ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക നക്ഷത്രമായ ചൊവ്വാഴ്ച രാവിലെ 8.30ന് കാർത്തിക പൊങ്കാല അരങ്ങേറി.
ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൗർണമി തൃക്കാർത്തിക പൊങ്കാല ദിവസം ഡൽഹിയിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുങ്ങിയത് ഭക്തജനങ്ങൾക്ക് അനുഗ്രഹമായി.
നിർമ്മാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.