x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരുവാറ്റ കൊലപാതകം: തെളിവു നശിപ്പിക്കാൻ മു​​ള​​കു​​പൊ​​ടി​​ വിതറി


Published: August 19, 2026 06:11 AM IST | Updated: August 19, 2026 06:11 AM IST

ഹ​​​​​രി​​​​​പ്പാ​​​​​ട്: ക​​​​​രു​​​​​വാ​​​​​റ്റ​​​​​യി​​​​​ൽ സ​​​​​ര​​​​​സ്വ​​​​​തി നി​​​​​വാ​​​​​സി​​​​​ൽ ശി​​​​​വ​​​​​ൻ​​​​​കു​​​​​ട്ടി ചെ​​​​​ട്ടി​​​​​യാ​​​​​രെ വാ​​​​​ട​​​​​ക​​​​​വീ​​​​​ട്ടി​​​​​ൽ കൈ​​​യും കാ​​​​​ലും കെ​​​​​ട്ടി​​​​​യി​​​​​ട്ട് കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ൽ ഡോ​​​​​ഗ് സ്ക്വാ​​​​​ഡി​​​​​നെ​​​​​യും വി​​​​​ര​​​​​ല​​​​​ട​​​​​യാ​​​​​ള വി​​​​​ദ​​​​​ഗ്ധ​​​​​രെ​​​​​യും വ​​​​​ഴി​​​​​തെ​​​​​റ്റി​​​​​ക്കാ​​​​​ൻ പ്ര​​​തി​​​ക​​​ൾ വീ​​​​​ട്ടി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മു​​​​​ള​​​​​കു​​​​​പൊ​​​​​ടി​​​​​യെ​​​​​ടു​​​​​ത്ത് മു​​​​​റി​​​​​ക​​​​​ളി​​​​​ലും വാ​​​​​തി​​​​​ൽ​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ലും വി​​​​​ത​​​​​റി​​​​​യി​​​രു​​​ന്നു. സി​​​​​നി​​​​​മ​​​​​ക​​​​​ൾ ക​​​​​ണ്ട പ്രേ​​​​​ര​​​​​ണ​​​​​യി​​​​​ലാ​​​​​ണ് ഇ​​​തു ചെ​​​യ്ത​​​തെ​​​ന്ന് പ്ര​​​തി​​​ക​​​ൾ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു.

കൊ​​​​​ല്ല​​​​​ത്തു​​​​​നി​​​​​ന്ന് ട്രെ​​​​​യി​​​​​ൻ മാ​​​​​ർ​​​​​ഗം ഹ​​​​​രി​​​​​പ്പാ​​​​​ട്ടെ​​​​​ത്തി​​​​​യ മൂ​​​​​വ​​​​​ർ സം​​​​​ഘം ഓ​​​​​ട്ടോ​​​​​റി​​​​​ക്ഷ​​​​​യി​​​​​ലാ​​​​​ണ് ക​​​​​രു​​​​​വാ​​​​​റ്റ​​​​​യി​​​​​ലെ വീ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ബാ​​​​​ത്ത്‌​​​​​റൂ​​​​​മി​​​​​ലെ എ​​​​​ക്‌​​​​​സ്‌​​​​​ഹോ​​​​​സ്റ്റ് ഫാ​​​​​നി​​​നു​​​​​ള്ള വെ​​​ന്‍റി​​​ലേ​​​​​ഷ​​​​​ൻ ഭാ​​​​​ഗ​​​​​ത്തു​​​​​കൂ​​​​​ടി ര​​​​​ണ്ടു​​​​​പേ​​​​​ർ അ​​​​​ക​​​​​ത്തു​​​​​ക​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്ന് വീ​​​​​ടി​​​ന്‍റെ മു​​​​​ൻ​​​​​വാ​​​​​തി​​​​​ൽ തു​​​​​റ​​​​​ന്ന് പു​​​​​റ​​​​​ത്തു​​​​​നി​​​​​ന്ന മൂ​​​​​ന്നാ​​​​​മ​​​​​നെ​​​​​യും അ​​​​​ക​​​​​ത്തു​​​​​ക​​​​​യ​​​​​റ്റി.

ഡൈ​​​​​നിം​​​​​ഗ് റൂ​​​​​മി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന ശി​​​​​വ​​​​​ൻ​​​​​കു​​​​​ട്ടി​​​​​യെ ത​​​​​റ​​​​​യി​​​​​ലി​​​​​ട്ട് കൈ​​​യും കാ​​​​​ലും പ​​​​​ര​​​​​സ്പ​​​​​രം വ​​​​​രി​​​​​ഞ്ഞു​​​​​മു​​​​​റു​​​​​ക്കി ബ​​​​​ല​​​​​പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ ക്രൂ​​​​​ര​​​​​മാ​​​​​യി മ​​​​​ർ​​​​​ദി​​​ച്ചും ശ്വ​​​​​സം​​​​​മു​​​​​ട്ടി​​​​​ച്ചു​​​​​മാ​​​​​ണ് കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ര​​​​​ണ്ടു​​​​​പേ​​​​​ർ മു​​​​​ൻ​​​​​വാ​​​​​തി​​​​​ലി​​​​​ലൂ​​​​​ടെ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ശേ​​​​​ഷം, മൂ​​​​​ന്നാ​​​​​മ​​​​​ൻ വീ​​​​​ടി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന വാ​​​​​തി​​​​​ലു​​​​​ക​​​​​ൾ അ​​​​​ക​​​​​ത്തു​​​​​നി​​​​​ന്ന് പൂ​​​​​ട്ടി വീ​​​​​ണ്ടും എ​​​​​ക്‌​​​​​സ്‌​​​​​ഹോ​​​​​സ്റ്റ് ഫാ​​​​​നി​​​​​ന്‍റെ ഭാ​​​​​ഗ​​​​​ത്തു​​​​​കൂ​​​​​ടി പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി. തു​​​​​ട​​​​​ർ​​​​​ന്ന് പു​​​​​ല​​​​​ർ​​​​​ച്ചെ കെ​​​​​എ​​​​​സ്ആ​​​​​ർ​​​​​ടി​​​​​സി ബ​​​​​സ് മാ​​​​​ർ​​​​​ഗം പ്ര​​​​​തി​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​ത്തേ​​​​​ക്ക് ക​​​​​ട​​​​​ന്നു.

അ​​​​​പ​​​​​ഹ​​​​​രി​​​​​ച്ച​​​​​തി​​​​​ൽ കു​​​​​റ​​​​​ച്ചു സ്വ​​​​​ർ​​​​​ണം പ്ര​​​​​തി​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​ത്ത് വി​​​​​റ്റ് 16,000 രൂ​​​​​പ വാ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. കൃ​​​​​ത്യ​​​​​ത്തി​​​​​ൽ പ​​​​​ങ്കി​​​​​ല്ലെ​​​​​ന്ന് വ​​​​​രു​​​​​ത്തി​​​​​ത്തീ​​​​​ർ​​​​​ക്കാ​​​​​ൻ പെ​​​​​ൺ​​​​​കു​​​​​ട്ടി പ​​​​​ല നാ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളും മെ​​​​​ന​​​​​ഞ്ഞെ​​​​​ങ്കി​​​​​ലും ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​ൽ പോ​​​​​ലീ​​​​​സ് ഇ​​​​​ത് പൊ​​​​​ളി​​​​​ച്ച​​​​​ടു​​​​​ക്കി. പ്ര​​​​​തി​​​​​ക​​​​​ൾ ഫോ​​​​​ണു​​​​​ക​​​​​ൾ സ്വി​​​​​ച്ച് ഓ​​​​​ഫ് ചെ​​​​​യ്തി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും സൈ​​​​​ബ​​​​​ർ സെ​​​​​ല്ലി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ട​​​​​വ​​​​​ർ ലൊ​​​​​ക്കേ​​​​​ഷ​​​​​ൻ പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്ന് കൊ​​​​​ല്ല​​​​​ത്തു​​​​​നി​​​​​ന്നാ​​​​​ണ് 24 മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ന​​​​​കം പ്ര​​​​​തി​​​​​ക​​​​​ളെ അ​​​​​ന്വേ​​​​​ഷ​​​​​ണം​​​​​ഘം പി​​​​​ടി​​​​​കൂ​​​​​ടി​​​​​ത്.

മു​​​​​തി​​​​​ർ​​​​​ന്ന കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളെ​​​​​പ്പോ​​​​​ലെ കൃ​​​​​ത്യം ആ​​​​​സൂ​​​​​ത്ര​​​​​ണം ചെ​​​​​യ്ത പ്ര​​​​​തി​​​​​ക​​​​​ളെ ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യി നേ​​​​​രി​​​​​ടു​​​​​മെ​​​​​ന്ന് പോ​​​​​ലീ​​​​​സ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി പ്ര​​​​​തി​​​​​ക​​​​​ളെ ജു​​​​​വ​​​​​നൈ​​​​​ൽ ജ​​​​​സ്റ്റി​​​​​സ് ബോ​​​​​ർ​​​​​ഡി​​​​​ന് മു​​​​​ന്നി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കും.​​ മ​​​​​ര​​​​​ണം ശ്വാ​​​​​സം​​​​​മു​​​​​ട്ടി​​​​​യാ​​​​​ണെ​​​​​ന്ന് പോ​​​​​സ്റ്റ്‌​​​​​മോ​​​​​ർ​​​​​ട്ടം റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടു​​​​​ണ്ട്. വി​​​​​ദേ​​​​​ശ​​​​​ത്തു​​​​​ള്ള മ​​​​​ക​​​​​ൾ എ​​​​​ത്തി​​​​​യ ശേ​​​​​ഷം സം​​​​​സ്കാ​​​​​രം ന​​​​​ട​​​​​ക്കും. മൃ​​​​​ത​​​​​ദേ​​​​​ഹം ഹ​​​​​രി​​​​​പ്പാ​​​​​ട് താ​​​​​ലൂ​​​​​ക്ക് ആ​​​​​ശു​​​​​പ​​​​​ത്രി മോ​​​​​ർ​​​​​ച്ച​​​​​റി​​​​​യി​​​​​ൽ സൂ​​​​​ക്ഷി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

എ​​​​​ഡി​​​​​ജി​​​​​പി വി​​​​​ജ​​​​​യ​​​​​ൻ, ഡി​​​​​ഐ​​​​​ജി യ​​​​​തീ​​​​​ഷ് ച​​​​​ന്ദ്ര, ആ​​​​​ല​​​​​പ്പു​​​​​ഴ ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി ടി.​​​​​കെ. വി​​​​​ഷ്ണു പ്ര​​​​​ദീ​​​​​പ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​ൽ ഡി​​​​​വൈ​​​​​എ​​​​​സ്പി രാ​​​​​ജ​​​​​പ്പ​​​​​ൻ, സി​​​​​ഐ വി​​​​​നോ​​​​​ദ്, എ​​​​​സ്എ​​​​​ച്ച്ഒ​​​​​മാ​​​​​രാ​​​​​യ നൗ​​​​​ഷാ​​​​​ദ്, ഷൈ​​​​​ജ, എ​​​​​സ്ഐ ശ്യാം ​​​​​നി​​​​​വാ​​​​​സ്, എ​​​​​എ​​​​​സ്ഐ​​​​​മാ​​​​​രാ​​​​​യ പ്ര​​​​​മോ​​​​​ദ്, ഷി​​​​​ഹാ​​​​​ബ്, പോ​​​​​ലീ​​​​​സു​​​​​കാ​​​​​രാ​​​​​യ ശ്രീ​​​​​ജി​​​​​ത്ത്, നി​​​​​ഷാ​​​​​ദ് ഹ​​​​​രി, പ്ര​​​​​ദീ​​​​​പ്, അ​​​​​രു​​​​​ൺ, സ​​​​​ജാ​​​​​ദ്, ര​​​​​ഞ്ജി​​​​​ത്ത് ജ​​​​​വ​​​​​ഹ​​​​​ർ, അ​​​​​ഖി​​​​​ൽ മു​​​​​ര​​​​​ളി, ര​​​​​ഞ്ജി​​​​​ത്ത്, ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​യു​​​​​ടെ ഡാ​​​​​ൻ​​​​​സാ​​​​​ഫ് ടീം ​​​​​അം​​​​​ഗ​​​​​ങ്ങ​​​​​ൾ, സൈ​​​​​ബ​​​​​ർ സെ​​​​​ൽ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രാ​​​​​യ ഗി​​​​​രീ​​​​​ഷ്, ഷി​​​​​ബു എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ സം​​​​​ഘ​​​​​മാ​​​​​ണ് കേ​​​​​സ് അ​​​​​ന്വേ​​​​​ഷി​​​​​ച്ച​​​​​ത്.

Tags : Deepika DeepikaNewspaper BreakingNews Karuvatta murder

Recent News

Corehub Up