ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക നക്ഷത്രമായ ചൊവ്വാഴ്ച രാവിലെ 8.30ന് കാർത്തിക പൊങ്കാല അരങ്ങേറി.
ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൗർണമി തൃക്കാർത്തിക പൊങ്കാല ദിവസം ഡൽഹിയിലും പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുങ്ങിയത് ഭക്തജനങ്ങൾക്ക് അനുഗ്രഹമായി.
നിർമ്മാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു.
.jpeg1795598748.jpg)
ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദീപനാളത്താൽ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നതോടെ തൃക്കാർത്തിക പൊങ്കാലക്കു ആരംഭമായി.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും തൃക്കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരുന്നു.
Tags : KarthikaPongala NajafgarhTemple Delhi NRINews