കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം ഫെസ്റ്റ് "തോണിക്കാഴ്ച 2026 ' ജനുവരി 17 മുതൽ19 വരെ നടക്കും. ഇതിന് മുന്നോടിയായി ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘാടകസമിതി യോഗം ചേർന്നു. കെ.എം. സച്ചിൻദേവ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ കുറുമ്പൊയിൽ മുഖ്യാതിഥിയായി. ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ കമൽ റോയി, ജില്ലാ പഞ്ചായത്തംഗങ്ങളായ റീമ കുന്നുമ്മൽ, കെ.കെ. ശോഭ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ. ബാബു, അരുൺ ജോസ്, കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, കല്ലാനോട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിനോ ചുണ്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. സച്ചിൻ ദേവ് എംഎൽഎ ചെയർമാനായും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ കമൽ റോയി കൺവീനറായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.