജേ​ക്ക​ബ് ചാ​മ്പ്യ​ൻ പ​ട്ടം നി​ല​നി​റു​ത്തി​യ​ത്

മാ​ർ​ഷ്യ​ൽ ആ​ർ​ട്സി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കാ​യ, എ​ട്ടാം ഡാ​ൻ നേ​ടി​യ ടോം ​ക​രാ​ട്ടെ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ റാ​ങ്കു​ള്ള വ്യ​ക്തി​യാ​ണ്. ക​രാ​ട്ടേ​യി​ലെ പ​രി​ച​യം, ജ്ഞാ​നം, ക​ഴി​വ്, നി​ര​വ​ധി വ്യ​ക്തി​ഗ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ണ​ക്കി​ൽ എ​ടു​ത്താ​ണ് 8 ഡാ​ൻ ബ്ലാ​ക്ക് ബെ​ൽ​റ്റ് ടെ​സ്റ്റി​നു യോ​ഗ്യ​ത​യും, തു​ട​ർ​ന്നു​ള്ള ടെ​സ്റ്റി​ന് ശേ​ഷ​മാ​ണ് റാ​ങ്കിം​ഗും പ​രി​ഗ​ണി​ക്കു​ന്ന​ത്.

 

Latest News

Corehub Up