Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KarthigaiDeepam

തി​രു​പ്പ​ര​ൻ​കു​ന്ദ്രം മ​ല​യി​ൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്കാം; സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി

ചെ​ന്നൈ: മ​ധു​ര തി​രു​പ്പ​ര​ൻ​കു​ന്ദ്രം മ​ല​യി​ൽ സി​ക്ക​ന്ദ​ർ ദ​ർ​ഗ​യോ​ട് ചേ​ർ​ന്നു​ള്ള ക​ൽ​ത്തൂ​ണി​ൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്കാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി. ഈ ​മാ​സം 24ന് ​ഒ​റ്റ​ത്ത​വ​ണ ദീ​പം തെ​ളി​ക്കാ​നാ​ണ് അ​നു​മ​തി. ഭാവിയിൽ ദീപം തെളിക്കാനുള്ള അവകാശമായി ഈ അനുമതിയെ കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കി.

എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ക്ഷേ​ത്രം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ, പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ, ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​രി​മി​ത​മാ​യ സം​ഘ​ത്തി​ന് മാ​ത്ര​മേ ക​ൽ​ത്തൂ​ണി​ന് സ​മീ​പം പ്ര​വേ​ശ​ന​മു​ണ്ടാ​കൂ. 

ആ​വ​ശ്യ​മെ​ങ്കി​ൽ സു​ര​ക്ഷ​യ്ക്കാ​യി സി​ആ​ർ​പി​എ​ഫി​ന്‍റെ സ​ഹാ​യം തേ​ടാ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ദീ​പം തെ​ളി​ക്കു​ന്ന​തി​നി​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​നോ ഘോ​ഷ​യാ​ത്ര ന​ട​ത്താ​നോ പാ​ടി​ല്ല. പു​തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നും ദ​ർ​ഗ​യി​ലെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​നു​മ​തി അ​ന്തി​മ​തീ​ർ​പ്പ​ല്ലെ​ന്നും കേ​സ് ജ​നു​വ​രി​യി​ൽ വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

തി​രു​പ്പ​ര​ൻ​കു​ന്ദ്രം മ​ല​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​ച്ചി​പ്പി​ള്ള​യാ​ർ ക്ഷേ​ത്ര​ത്തി​ലെ ദീ​പ​മ​ണ്ഡ​പ​ത്തി​ൽ കാ​ർ​ത്തി​ക ദീ​പം തെ​ളി​ക്കു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മെ സി​ക്ക​ന്ദ​ർ ദ​ർ​ഗ​യോ​ട് ചേ​ർ​ന്നു​ള്ള ക​ൽ​ത്തൂ​ണി​ലും ദീ​പം തെ​ളി​ക്ക​ണ​മെ​ന്ന ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ക​ൽ​ത്തൂ​ണി​ൽ ദീ​പം തെ​ളി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നെ ചോ​ദ്യം ചെ​യ്ത് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up