പ്രതീകാത്മക ചിത്രം
ആലപ്പുഴ: കേരള കർഷക സംഘം 28-ാമത് സംസ്ഥാന സമ്മേളനം ആരംഭിച്ചു. കാമിലോട്ട് കൺവൻഷൻ സെന്ററിൽ ഇന്നു നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് നാലിന് നടക്കുന്ന സെമിനാർ കിസാൻ സഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എ. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തും.
ഞായറാഴ്ച പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. 20 ന് വൈകിട്ട് മൂന്നിന് അരലക്ഷം കർഷകർ അണിനിരക്കുന്ന റാലി നടക്കും. മഹേശ്വരി ഗ്രൗണ്ടിൽ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Tags : Nattuvishesham DistrictNews DeepikaNews Karshaka