Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karinkallumuzhi In Kanamala

Kottayam

ക​ണ​മ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ക​രി​ങ്ക​ല്ലു​മ്മു​ഴി​യി​ൽ നി​യ​ന്ത്ര​ണം

എ​രു​മേ​ലി: ശ​ബ​രി​മ​ല സീ​സ​ണി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലേ​ക്ക് ഭാ​രവാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക​ണ​മ​ല റോ​ഡി​ന്‍റെ പ്ര​വേ​ശ​ന​ഭാ​ഗ​മാ​യ ക​രി​ങ്ക​ല്ലു​മ്മു​ഴി​യി​ലാ​ണ് പൊ​ലി​സ് ഇ​തുസം​ബ​ന്ധി​ച്ച് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​രി​ങ്ക​ല്ലു​മ്മു​ഴി ജം​ഗ്ഷ​നി​ൽ ഇ​തി​നാ​യി പ്ര​ത്യേ​കം പൊ​ലി​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ക​യ​റ്റം ക​യ​റാ​ൻ പ്ര​യാ​സ​മാ​യ വാ​ഹ​ന​ങ്ങ​ൾ ക​രി​ങ്ക​ല്ലു​മ്മു​ഴി​യി​ൽ പൊ​ലി​സ് ത​ട​ഞ്ഞ് റാ​ന്നി റോ​ഡുവ​ഴി പ​മ്പ​യ്ക്ക് പോ​കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യെ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് നി​യ​ന്ത്ര​ണം. എ​രു​മേ​ലി​യി​ൽനി​ന്ന് ശ​ബ​രി​മ​ലപാ​ത ആ​രം​ഭി​ക്കു​ന്ന ക​രി​ങ്ക​ല്ലു​മ്മു​ഴി​യി​ൽ ഇ​തുമൂ​ലം ഗ​താ​ഗ​തക്കു​രു​ക്കു​മു​ണ്ടാ​കു​ന്നു​ണ്ട്.

ക​രി​ങ്ക​ല്ലു​മ്മു​ഴി​യി​ൽനി​ന്ന് കു​ത്ത​നെ​യു​ള്ള ക​യ​റ്റം എ​രു​മേ​ലി-പ​മ്പ-ശ​ബ​രി​മ​ല പാ​ത​യു​ടെ തു​ട​ക്കം. ഈ ​ക​യ​റ്റം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ദു​ർ​ഘ​ട​മാ​ണ്. ക​യ​റ്റ​ത്തി​ൽ വ​ച്ച് വാ​ഹ​ന​ങ്ങ​ൾ നി​ൽ​ക്കു​ന്ന സ്ഥി​തി​യു​ണ്ട്. പൊ​ലി​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ത​ള്ളിനീ​ക്കി​യ​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ ഗ​തി​വേ​ഗം നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്ന് പൊ​ലി​സും മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​യു​ന്നു.

വേ​ഗ​ത കു​റ​ച്ച് സ​ഞ്ച​രി​ക്ക​ണ​മെ​ന്ന് ഡ്രൈ​വ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും അ​നു​സ​രി​ക്കാ​ൻ പ​ല​രും ത​യാ​റാ​കു​ന്നി​ല്ല. ഇ​തേത്തു​ട​ർ​ന്നാ​ണ് ശ​ബ​രി​മ​ല പാ​ത​യി​ലെ പ്ര​വേ​ശ​ന ഭാ​ഗ​മാ​യ ക​രി​ങ്ക​ല്ലു​മ്മു​ഴി​യി​ൽ ത​ന്നെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക് എ​ത്തി​യ​ത്. നൂ​റി​ലേ​റെ പേ​രാ​ണ് വി​വി​ധ ശ​ബ​രി​മ​ല സീ​സ​ണു​ക​ളി​ലാ​യി ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ​പ്പെ​ട്ട് അ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട​ത്.

ക​ണ​മ​ല ഇ​റ​ക്കം ആ​രം​ഭി​ക്കു​ന്ന പൊ​ലി​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞുനി​ർ​ത്തി പ​ത്ത് വാ​ഹ​ന​ങ്ങ​ൾ വീ​ത​മാ​ണ് നി​ല​വി​ൽ പൊ​ലി​സ് ക​ട​ത്തി​വി​ടു​ന്ന​ത്. അ​തീ​വ അ​പ​ക​ടമേ​ഖ​ല​യാ​യ ഇ​റ​ക്ക​ത്തി​ലെ അ​ട്ടി​വ​ള​വി​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തി​ന് മു​മ്പ് വീ​ണ്ടും ത​ട​ഞ്ഞുനി​ർ​ത്തി​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. പൊ​ലി​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് റോ​ഡ് സേ​ഫ് സോ​ണി​ന്‍റെ​യും മു​ഴു​വ​ൻ സ​മ​യ പ​ട്രോ​ളിം​ഗ് സ്‌​ക്വാ​ഡ് ഇ​റ​ക്ക​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ട്.

രാ​ത്രി​യി​ൽ ചൂ​ട് ചു​ക്കുകാ​പ്പി ഡ്രൈ​വ​ർ​മാ​ർ​ക്ക് ന​ൽ​കി ഉ​റ​ക്ക ക്ഷീ​ണം മാ​റ്റി​യാ​ണ് ഇ​റ​ക്ക​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.

Latest News

Corehub Up