കോട്ടയം: വിമലഗിരി കത്തീഡ്രലില്‍ അമലോത്ഭവത്തിരുനാള്‍ 29 മുതല്‍ ഡിസംബര്‍ എട്ടു വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 5.15ന് വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പതാക ഉയര്‍ത്തുന്നതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന നൊവേന തിരുനാളിനു തുടക്കമാവും. 5.30ന് രൂപത ചാന്‍സലര്‍ മോണ്‍. ജോസ് നവസ് സംയുക്ത ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും.
ഡിസംബര്‍ രണ്ടിന് നെയ്യാറ്റിന്‍കര രൂപതാ ബിഷപ് ഡോ. ഡി. സെല്വരാജന് വചനപ്രഘോഷണം നടത്തും. മൂന്നിന് തിരുവനന്തപുരം മലങ്കര അതിരൂപത സഹായമെത്രാന്‍ ഡോ. യൂഹാനോന്‍ മാര്‍ അലക്സിയോസ്, നാലിന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ആനിമൂട്ടില്‍ എന്നിവര്‍ ദിവ്യബലിയര്‍പ്പിക്കും. ഡിസംബര്‍ ഏഴിന് വൈകുന്നേരം 5.30 ന് ബിഷപ് ഡോ. ജസ്റ്റിന് മഠത്തില്‍പ്പറമ്പില്‍ ദിവ്യബലിയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും. 7.30 ന് പട്ടണപ്രദക്ഷിണം, രാത്രി ഒമ്പതിന് നടതുറക്കല്‍.
എട്ടിന് രാവിലെ ഒമ്പതിന് ഗ്രിഗോറിയന്‍ ക്രമത്തില്‍ ദിവ്യബലി. ഉച്ചയ്ക്ക് 12 ന് രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടക പദയാത്രകള്‍ കോട്ടയം നല്ലിടയന് ദേവാലയത്തില്‍ സംഗമിക്കും. 1.30 ന് തീര്‍ഥാടകര്‍ വിശ്വാസ പ്രഖ്യാപന റാലിയായി വിമലഗിരി കത്തീഡ്രലിലേക്ക് പുറപ്പെടും. നാലു ജില്ലകളില്‍ നിന്നായി അയ്യായിരത്തോളം ആളുകള്‍ തീര്‍ഥാടക പദയാത്രയില്‍ പങ്കെടുക്കും. 2.30ന് തിരുനാള്‍ സമൂഹബലിയില്‍ വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം.
രാത്രി 12ന് തിരുനട അടയ്ക്കല്‍. എട്ടാമിട ദിനമായ 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ തിരുനാൾ സമാപിക്കും. തുടര്‍ന്ന് കൊടിയിറക്ക്.
പത്രസമ്മേളനത്തില്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, ഫാ. അജി ജോര്‍ജ് ചെറുകാക്രാഞ്ചേരില്, ഫാ. ഫെലിക്സ് ദേവസ്യ, ഫാ. ഹിലാരി തെക്കേക്കുറ്റ് , ഹെൻറി ജോണ്‍, സെബാസ്റ്റ്യന്‍ പുളിയന്പള്ളിയില്, ജെറീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Flag-hoisting for the Vimalagiri feast tomorrow Nattuvishesham DistrictNews