കൂരാച്ചുണ്ട്: വിനോദസഞ്ചാര കേന്ദ്രങ്ങളായ കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം ഫെസ്റ്റ് "തോണിക്കാഴ്ച-2026'ന്റെ സംഘാടക സമിതി ഓഫീസ് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബിന്ദുമോൾ തോമസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങായ ജോസ് വെളിയത്ത്, എൻ.കെ. കുഞ്ഞമ്മദ്, വി.കെ. ഹസീന, പ്രബീഷ് തളിയോത്ത്, ജലീൽ കുന്നുംപുറം, സംഘാടക സമിതി അംഗങ്ങളായ വി.ജെ. സണ്ണി, ടിഎംസി മാനേജർമാരായ അമൽ ജോസഫ്, ജോസഫ് ജോൺ എന്നിവർ പങ്കെടുത്തു.17 മുതൽ19 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.