x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ബ്‌​​സി​​ഡി നി​​ര​​ക്കി​​ല്‍ രാ​​സ​​വ​​ളം ല​​ഭി​​ക്കാ​​ന്‍ എ​​ഫ്എ​​ഫ്എ​​സ് ആ​​പ്പ് നി​​ര്‍​ബ​​ന്ധ​ം

വെബ് ഡെസ്ക്
Published: November 28, 2026 01:39 AM IST | Updated: November 28, 2026 01:39 AM IST

കോ​​ട്ട​​യം: ക​​ര്‍​ഷ​​ക​​ര്‍​ക്കു സ​​ബ്‌​​സി​​ഡി നി​​ര​​ക്കി​​ല്‍ രാ​​സ​​വ​​ളം വാ​​ങ്ങു​​ന്ന​​തി​​നാ​​യി ഫ്രെ​​യിം​​വ​​ര്‍​ക്ക് ഫോ​​ര്‍ ഫെ​​ര്‍​ട്ടി​​ലൈ​​സ​​ര്‍ സെ​​യി​​ല്‍ (എ​​ഫ്എ​​ഫ്എ​​സ്) ആ​​പ്പ് ജി​​ല്ല​​യി​​ലും നി​​ര്‍​ബ​​ന്ധ​​മാ​​ക്കു​​ന്നു. സം​​സ്ഥാ​​ന​​ത്ത് ക​​ഴി​​ഞ്ഞ ജൂ​​ണ്‍ മു​​ത​​ല്‍ പാ​​ല​​ക്കാ​​ട്, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ല്‍ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യി​​ട്ടാ​​ണു ഡി​​സം​​ബ​​ര്‍ 15 മു​​ത​​ല്‍ കോ​​ട്ട​​യം ഉ​​ള്‍​പ്പ​​ടെ​​യു​​ള്ള ജി​​ല്ല​​യി​​ല്‍ ആ​​പ്പ് നി​​ര്‍​ബ​​ന്ധ​​മാ​​ക്കു​​ന്ന​​ത്.

15നു​​ശേ​​ഷം ആ​​പ്പി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​ത്ത ക​​ര്‍​ഷ​​ക​​ര്‍​ക്കു സ​​ബ്‌​​സി​​ഡി​​യോ​​ടെ രാ​​സ​​വ​​ളം ല​​ഭി​​ക്കി​​ല്ല. രാ​​ജ്യ​​ത്ത് രാ​​സ​​വ​​ളം വി​​ല്പ​​ന കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​തി​​നാ​​യി കേ​​ന്ദ്ര രാ​​സ​​വ​​സ്തു രാ​​സ​​വ​​ളം, ക​​ര്‍​ഷ​​ക​​ക്ഷേ​​മ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ള്‍ ചേ​​ര്‍​ന്ന് വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്ത ഡി​​ജി​​റ്റ​​ല്‍ ബു​​ക്കിം​​ഗ്, വി​​ത​​ര​​ണ സം​​വി​​ധാ​​ന​​മാ​​ണ് എ​​ഫ്എ​​ഫ്എ​​സ്.
സ​​ബ്സി​​ഡി നി​​ര​​ക്കി​​ലു​​ള്ള രാ​​സ​​വ​​ള​​ങ്ങ​​ള്‍ യ​​ഥാ​​ര്‍​ഥ ക​​ര്‍​ഷ​​ക​​ർ​​ക്കു​​ത​​ന്നെ ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക, ക​​ര്‍​ഷ​​ക​​ര്‍​ക്കു ക​​ട​​ക​​ളി​​ല്‍ പോ​​യി തി​​ര​​ക്കു​​ണ്ടാ​​ക്കാ​​തെ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ രീ​​തി​​യി​​ല്‍ രാ​​സ​​വ​​ളം വാ​​ങ്ങു​​ക, ഭൂ​​മി​​യു​​ടെ​​യും വി​​ള​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള വ​​ളം വി​​ത​​ര​​ണം. കൃ​​ഷി ചെ​​യ്യു​​ന്ന ഭൂ​​മി​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള വ​​ളം ശാ​​സ്ത്രീ​​യ​​മാ​​യി നി​​ശ്ച​​യി​​ച്ചു ന​​ല്കു​​ക, വ​​ള​​ത്തി​​ന്‍റെ അ​​ന​​ധി​​കൃ​​ത വി​​ല്പ​​ന ത​​ട​​യു​​ക എ​​ന്നി​​വ​​യാ​​ണ് പു​​തി​​യ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ നേ​​ട്ട​​ങ്ങ​​ള്‍.
മൂ​​ന്നു വി​​ഭാ​​ഗ​​ത്തി​​ലു​​ള്ള ക​​ര്‍​ഷ​​ക​​ര്‍​ക്ക് ആ​​പ്പി​​ലു​​ടെ രാ​​സ​​വ​​ളം സ​​ബ്‌​​സി​​ഡി​​യോ​​ടെ വാ​​ങ്ങാ​​ന്‍ സാ​​ധി​​ക്കും. അ​​ഗ്രി​​സ്റ്റാ​​ക്ക് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഉ​​ള്ള​​വ​​ര്‍​ക്കും ഇ​​ല്ലാ​​ത്ത​​വ​​ര്‍​ക്കും പാ​​ട്ട​​ക്ക​​ര്‍​ഷ​​ക​​ര്‍​ക്കും വ​​ളം വാ​​ങ്ങാ​​നു​​ള്ള സം​​വി​​ധാ​​നം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് കൃ​​ഷി ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ പ​​റ​​യു​​ന്നു.

പോ​​രാ​​യ്മ​​ക​​ളു​​ണ്ടെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍

എ​​ഫ്എ​​ഫ്എ​​സ് ആ​​പ്പി​​ലൂ​​ടെ വ​​ളം വാ​​ങ്ങാ​​ന്‍ പു​​തി​​യ ഫോ​​ണ്‍ വേ​​ണ​​മെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍. ആ​​പ്പ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണ​​മെ​​ങ്കി​​ല്‍ പു​​തി​​യ വേ​​ര്‍​ഷ​​ന്‍ സ്മാ​​ര്‍​ട്ട് ഫോ​​ണ്‍ വേ​​ണം. സ്മാ​​ര്‍​ട്ട് ഫോ​​ണ്‍ ഉ​​ള്ള​​വ​​രി​​ല്‍ സാ​​ങ്കേ​​തി​​ക പ​​രി​​ജ്ഞാ​​നം കു​​റ​​ഞ്ഞ​​വ​​ര്‍​ക്ക് ആ​​പ്പ് കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നു ഒ​​രു​​പാ​​ട് ബു​​ദ്ധി​​മു​​ട്ടു​​ക​​ളു​​ണ്ട്.

ആ​​പ്പി​​ല്‍ ര​​ജി​​സ്റ്റ​​ര്‍​ചെ​​യ്ത് ഭൂ​​മി​​യു​​ടെ​​യും വി​​ള​​ക​​ളു​​ടെ​​യും വി​​വ​​രം ന​​ല്‍​കു​​മ്പോ​​ള്‍ വ​​ളം സ്റ്റോ​​ക്കു​​ള്ള ക​​ട​​ക​​ളു​​ടെ ലി​​സ്റ്റും കാ​​ണു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്. ഇ​​തി​​ല്‍ നി​​ന്നും ക​​ട സെ​​ല​​ക്റ്റ് ചെ​​യ്തു വാ​​ങ്ങു​​ന്ന​​തി​​ല്‍ പ്രാ​​യോ​​ഗി​​ക ബു​​ദ്ധി​​മു​​ട്ടു​​ക​​ളു​​ണ്ട്. ഇ​​തി​​നു പു​​റ​​മെ ക​​ര്‍​ഷ​​ക​​ര്‍​ക്കു ല​​ഭി​​ക്കു​​ന്ന ക്യു​​ആ​​ര്‍ കോ​​ഡ് ടോ​​ക്ക​​ണു മൂ​​ന്നു​​ദി​​വ​​സം മാ​​ത്ര​​മേ കാ​​ലാ​​വ​​ധി​​യു​​ള്ളൂ. ഇ​​തി​​നു​​ള്ളി​​ല്‍ വാ​​ങ്ങി​​യി​​ല്ലെ​​ങ്കി​​ല്‍ വീ​​ണ്ടും ര​​ജി​​സ്റ്റ​​ര്‍​ചെ​​യ്തു പു​​തി​​യ കോ​​ഡ് ടോ​​ക്ക​​ണ്‍ എ​​ടു​​ക്ക​​ണം. ഇ​​തെ​​ല്ലാം സൃ​​ഷ്ടി​​ക്കു​​ന്ന ബു​​ദ്ധി​​മു​​ട്ടു​​ക​​ള്‍ ചി​​ല്ല​​റ​​യ​​ല്ല.

സ​​ഹാ​​യ​​വു​​മാ​​യി കൃ​​ഷി​​ഭ​​വ​​നു​​ക​​ള്‍

ഫ്രെ​​യിം​​വ​​ര്‍​ക്ക് ഫോ​​ര്‍ ഫെ​​ര്‍​ട്ടി​​ലൈ​​സ​​ര്‍ സെ​​യി​​ല്‍ (എ​​ഫ്എ​​ഫ്എ​​സ്) ആ​​പ്പി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ന്ന​​തി​​നും വ​​ളം വാ​​ങ്ങു​​ന്ന​​തി​​നു​​ള്ള ക്യു​​ആ​​ര്‍ കോ​​ഡ് ടോ​​ക്ക​​ണ്‍ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നും ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ള്ള പ​​രി​​ശീ​​ല​​നം കൃ​​ഷ​​ഭ​​വ​​നു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ല്കി​​വ​​രി​​ക​​യാ​​ണ്. ടോ​​ക്ക​​ണ്‍ ല​​ഭി​​ച്ചാ​​ല്‍ മൂ​​ന്നു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ ഡി​​പ്പോ​​യി​​ല്‍ എ​​ത്തി വ​​ളം വാ​​ങ്ങ​​ണം.

ഇ​​തി​​നു സാ​​ധി​​ക്കാ​​തെ വ​​ന്നാ​​ല്‍ വീ​​ണ്ടും ടോ​​ക്ക​​ണ്‍ എ​​ടു​​ക്ക​​ണം. ഇ​​ക്കാ​​ര്യ​​ങ്ങ​​ളി​​ലും അ​​ഗ്രി​​സ്റ്റാ​​ക്ക് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഇ​​ല്ലാ​​ത്ത​​വ​​ര്‍​ക്കും പാ​​ട്ട​​ക്ക​​ര്‍​ഷ​​ക​​ര്‍​ക്കും ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള പ​​രി​​ശീ​​ല​​ന​​മാ​​ണ് ന​​ല്കു​​ന്ന​​ത്. ഇ​​തി​​നു പു​​റ​​മെ വ​​ളം വി​​ല്ക്കു​​ന്ന ഡീ​​ല​​ര്‍​മാ​​ക്കു​​ള്ള പ​​രി​​ശീ​​ല​​ന​​വും ന​​ല്കു​​ന്നു​​ണ്ട്. ക്യു​​ആ​​ര്‍ കോ​​ഡ് ടോ​​ക്ക​​ണു​​ക​​ളു​​മാ​​യി എ​​ത്തു​​ന്ന ക​​ര്‍​ഷ​​ക​​ര്‍​ക്കു വ​​ളം ന​​ല്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചാ​​ണ് പ​​രി​​ശീ​​ല​​നം ന​​ല്കു​​ന്ന​​ത്.

ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ എ​​ങ്ങ​​നെ?

എ​​ഫ്എ​​ഫ്എ​​സ് ആ​​പ്പി​​ല്‍ എ​​ത്തു​​ന്ന​​തി​​ന് മു​​മ്പു അ​​ഗ്രി​​സ്റ്റാ​​ക്ക് വെ​​ബ്സൈ​​റ്റി​​ല്‍ ക​​ര്‍​ഷ​​ക​​രു​​ടെ വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ളും സ്ഥ​​ല​​ത്തി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ളും ന​​ല്‍​കി ര​​ജി​​സ്റ്റ​​ര്‍​ചെ​​യ്യ​​ണം. https://klfr.agristack.gov.in ഇ​​തി​​ല്‍ ആ​​ധാ​​ര്‍​ന​​മ്പ​​ര്‍ ന​​ല്‍​കി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​മ്പോ​​ള്‍ വ്യ​​ക്തി​​ഗ​​ത വി​​വ​​ര​​ങ്ങ​​ള്‍ ഫോ​​ട്ടോ സ​​ഹി​​തം ത​​നി​​യെ വ​​രും. തു​​ട​​ര്‍​ന്ന് കൃ​​ഷി​​ചെ​​യ്യു​​ന്ന വ​​സ്തു​​വി​​ന്‍റെ ബ്ലോ​​ക്ക് ന​​മ്പ​​ര്‍, ത​​ണ്ട​​പ്പേ​​ര്‍ ന​​മ്പ​​ര്‍, സ​​ര്‍​വേ ന​​മ്പ​​ര്‍ എ​​ന്നി​​വ ക​​രം അ​​ട​​ച്ച് ര​​സീ​​തി​​ലെ​​പ്പോ​​ലെ ചേ​​ര്‍​ക്ക​​ണം. വി​​ല്ലേ​​ജ് ഓ​​ഫിസ​​ര്‍ ഓ​​ണ്‍​ലൈ​​നാ​​യി അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തോ​​ടെ അ​​ഗ്രി​​സ്റ്റാ​​ക്ക് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​കും. ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ സ്വ​​ന്ത​​മാ​​യി മൊ​​ബൈ​​ലോ കം​​പ്യൂ​​ട്ട​​റോ ഉ​​പ​​യോ​​ഗി​​ച്ച് ചെ​​യ്യാ​​ന്‍ ബു​​ദ്ധി​​മു​​ട്ടു​​ള്ള​​വ​​ര്‍ ആ​​ധാ​​ര്‍​കാ​​ര്‍​ഡ്, ക​​രം ര​​സീ​​ത് എ​​ന്നി​​വ​​യു​​മാ​​യി കൃ​​ഷി​​ഭ​​വ​​നി​​ല്‍ എ​​ത്തി​​യാ​​ല്‍ മ​​തി​​യാ​​കും. അ​​ക്ഷ​​യ, സി​​എ​​സ്‌​​സി വ​​ഴി​​യും ചെ​​യ്യാം.

അ​​ഗ്രി​​സ്റ്റാ​​ക്ക് ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​യ​​വ​​ര്‍ ഗൂ​​ഗി​​ള്‍ പ്ലേ​​സ്റ്റോ​​റി​​ല്‍​നി​​ന്ന് ഫ്രെ​​യിം​​വ​​ര്‍​ക്ക് ഫോ​​ര്‍ ഫെ​​ര്‍​ട്ടി​​ലൈ​​സ​​ര്‍ സെ​​യി​​ല്‍ ആ​​പ്പ്, ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം. അം​​ഗീ​​കൃ​​ത വെ​​ബ് പോ​​ര്‍​ട്ട​​ലു​​ക​​ള്‍, അ​​ക്ഷ​​യ, സി​​എ​​സ്‌​​സി വ​​ഴി​​യും ഈ ​​പ്ലാ​​റ്റ്ഫോ​​മി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാം. ഭൂ​​മി​​യു​​ടെ​​യും കൃ​​ഷി​​യു​​ടെ​​യും വി​​വ​​ര​​ങ്ങ​​ള്‍ അ​​ഗ്രി​​സ്റ്റാ​​ക്കി​​ല്‍​നി​​ന്ന് ഇ​​വി​​ടെ കാ​​ണാം.

അ​​ഗ്രി​​സ്റ്റാ​​ക്കി​​ല്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​ത്ത​​വ​​ര്‍ ആ​​പ്പി​​ലൂ​​ടെ വ​​ളം വാ​​ങ്ങാ​​ന്‍ ശ്ര​​മി​​ക്കു​​മ്പോ​​ള്‍ കൃ​​ഷി​​ചെ​​യ്യു​​ന്ന വ​​സ്തു​​വി​​ന്‍റെ ബ്ലോ​​ക്ക് ന​​മ്പ​​ര്‍, ത​​ണ്ട​​പ്പേ​​ര്‍ ന​​മ്പ​​ര്‍, സ​​ര്‍​വേ ന​​മ്പ​​ര്‍ എ​​ന്നി​​വ ക​​രം അ​​ട​​ച്ച് ര​​സീ​​തി​​ലെ​​പ്പോ​​ലെ ന​​ല്ക​​ണം. എ​​ങ്കി​​ലേ ര​​ജി​​സ്ട്രേ​​ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ സാ​​ധി​​ക്കൂ. ആ​​പ്പി​​ല്‍ പാ​​ട്ട​​ക്ക​​ര്‍​ഷ​​ക​​ര്‍​ക്കു ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​നു​​ള്ള ഓ​​പ്ഷ​​നും ന​​ല്കി​​യി​​ട്ടു​​ണ്ട്. ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കു​​മ്പോ​​ള്‍ വ​​ളം വി​​ല്പ​​ന​​കേ​​ന്ദ്രം തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശം​​വ​​രും. അ​​തി​​ല്‍​കാ​​ണു​​ന്ന പ​​ട്ടി​​ക​​യി​​ല്‍​നി​​ന്ന് സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ ക​​ട തെ​​ര​​ഞ്ഞെ​​ടു​​ക്കാം. ക്യുആ​​ര്‍ കോ​​ഡ് ടോ​​ക്ക​​ണ്‍ ല​​ഭി​​ക്കും. മൂ​​ന്നു ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ ക​​ട​​യി​​ലെ​​ത്തി വ​​ളം വാ​​ങ്ങ​​ണം.

Tags : FFS App Mandatory to Obtain Subsidized Chemical Nattuvishesham DistrictNews

Recent News

Corehub Up