മങ്കൊമ്പ് : കുട്ടനാടൻ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകകോൺഗ്രസ് നേതാക്കൾ കൃഷിമന്ത്രിക്കു നിവേദനം നൽകി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു, ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ, സംസ്ഥാന സെക്രട്ടറി സിബി മൂലംകുന്നം, ജില്ലാ സെക്രട്ടറി എം.സി. സൂര്യപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ് ജി. സൂരജ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
ഭൂരിഭാഗം പാടശേഖരങ്ങളിലും വിത പൂർത്തിയായ സാഹചര്യത്തിൽ അടിയന്തരമായി ഡോളോമെറ്റ്, നീറ്റുകക്ക എന്നിവ ആവശ്യത്തിനു സബ്സിഡി നിര്ക്കിൽ ലഭ്യമാക്കുക, വളത്തിന്റെ ലഭ്യതയും സബ്സിഡിയും ഉറപ്പുവരുത്തുക, കീടനാശിനികൾക്ക് കമ്പനികൾ അമിതമായി വില വർധിപ്പിക്കുന്നത് തടയുക, വിളവെടുപ്പിനു മുൻപുതന്നെ ആവശ്യത്തിന് കൊയ്ത്തു യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കുക, യന്ത്രങ്ങളുടെ അമിത കൂലി തടയുക, കാർഷിക മേഖലയിലെ കൂലി നിശ്ചയിക്കുന്നതിന് കുട്ടനാട് ഐആർസി വിളിച്ചു കൂട്ടുക, നെല്ലുസംഭരണത്തിൽ മില്ലുകാരുടെ കിഴിവു ചൂഷണം തടയുക, നെല്ലുവില വർധിപ്പിക്കുന്നതിനൊപ്പം കൈകാര്യ ചെലവ് വർധിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ലോകബാങ്ക് സഹായം തേടുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
.