വൈത്തിരി സബ് ജില്ല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തവര്‍.
വൈത്തിരി: വൈത്തിരി സബ് ജില്ല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് തരിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പ്രിന്‍സിപ്പല്‍ എം. രാധിക ഉദ്ഘാടനം ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് ഷിബു കുറുമ്പേമഠം, ജനറല്‍ സെക്രട്ടറി പി.വി. സുരേഷ്, ഹെഡ് മിസ്ട്രസ് കെ. ഉഷ, റഫറി കമ്മിഷന് ചെയര്മാന് ഷിജു മാത്യു, സെക്രട്ടറി പി.പി. സജി, സബ് ജില്ല കണ്‍വീനര്‍ ബിന്ദു വര്‍ഗീസ്, സീനിയര്‍ അസിസ്റ്റന്റ് ലേഖ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തരിയോട് ജിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും തുല്യ പോയിന്റുകള്‍ നേടി തരിയോട് നിര്‍മല സ്കൂള്‍, പിണങ്ങോട് ഡബ്ല്യഒഎച്ച്എസ്എസ് എന്നിവ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Tags : District News Nattuvishesham Karate championship