Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuvatta

കൗമാരക്കാർ കൊലയാളികളാകുമ്പോൾ

ആ​​​​​ല​​​​​പ്പു​​​​​ഴ ക​​​​​രു​​​​​വാ​​​​​റ്റ​​​​​യി​​​​​ൽ ഒ​​​​​രു വ​​​​​യോ​​​​​ധി​​​​​ക​​​​​നെ പ​​​​​തി​​​​​മൂ​​​​​ന്നു വ​​​​​യ​​​​​സു​​​​​കാ​​​​​രി​​​​​യും സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളും ചേ​​​​​ർ​​​​​ന്നു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വം കേ​​​​​ട്ട് ന​​​​​ടു​​​​​ങ്ങി​​​​​യ​​​​​വ​​​​​രോ​​​​​ട് പ​​​​​റ​​​​​യാം. വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന ഒ​​​​​രു വ​​​​​ലി​​​​​യ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്ക​​​​​മാ​​​​​ണി​​​​​ത്. 40 വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ഓ​​​​​രോ ച​​​​ല​​​​​ന​​​​​വും നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്ന ഞാ​​​​​ൻ ഇ​​​​​തി​​​​​ന​​​​​കം ഇ​​​​​തു​​​​​പോ​​​​​ലെ പ​​​​​ല മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു​​​​​ക​​​​​ളും ന​​​​​ല്കി​​​​​യി​​​​​രു​​​​​ന്നു. അ​​​​​തെ​​​​​ല്ലാം ഒ​​​​​ന്നി​​​​​നു പു​​​​​റ​​​​​കേ ഒ​​​​​ന്നാ​​​​​യി സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഒ​​​​​ന്നാ​​​​​ലോ​​​​​ചി​​​​​ച്ചു നോ​​​​​ക്കൂ, ഒ​​​​​ര​​​​​മ്മ മ​​​​​ക​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന നി​​​​​മി​​​​​ഷം എ​​​​​ത്ര വേ​​​​​ദ​​​​​നാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​യി​​​​​രി​​​​​ക്കും?

ഒ​​​രു ദി​​​വ​​​സം​​​കൊ​​​ണ്ട് സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത​​​ല്ല

കു​​​​​ട്ടി​​​​​ക​​​​​ൾ ഒ​​​​​രു​​​​​ദി​​​​​വ​​​​​സം കൊ​​​​​ണ്ട് അ​​​​​ക്ര​​​​​മ​​​​​കാ​​​​​രി​​​​​കളാകു​​​​​ന്നി​​​​​ല്ല. വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി പ​​​​​രു​​​​​വ​​​​​പ്പെ​​​​​ട്ട അ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളും ബ​​​​​ന്ധ​​​​​ങ്ങ​​​​​ളും പെ​​​​​രു​​​​​മാ​​​​​റ്റ​​​​​ങ്ങ​​​​​ളും വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളും അ​​​​​തി​​​​​നു പി​​​​​ന്നി​​​​​ലു​​​​​ണ്ടാ​​​​​കാം. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ അ​​​​​ക്ര​​​​​മ​​​​​വും ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗ​​​​​വും പെ​​​​​രു​​​​​മാ​​​​​റ്റ വൈ​​​​​ക​​​​​ല്യ​​​​​ങ്ങ​​​​​ളും കൂ​​​​​ട്ടു​​​​​കാ​​​​​രു​​​​​ടെ സ്വാ​​​​​ധീ​​​​​ന​​​​​വും ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​മാ​​​​​യു​​​​​ള്ള നി​​​​​രാ​​​​​ശ​​​​​യും ഒ​​​​​റ്റ​​​​​പ്പെ​​​​​ട​​​​​ലു​​​​​മൊ​​​​​ക്കെ പ​​​​​ല​​​​​രി​​​​​ലും പ​​​​​ല​​​​​പ്പോ​​​​​ഴും കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ൾ ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് കാ​​​​​ര​​​​​ണ​​​​​മാ​​​​​വാം. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ “ഈ ​​​​​കു​​​​​ട്ടി ഇ​​​​​ങ്ങ​​​​​നെ ആ​​​​​യ​​​​​ത് ഈ ​​​​​ഒ​​​​​രു കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ലാ​​​​​ണ്” എ​​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്ന​​​​​തി​​​​​ൽ ശാ​​​​​സ്ത്രീ​​​​​യ​​​​​ത​​​​​യി​​​​​ല്ല. ഒ​​​​​രു കു​​​​​ട്ടി​​​​​യു​​​​​ടെ ആ​​​​​ദ്യ​​​​​ത്തെ പാ​​​​​ഠ​​​​​പു​​​​​സ്ത​​​​​കം പ​​​​​ല​​​​​പ്പോ​​​​​ഴും വീ​​​​​ടാ​​​​​ണ്. ഏ​​​​​ഴാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം സ്‌​​​​​കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ പ്രോ​​​​​ഗ്രാ​​​​​മി​​​​​നു പോ​​​​​യി​​​​​ട്ടു​​​​​ള്ള ഞാ​​​​​ൻ ഒ​​​​​രു ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് എ​​​​​ൽ​​​​​പി സ്‌​​​​​കൂ​​​​​ളി​​​​​ലെ പ്ര​​​​​ധാ​​​​​നാ​​​​​ധ്യാ​​​​​പി​​​​​ക​​​​​യു​​​​​ടെ വാ​​​​​ക്കു കേ​​​​​ട്ട് ഞെ​​​​​ട്ടി​​​​​പ്പോ​​​​​യി. ആ ​​​​​സ്‌​​​​​കൂ​​​​​ളി​​​​​ലെ 60 ശ​​​​​ത​​​​​മാ​​​​​നം കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ പാ​​​​​ര​​​​​ന്‍റ്സും തെ​​​​​റ്റി​​​​​പ്പി​​​​​രി​​​​​ഞ്ഞു താ​​​​​മ​​​​​സി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ​​​​​ത്രേ! മി​​​​​ക്ക കു​​​​​ട്ടി​​​​​ക​​​​​ളും സിം​​​​​ഗി​​​​​ൾ പാ​​​​​ര​​​​​ന്‍റിം​​​​​ഗി​​​​​ൽ വ​​​​​ള​​​​​രു​​​​​ന്ന​​​​​വ​​​​​ർ. അ​​​​​വ​​​​​രി​​​​​ൽ പ​​​​​ല കു​​​​​ട്ടി​​​​​ക​​​​​ളെ​​​​​യും നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ അ​​​​ധ്യാ​​​​​പ​​​​​ക​​​​​ർ പെ​​​​​ടാ​​​​പ്പാ​​​​ടുപെ​​​​​ടു​​​​​ക​​​​​യാ​​​​​ണ്. ആ​​​​​രു പ​​​​​റ​​​​​ഞ്ഞാ​​​​​ലും അ​​​​​നു​​​​​സ​​​​​രി​​​​​ക്കാ​​​​​ത്ത, എ​​​​​ല്ലാ​​​​​റ്റി​​​​​നും ത​​​​​ർ​​​​​ക്കു​​​​​ത്ത​​​​​രം പ​​​​​റ​​​​​യു​​​​​ന്ന കു​​​​​ട്ടി​​​​​ക​​​​​ൾ. വീ​​​​​ടു​​​​​ക​​​​​ളി​​​​​ൽനി​​​​​ന്നു രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ന്ന പു​​​​​തി​​​​​യ സം​​​​​സ്കാ​​​​​ര​​​​​മെ​​​​​ന്നു ക​​​​​രു​​​​​തി​​​​​യാ​​​​​ൽ മ​​​​​തി.

അ​​​മ്മ​​​യു​​​ടെ മാ​​​ത്രം ക​​​ട​​​മ​​​യോ?

ഞാ​​​​​ൻ എ​​​​​ക്സൈ​​​​​സ് ക​​​​​മ്മിഷ​​​​​ണ​​​​​റാ​​​​​യി​​​​​രു​​​​​ന്ന സ​​​​​മ​​​​​യ​​​​​ത്ത് മ​​​​​ക്ക​​​​​ളു​​​​​ടെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും സ​​​​​ങ്ക​​​​​ട​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി എ​​​​​ന്നെ സ​​​​​മീ​​​​​പി​​​​​ച്ച​​​​​ത് അ​​​​​മ്മ​​​​​മാ​​​​​ർ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. കു​​​​​ട്ടി​​​​​ക​​​​​ളെ വ​​​​​ള​​​​​ർ​​​​​ത്തു​​​​​ക എ​​​​​ന്ന​​​​​ത് മാ​​​​​താ​​​​​വി​​​​​ന്‍റെ മാ​​​​​ത്രം ക​​​​​ട​​​​​മ​​​​​യാ​​​​​ണെ​​​​​ന്ന ധാ​​​​​ര​​​​​ണ​​​​​യും ഈ ​​​​​പു​​​​​തി​​​​​യ സം​​​​​സ്കാ​​​​​ര​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രി​​​​​ക്കാം. “കു​​​​​ട്ടി​​​​​യു​​​​​ടെ അ​​​​​ച്ഛ​​​​​നെ​​​​​ന്താ വ​​​​​രാ​​​​​ത്ത​​​​​ത്” എ​​​​​ന്നു ചോ​​​​​ദി​​​​​ച്ചാ​​​​​ൽ “അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​നു മ​​​​​ക്ക​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ താ​​​​​ല്പ​​​​​ര്യ​​​​​മി​​​​​ല്ലെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല, വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ദ്ദേ​​​​​ഹം വ​​​​​ലി​​​​​ച്ചും കു​​​​​ടി​​​​​ച്ചും പാ​​​​​ൻ​​​​​പ​​​​​രാ​​​​​ഗ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​മൊ​​​​​ക്കെ വീ​​​​​ട്ടി​​​​​ൽ വ​​​​​ന്ന് ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്ന ബ​​​​​ഹ​​​​​ള​​​​​വും ത​​​​​ല്ലും പു​​​​​കി​​​​​ലു​​​​​ക​​​​​ളും ക​​​​​ണ്ടാ​​​​​ണ് മ​​​​​ക്ക​​​​​ൾ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലാ​​​​​യ​​​​​ത്” എ​​​​​ന്നാ​​​​​യി​​​​​രി​​​​​ക്കും ബ​​​​​ഹു​​​​​ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന്‍റെ​​​​​യും മ​​​​​റു​​​​​പ​​​​​ടി.

കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സ്വ​​​​​ഭാ​​​​​വ വ്യ​​​​​തി​​​​​യാ​​​​​നം ഭ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​താ​​​​​ണ്. അ​​​​​ച്ഛ​​​​​ന​​​​​മ്മ​​​​​മാ​​​​​രെ തെ​​​​​റി പ​​​​​റ​​​​​യു​​​​​ന്ന​​​​​തും ത​​​​​ല്ലു​​​​​ന്ന​​​​​തും കൊ​​​​​ല്ലു​​​​​ന്ന​​​​​തും പു​​​​​തു​​​​​മ​​​​​യല്ലാ​​​​​താ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ പ​​​​​തി​​​​​ന​​​​​ഞ്ചു മാ​​​​​സ​​​​​ത്തെ ക​​​​​ണ​​​​​ക്കു നോ​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത കു​​​​​ട്ടി​​​​​ക​​​​​ൾ കാ​​​​​ര​​​​​ണം 16 അ​​​​​മ്മ​​​​​മാ​​​​​ർ മ​​​​​ര​​​​​ണ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

എ​​​​​ന്നാ​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ പ​​​​​റ​​​​​യു​​​​​ന്ന​​​​​താ​​​​​ക​​​​​ട്ടെ അ​​​​​വ​​​​​ർ​​​​​ക്കു വീ​​​​​ട്ടി​​​​​ൽ യാ​​​​​തൊ​​​​​രു വി​​​​​ല​​​​​യു​​​​​മി​​​​​ല്ലെ​​​​​ന്നും അ​​​​​വ​​​​​രു​​​​​ടെ താ​​​​​ല്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് പി​​​​​ന്തു​​​​​ണ കി​​​​​ട്ടു​​​​​ന്നി​​​​​ല്ല എ​​​​​ന്നു​​​​​മാ​​​​​ണ്. നി​​​​​ര​​​​​ന്ത​​​​​രം ഭീ​​​​​ഷ​​​​​ണി, മ​​​​​ർ​​​​​ദ​​​​നം, അ​​​​​പ​​​​​മാ​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യും അ​​​​​വ​​​​​ർ നേ​​​​​രി​​​​​ടു​​​​​ന്നു​​​​​ണ്ട്.

സ്നേ​​​ഹ​​​വും വേ​​​ണം, അ​​​തി​​​രു​​​ക​​​ളും വേ​​​ണം

സ്നേ​​​​​ഹ​​​​​വും വ്യ​​​​​ക്ത​​​​​മാ​​​​​യ അ​​​​​തി​​​​​രു​​​​​ക​​​​​ളും ഒ​​​​​രു​​​​​മി​​​​​ച്ചു​​​​​ള്ള ര​​​​​ക്ഷാ​​​​​ക​​​​​ർ​​​​​തൃ​​​​​ത്വ​​​​​മാ​​​​​ണു വേ​​​​​ണ്ട​​​​​ത്. കേ​​​​​ൾ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ കാ​​​​​ണു​​​​​ന്ന​​​​​ത് അ​​​​​നു​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ് കു​​​​​ട്ടി​​​​​ക​​​​​ൾ. ചി​​​​​ല​​​​​ത് എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ത്ത​​​​​ത്? ചി​​​​​ല​​​​​ത് എ​​​​​ന്തു​​​​​കൊ​​​​​ണ്ട് അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു? ഇ​​​​​ത് കു​​​​​ട്ടി​​​​​ക്ക് വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. അ​​​​​പ്പോ​​​​​ഴാ​​​​​ണ് അ​​​​​ത് Authoritative Parenting ആ​​​​​വു​​​​​ന്ന​​​​​ത്. കു​​​​​ട്ടി​​​​​യെ കേ​​​​​ൾ​​​​​ക്കു​​​​​ക​​​​​യും അ​​​​​വ​​​​​ന്‍റെ വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ളെ അം​​​​​ഗീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം, വ്യ​​​​​ക്ത​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ങ്ങ​​​​​ളും നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​ണ​​​​​ത്.

ദേ​​​​​ഷ്യം തെ​​​​​റ്റ​​​​​ല്ല എ​​​​​ന്നും ദേ​​​​​ഷ്യ​​​​​ത്തി​​​​ന്‍റെ പേ​​​​​രി​​​​​ൽ മ​​​​​റ്റൊ​​​​​രാ​​​​​ളെ ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് തെ​​​​​റ്റെ​​​​​ന്നു​​​​​മു​​​​​ള്ള പാ​​​​​ഠ​​​​​മാ​​​​​ണ് കു​​​​​ട്ടി​​​​​ക്കു ന​​​​​ല്കേ​​​​​ണ്ട​​​​​ത്. ഇ​​​​​തെ​​​​​ല്ലാം ‘അ​​​​​വ​​​​​ന്‍റെ പി​​​​​ടി​​​​​വാ​​​​​ശി’ എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യു​​​​​ന്ന​​​​​ത് പ്ര​​​​​ശ്നം വ​​​​​ഷ​​​​​ളാ​​​​​ക്കാം.

കു​ട്ടി​യു​ടെ പ്ര​ശ്നം ന​മു​ക്ക് ചെ​റു​താ​യി തോ​ന്നി​യാ​ലും, അ​വ​ന് അ​ത് വ​ലു​താ​യി​രി​ക്കാം. ചി​ല​പ്പോ​ൾ പ​രി​ഹാ​ര​ത്തേ​ക്കാ​ൾ ത​​​​ന്‍റെ വാ​​​​​ക്കു​​​​​ക​​​​​ൾ​​​​​ക്ക് ഒ​​​​​രു ചെ​​​​​വി ഉ​​​​​ണ്ടെ​​​​​ന്ന ഉ​​​​​റ​​​​​പ്പാ​​​​​ണ് കു​​​​​ട്ടി​​​​​ക്ക് വേ​​​​​ണ്ടി​​​​​വ​​​​​രു​​​​​ന്ന​​​​​ത്. മ​​​​​ക്ക​​​​​ളു​​​​​ടെ ഭാ​​​​​വി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ സ്വ​​​​​പ്ന​​​​​ങ്ങ​​​​​ൾ സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​ണ്. പ​​​​​ക്ഷേ, ഒ​​​​​രു കു​​​​​ട്ടി​​​​​യു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തെ മു​​​​​ഴു​​​​​വ​​​​​ൻ മാ​​​​​ർ​​​​​ക്ക് ഷീ​​​​​റ്റി​​​​​ൽ ഒ​​​​​തു​​​​​ക്കു​​​​​മ്പോ​​​​​ഴാ​​​​​ണ് പ്ര​​​​​ശ്നം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. വി​​​​​ജ​​​​​യി​​​​​ക്കാ​​​​​ൻ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെത​​​​​ന്നെ തോ​​​​​ൽക്കാ​​​​​നും വീ​​​​​ണ്ടും ശ്ര​​​​​മി​​​​​ച്ച് ജ​​​​​യി​​​​​ക്കാ​​​​​നും പ​​​​​ഠി​​​​​പ്പി​​​​​ക്ക​​​​​ണം. അ​​​​വ​​​​രു​​​​ടെ ഇ​​​​ഷ്‌​​​​ട​​​​വും പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണം.

ല​​​ഹ​​​രി​​​യും ശ്ര​​​ദ്ധി​​​ക്ക​​​ണം

ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന എ​​​​​ല്ലാ കു​​​​​ട്ടി​​​​​ക​​​​​ളും അ​​​​​ക്ര​​​​​മ​​​​​കാ​​​​​രി​​​​​ക​​​​​ള​​​​​ല്ല. അ​​​​​തു​​​​​പോ​​​​​ലെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്ന എ​​​​​ല്ലാ കു​​​​​ട്ടി​​​​​ക​​​​​ളും ല​​​​​ഹ​​​​​രി​​​​​ക്ക് അ​​​​​ടി​​​​​മ​​​​​ക​​​​​ളു​​​​​മ​​​​​ല്ല. എ​​​​​ങ്കി​​​​​ലും ല​​​​​ഹ​​​​​രി വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗം വി​​​​​ധി​​​​​നി​​​​​ർ​​​​​ണ​​​​​യ​​​​​ത്തെ​​​​​യും പെ​​​​​രു​​​​​മാ​​​​​റ്റ​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തെ​​​​​യും ബാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തു​​​​ത​​​​​ന്നെ​​​​​യാ​​​​​ണ്. കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ലെ അ​​​​​ക്ര​​​​​മാ​​​​​നു​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ണ്ടെ​​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന​​​​യും സി​​​​ഡി​​​​സി​​​​​യും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്നു. ര​​​​​ഹ​​​​​സ്യ​​​​​സ്വ​​​​​ഭാ​​​​​വം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​ക, പ​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് കൂ​​​​​ടു​​​​​ക, പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ പെ​​​​​ട്ടെ​​​​​ന്ന് ഇ​​​​​ടി​​​​​വു​​​​​ണ്ടാ​​​​​കു​​​​​ക, പു​​​​​തി​​​​​യ കൂ​​​​​ട്ടു​​​​​കെ​​​​​ട്ടു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​ന്നും പ​​​​​റ​​​​​യാ​​​​​തി​​​​​രി​​​​​ക്കു​​​​​ക, അ​​​​​മി​​​​​ത​​​​​മാ​​​​​യ പ്ര​​​​​കോ​​​​​പ​​​​​നം, ഉ​​​​​റ​​​​​ക്ക​​​​​ത്തി​​​​​ലെ വ​​​​​ലി​​​​​യ മാ​​​​​റ്റ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ കാ​​​​​ണു​​​​​മ്പോ​​​​​ൾ “കു​​​​​ട്ടി​​​​​യു​​​​​ടെ സ്വ​​​​​ഭാ​​​​​വം മാ​​​​​റി” എ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​രു​​​​​ത്. വ​​​​​ള​​​​​രെ ക​​​​​രു​​​​​ത​​​​​ലോ​​​​​ടെ കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യ​​​​​ണം.

വി​​​​​വാ​​​​​ഹ​​​​​മോ​​​​​ച​​​​​നം സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തു​​​​​കൊ​​​​​ണ്ടോ ഒ​​​​​റ്റ ര​​​ക്ഷി​​​താ​​​​​വി​​​​​നൊ​​​​​പ്പം വ​​​​​ള​​​​​രു​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ടോ ഒ​​​​രാ​​​​ൾ അ​​​​​ക്ര​​​​​മ​​​​​കാ​​​​​രി​​​​​യാ​​​​​കു​​​​​മെ​​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് തെ​​​​​റ്റാ​​​​​ണ്. ഒ​​​​​രു അ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ന് സാ​​​​​ക്ഷി​​​​​യാ​​​​​വു​​​​​ക, ശാ​​​​​രീ​​​​​രി​​​​​ക​​​​​മോ മാ​​​​​ന​​​​​സി​​​​​ക​​​​​മോ ആ​​​​​യ പീ​​​​​ഡ​​​​​നം അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ക, അ​​​​​വ​​​​​ഗ​​​​​ണി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക, വീ​​​​​ട്ടി​​​​​ൽ ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗം കാ​​​​​ണു​​​​​ക, കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ സ്ഥി​​​​​ര​​​​​ത​​​​​യി​​​​​ല്ലാ​​​​​യ്മ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ക തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ കു​​​​​ട്ടി​​​​​യു​​​​​ടെ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല മാ​​​​​ന​​​​​സി​​​​​ക​​​​​വും ശാ​​​​​രീ​​​​​രി​​​​​ക​​​​​വു​​​​​മാ​​​​​യ ആ​​​​​രോ​​​​​ഗ്യ​​​​​ത്തെ ബാ​​​​​ധി​​​​​ക്കാം. കു​​​​​ട്ടി പ​​​​​ഠി​​​​​ക്കു​​​​​ന്ന​​​​​ത് സ്കൂ​​​​​ളി​​​​​ലെ പാ​​​​​ഠ​​​​​ങ്ങ​​​​​ൾ മാ​​​​​ത്രം അ​​​​​ല്ല. ലോ​​​​​കം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ണോ? മ​​​​​നു​​​​​ഷ്യ​​​​​രെ വി​​​​​ശ്വ​​​​​സി​​​​​ക്കാ​​​​​മോ? പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ സം​​​​​സാ​​​​​രി​​​​​ച്ച് പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​മോ? എ​​​​​ന്ന​​​​​തും കൂ​​​​​ടി​​​​​യാ​​​​​ണ്.

ശി​​​ക്ഷ മാ​​​ത്രം പോ​​​രാ

“അ​​​​​വ​​​​​നെ ശി​​​​​ക്ഷി​​​​​ച്ചാ​​​​​ൽ പ്ര​​​​​ശ്നം തീ​​​​​രും” എ​​​​​ന്ന സ​​​​​മീ​​​​​പ​​​​​നം മാ​​​​​ത്രം മ​​​​​തി​​​​​യാ​​​​​കി​​​​​ല്ല. അ​​​​​ക്ര​​​​​മ​​​​​ത്തി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ച്ച ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ക​​​​​യും ആ​​​​​വ​​​​​ർ​​​​​ത്ത​​​​​നം ത​​​​​ട​​​​​യു​​​​​ക​​​​​യും വേ​​​​​ണം. അ​​​​​തി​​​​​നാ​​​​​യി കു​​​​​ട്ടി​​​​​യു​​​​​മാ​​​​​യി ദി​​​​​വ​​​​​സ​​​​​വും കു​​​​​റ​​​​​ച്ചു സ​​​​​മ​​​​​യമെങ്കിലും സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യും അ​​​​​വ​​​​​ന്‍റെ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ കേ​​​​​ൾ​​​​​ക്കു​​​​​ക​​​​​യും വ്യ​​​​​ക്ത​​​​​മാ​​​​​യ അ​​​​​തി​​​​​രു​​​​​ക​​​​​ൾ നി​​​​​ശ്ച​​​​​യി​​​​​ക്കു​​​​​ക​​​​​യും പ​​​​​ഠ​​​​​ന​​​​​ഫ​​​​​ല​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​പ്പം മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യ​​​​​ം ശ്ര​​​​​ദ്ധി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം.
Bullying ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യും ഇ​​​​​ട​​​​​പെ​​​​​ടു​​​​​ക​​​​​യും കൗ​​​​​ൺ​​​​​സ​​​​ലിം​​​​​ഗ് സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം. കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് വി​​​​​കാ​​​​​ര​​​​​നി​​​​​യ​​​​​ന്ത്ര​​​​​ണം, പ്ര​​​​​ശ്ന​​​​​പ​​​​​രി​​​​​ഹാ​​​​​രം, സം​​​​​ഘ​​​​​ർ​​​​​ഷ​​​​​പ​​​​​രി​​​​​ഹാ​​​​​രം തു​​​​​ട​​​​​ങ്ങി​​​​​യ ജീ​​​​​വി​​​​​ത​​​​​നൈ​​​​​പു​​​​​ണ്യ​​​​​ങ്ങ​​​​​ൾ പ​​​​​ഠി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും പെ​​​​​രു​​​​​മാ​​​​​റ്റ വൈ​​​​​ക​​​​​ല്യ​​​​​ങ്ങ​​​​​ൾ അ​​​​​ധി​​​​​ക​​​​​രി​​​​​ച്ചാ​​​​​ൽ മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യ​​​​​വി​​​​​ദ​​​​​ഗ്ധ​​​​​ൻ, ക്ലി​​​​​നി​​​​​ക്ക​​​​​ൽ സൈ​​​​​ക്കോ​​​​​ള​​​​​ജി​​​​​സ്റ്റ്, സൈ​​​​​ക്യാ​​​​​ട്രി​​​​​സ്റ്റ് എ​​​​​ന്നി​​​​​വ​​​​​രി​​​​​ൽനി​​​​​ന്ന് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ തേ​​​​​ടു​​​​​ക​​​​​യും വേ​​​​​ണം.

പ്ര​​​തി​​​ക​​​ര​​​ണ-​​​പി​​​ന്തു​​​ണാ സേ​​​വ​​​ന​​​ങ്ങ​​​ൾ

കു​​​​​ട്ടി​​​​​ക​​​​​ളെ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന സാ​​​​​മൂ​​​​​ഹി​​​​​ക ശൃം​​​​​ഖ​​​​​ല​​​​​ക​​​​​ൾ ശ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ സ്കൂ​​​​​ളു​​​​​ക​​​​​ൾ, ല​​​​​ഹ​​​​​രി പ്ര​​​​​തി​​​​​രോ​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ, കു​​​​​ടും​​​​​ബ​​​​​പി​​​​​ന്തു​​​​​ണ, മാ​​​​​ന​​​​​സി​​​​​കാ​​​​​രോ​​​​​ഗ്യ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ൾ, യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്കു​​​​​ള്ള ആ​​​​​രോ​​​​​ഗ്യ​​​​​ക​​​​​ര​​​​​മാ​​​​​യ സാ​​​​​മൂ​​​​​ഹി​​​​​ക ഇ​​​​​ട​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം. സാ​​​​​മൂ​​​​​ഹി​​​​​ക മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ലെ മാ​​​​​റ്റ​​​​​വും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​വും മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ൾ​​​​​ക്കു​​​​​ള്ള പി​​​​​ന്തു​​​​​ണ​​​​​യും സാ​​​​​മ്പ​​​​​ത്തി​​​​​ക ശ​​​​​ക്തീ​​​​​ക​​​​​ര​​​​​ണ​​​​​വും പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ-​​​​​പി​​​​​ന്തു​​​​​ണാ സേ​​​​​വ​​​​​ന​​​​​ങ്ങ​​​​​ളും വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും ജീ​​​​​വി​​​​​ത​​​​​നൈ​​​​​പു​​​​​ണ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വു​​​​​മെ​​​​​ല്ലാം കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ അ​​​​​ക്ര​​​​​മം ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള പ്ര​​​​​ധാ​​​​​ന വ​​​​​ഴി​​​​​ക​​​​​ളാ​​​​​യി ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ക്കു​​​​​ന്നു.

ആ​​​​​വ​​​​​ശ്യം വ​​​​​രു​​​​​മ്പോ​​​​​ൾ സ​​​​​ഹാ​​​​​യം ചോ​​​​​ദി​​​​​ക്കാ​​​​​മെ​​​​​ന്നും അ​​​​​ത് ദൗ​​​​​ർ​​​​​ബ​​​​​ല്യ​​​​​മ​​​​​ല്ല എ​​​​​ന്നും മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രോ​​​​​ട് വി​​​​​യോ​​​​​ജി​​​​​ക്കാ​​​​​മെ​​​​​ന്നും പ​​​​​ക്ഷേ, അ​​​​​വ​​​​​രെ അ​​​​​പ​​​​​മാ​​​​​നി​​​​​ക്കു​​​​​ക​​​​​യോ ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്യ​​​​​രു​​​​​ത് എ​​​​​ന്നും സ്വ​​​​​ന്തം ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന് വി​​​​​ല​​​​​യു​​​​​ള്ള​​​​​തു​​​​​പോ​​​​​ലെ മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നും അ​​​​​തേ വി​​​​​ല​​​​​യു​​​​​ണ്ടെ​​​​​ന്നും കു​​​​​ട്ടി അ​​​​​റി​​​​​യ​​​​​ണം. ഈ ​​​​​മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​താ​​​​​ണ്.

Alappuzha

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ വി. ​സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി. ഇ​ട​വ​ക വി​കാ​രി ഫാ.​ ജ​യിം​സ് പു​ളി​ച്ചു​മാ​ക്ക​ൽ എം​സി​ബി​എ​സ് കൊ​ടി​യേ​റ്റി. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വെ​ഞ്ച​രി​ച്ച ക​ഴു​ന്ന് ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് സം​വ​ഹി​ക്കും. വൈ​കി​ട്ട് 4.15 ന് ​ദേ​ശ​ക്ക​ഴു​ന്ന് പള്ളിയിൽ എ​ത്തി​ച്ചേ​രും. 4.30 ന് ​ല​ദീ​ഞ്ഞ്, മ​ധ്യസ്ഥപ്രാ​ർ​ഥ​ന,ആ​ഘോ​ഷ​മാ​യ വി.​കു​ർ​ബാ​ന - ഇ​ട​വ​ക​യി​ലെ ന​വ വൈ​ദി​ക​ൻ ഫാ. ​സോ​ണി പു​ന്നൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വ​ച​ന​സ​ന്ദേ​ശം. നാ​ളെ പ്ര​ധാ​ന തി​രു​നാ​ൾ ദി​നം. വൈ​കുന്നേരം 4.30ന് ​ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന - ഫാ. ​ജെ​റി​ൻ വ​ലി​യ​പ​റ​മ്പി​ൽ എം​സി​ബി​എ​സ് കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് വ​ച​ന​സ​ന്ദേ​ശം. 6.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം, കൊ​ടി​യി​റ​ക്ക് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജ​യിം​സ് പു​ളി​ച്ചു​മാ​ക്ക​ൽ എം​സി​ബി​എ​സ് , കൈ​ക്കാ​ര​ന്മാ​രാ​യ പി.​ജെ.​ജോ​സ​ഫ് പു​ന്നൂ​ർ പു​ത്ത​ൻ​പ​റ​മ്പി​ൽ , എം.​

Latest News

Corehub Up