x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ലാ​ദി​ന്‍റെ ന​ന്മ​യ്ക്ക് സൈ​ക്കി​ൾ സ​മ്മാ​നി​ച്ച് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ സം​ഘം

നൗഷാദ് മാങ്കാംകുഴി
Published: November 28, 2026 01:14 AM IST | Updated: November 28, 2026 01:14 AM IST

ന​ന്മ​യു​ടെ പാ​ഠം പ​ക​ർ​ന്ന ര​ണ്ടാം ക്ലാ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് മി​ലാ​ദി​ന് ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ ടി ​ഒ എം ​ജി മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​സ​മ്മാ​ന​മാ​യി സൈ​ക്കി​ൾ വാ​ങ്ങി ന​ൽ

ചാ​രും​മൂ​ട്: മാ​തൃ​കാ​പ​ര​മാ​യ ന​ന്മ​യി​ലൂ​ടെ നാ​ടി​ന്‍റെ ശ്ര​ദ്ധ നേ​ടി​യ കൊ​ച്ചു മി​ടു​ക്ക​ൻ മി​ലാ​ദി​ന് സ്നേ​ഹ​സ​മ്മാ​ന​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ. സ്വ​ന്ത​മാ​യി ഒ​രു സൈ​ക്കി​ൾ എ​ന്ന മി​ലാ​ദി​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​ണ് ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ​് ആ​ർ​ടി​ഒ​എം എം.ജി. മ​നോ​ജും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സാ​ക്ഷാ​ത്ക​രി​ച്ച​ത്.

സ്വ​ന്തം സൈ​ക്കി​ൾ സ്വ​പ്നം മാ​റ്റി​വെ​ച്ച് അ​പൂ​ർ​വ ജ​നി​ത​ക​രോ​ഗം ബാ​ധി​ച്ച മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ത​ന്‍റെ സ​മ്പാ​ദ്യ​ക്കു​ടു​ക്ക​യി​ലെ മു​ഴു​വ​ൻ പ​ണ​വും സം​ഭാ​വ​ന ചെ​യ്താ​ണ് ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം സ​മാ​ജം എ​ൽപി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് മി​ലാ​ദ് ന​ന്മ​യു​ടെ വ​ലി​യ പാ​ഠം പ​ക​ർ​ന്ന​ത്.

മി​ലാ​ദി​ന്‍റെ ന​ന്മ നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ർ.​ടി.​ഒ. മ​നോ​ജും, അ​സി​സ്റ്റ​ന്‍റ​് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​പെ​ക്ട​ർ സു​നി​ൽ കു​മാ​റും കു​ട്ടി​യെ നേ​രി​ട്ട് അ​ഭി​ന​ന്ദി​ക്കാ​നും അ​വ​ന്‍റെ ഏ​റെ​ക്കാ​ല​മാ​യു​ള്ള സൈ​ക്കി​ൾ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​നും രം​ഗ​ത്ത് വ​രി​ക​യാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ർ മി​ലാ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ സ്നേ​ഹ​പൂ​ർ​വം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി, ഇ​ഷ്ട​മുള്ള സൈ​ക്കി​ൾ വാ​ങ്ങി​ന​ൽ​കി. ഹെ​ഡ്മി​സ്ട്ര​സ് പി.​ബി. ശ്രീ​ദേ​വി, പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്. ജ​യ​രാ​ജ്, അ​ധ്യാ​പ​ക​ൻ ഷാ​ൻ ജ​മാ​ൽ,ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി നി​സാ​റു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ന​സീ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ഭാ​ഷ്, അ​സീ​ഫ്, പി.​ടി.​എ. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി, ശാ​ന്തി സു​ബി​ൻ, ര​ക്ഷി​താ​ക്ക​ളാ​യ ഷി​ജു, റം​സി എ​ന്നി​വ​ർ മി​ലാ​ദി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Enforcement RTO team gifts a bicycle to Milad-un-Nabi (Milad) for a noble cause. Nattuvishesham DistrictNews

Recent News

Corehub Up