Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karthi P Chidamabaram

"ഡിഎംകെ​യു​ടെ വി​മ​ർ​ശ​നം നീ​തി​യു​ക്ത​മ​ല്ല, ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് മാ​റ്റം": കാ​ർ​ത്തി ചി​ദം​ബ​രം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ പു​തി​യ സ​ഖ്യ​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ഡി​എം​കെ ഉ​യ​ർ​ത്തു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ ത​ള്ളി കോ​ൺ​ഗ്ര​സ് നേ​താ​വ് കാ​ർ​ത്തി ചി​ദം​ബ​രം. കോ​ൺ​ഗ്ര​സി​ന്‍റേ​ത് രാ​ഷ്ട്രീ​യ വ​ഞ്ച​ന​യാ​ണെ​ന്ന ഡി​എം​കെ​യു​ടെ ആ​രോ​പ​ണം നീ​തി​യു​ക്ത​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ പു​തി​യൊ​രു രാ​ഷ്ട്രീ​യ മാ​റ്റ​ത്തി​ന് വോ​ട്ട് ചെ​യ്ത​താ​യി കാ​ർ​ത്തി ചി​ദം​ബ​രം പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ത് ന​ട​ൻ വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്ന​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ജ​യ്‌​യു​ടെ മു​ന്ന​ണി​ക്ക് ജ​ന​ങ്ങ​ൾ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ന​ൽ​കി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ മ​റ്റ് പാ​ർ​ട്ടി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ര​ണം ന​ട​ത്താ​നാ​ണ് ജ​ന​വി​ധി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ആ ​ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​നാ​ണ് കോ​ൺ​ഗ്ര​സ് വി​ജ​യ്‌​യെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ സ​ഖ്യ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ഡി​എം​കെ സ​ഖ്യ​ത്തി​ൽ തു​ട​രാ​നു​ള്ള തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​പ്പോ​ൾ തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഇ​തി​ന്‍റെ ആ​ഘാ​തം കോ​ൺ​ഗ്ര​സ് നേ​രി​ടേ​ണ്ടി വ​ന്ന​താ​യും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

പു​തി​യ സ​ഖ്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​കു​മെ​ന്നും അ​ത് ജ​ന​വി​ധി ന​ൽ​കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും കാ​ർ​ത്തി ചി​ദം​ബ​രം വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഡി.​എം.​കെ സ​ഖ്യം തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച​വ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ മു​ന്ന​ണി​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന നി​ല​പാ​ടാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച​ത്.

Latest News

Corehub Up