Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kariyathumpara

Kozhikode

ക​രി​യാ​ത്തും​പാ​റ ടൂ​റി​സം ഫെ​സ്റ്റ്:

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളാ​യ ക​രി​യാ​ത്തും​പാ​റ, തോ​ണി​ക്ക​ട​വ് ടൂ​റി​സം ഫെ​സ്റ്റ് "തോ​ണി​ക്കാ​ഴ്ച 2026 ' ജ​നു​വ​രി 17 മു​ത​ൽ19 വ​രെ ന​ട​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി യോ​ഗം ചേ​ർ​ന്നു. കെ.​എം. സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.


കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി. ജ​ല​സേ​ച​നവ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ക​മ​ൽ റോ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റീ​മ കു​ന്നു​മ്മ​ൽ, കെ.​കെ. ശോ​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ബാ​ബു, അ​രു​ൺ ജോ​സ്, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ക​ട​ലാ​ശേ​രി, ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജി​നോ ചു​ണ്ട​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ ചെ​യ​ർ​മാ​നാ​യും ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ക​മ​ൽ റോ​യി ക​ൺ​വീ​ന​റാ​യും വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു.

Latest News

Corehub Up