Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasaragod: Durga

Kasaragod

കാ​സ​ര്‍​ഗോ​ഡ്, ദു​ര്‍​ഗ മു​ന്നി​ല്‍

കാ​സ​ര്‍​ഗോ​ഡ്: റ​വ​ന്യു ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ല്‍ ഒ​ന്നാം​ദി​നം 901 പോ​യ​ന്‍റുക​ളോ​ടെ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല ഒ​ന്നാ​മ​ത്.

ഹൊ​സ്ദു​ര്‍​ഗ് (879) ര​ണ്ടാം​സ്ഥാ​ന​ത്തും ബേ​ക്ക​ല്‍ (850) മൂ​ന്നാം​സ്ഥാ​ന​ത്തു​മു​ണ്ട്. ചെ​റു​വ​ത്തൂ​ര്‍ (789), കു​മ്പ​ള (752), ചി​റ്റാ​രി​ക്കാ​ല്‍ (712), മ​ഞ്ചേ​ശ്വ​രം (555) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യ​ന്‍റ്നി​ല.

സ്‌​കൂ​ളു​ക​ളി​ല്‍ 307 പോ​യ​ന്‍റോ​ടെ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് ആ​ണ് ഒ​ന്നാ​മ​ത്. ചെ​മ്മ​നാ​ട് സി​ജെ​എ​ച്ച്എ​സ്എ​സ് (203) ര​ണ്ടാം​സ്ഥാ​ന​ത്തും പി​ലി​ക്കോ​ട് സി​എ​ച്ച്എ​സ്എ​സ് (164) മൂ​ന്നാം​സ്ഥാ​ന​ത്തു​മു​ണ്ട്. ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് (158), ഉ​ദു​മ ജി​എ​ച്ച്എ​സ്എ​സ് (153) എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും​സ്ഥാ​ന​ത്തു​ള്ള​ത്.

നാ​യ​ന്മാ​ര്‍​മൂ​ല ത​ന്‍​ബീ​ഹു​ല്‍ ഇ​സ്ലാം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ശാ​സ്ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ​മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ശാ​സ്ത്രാ​ഭി​രു​ചി​യും സ​ര്‍​ഗാ​ത്മ​ക​ത​യും വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ ന​വീ​ന ആ​ശ​യ​ങ്ങ​ളും പ്രാ​യോ​ഗി​ക നൈ​പു​ണ്യ​ങ്ങ​ളും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​യാ​ണ് ശാ​സ്‌​ത്രോ​ത്സ​വ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ലോ​ഗോ ത​യാ​റാ​ക്കി​യ ഭീ​മ​ന​ടി സ്വ​ദേ​ശി പി.​ എ.​സ്റ്റെ​ഫി​ക്കു​ള്ള ഉ​പ​ഹാ​രം എ.​കെ.​എം.​ അ​ഷ്‌​റ​ഫ് എം​എ​ല്‍​എ സ​മ്മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ബി.​ഷ​ഫീ​ഖ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ.​ അ​ബ്ദു​ള്ള​ക്കു​ ഞ്ഞി, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട്, വാ​ര്‍​ഡ് മെം​ബ​ര്‍ എ.​എ.​ ശി​ഹാ​ബു​ദ്ദീ​ന്‍, പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല വി​എ​ച്ച്എ​സ്ഇ അ​സി.​ ഡ​യ​റ​ക്ട​ര്‍ ഇ.​ആ​ര്‍.​ ഉ​ദ​യ​കു​മാ​രി, കൈ​റ്റ് ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​ജി ജോ​സ​ഫ്, കാ​സ​ര്‍​ഗോ​ഡ് ഡി​പി​സി ഷൗ​ക്ക​ത്ത​ലി അ​ക്കാ​ള​ത്ത്, ഡി​ഇ​ഒ രാ​ഹു​ല്‍ എ.​രാ​ജ്, എ​എ​ഇ​ഒ ശ​ശി​ധ​ര, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ എം.​ അ​ബ്ദു​ള്ള, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​എ.​അ​ബ്ദു​ള്‍ റ​ഫീ​ഖ്, മു​ഖ്യാ​ധ്യാ​പ​ക​ന്‍ പി.​കെ.​അ​നി​ല്‍​കു​മാ​ര്‍, ഇ​സ്മ​യി​ല്‍ മാ​ന്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഡി ​ഡി​ഇ ഇ​ന്‍ ചാ​ര്‍​ജ് പി.​ സ​വി​ത സ്വാ​ഗ​ത​വും എ​ന്‍.​എ.​ ആ​സി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ശാ​സ്‌​ത്രോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും.

Latest News

Corehub Up