റവന്യു ജില്ലാ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിനെത്തിയ ആരോഗ്യമന്ത്രി കെ.മുരളീധരന് നായന്മാര്മൂല സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം.
കാസര്‍ഗോഡ്: റവന്യു ജില്ലാ ശാസ്ത്രമേളയില്‍ ഒന്നാംദിനം 901 പോയന്റുകളോടെ കാസര്‍ഗോഡ് ഉപജില്ല ഒന്നാമത്.
ഹൊസ്ദുര്‍ഗ് (879) രണ്ടാംസ്ഥാനത്തും ബേക്കല്‍ (850) മൂന്നാംസ്ഥാനത്തുമുണ്ട്. ചെറുവത്തൂര്‍ (789), കുമ്പള (752), ചിറ്റാരിക്കാല്‍ (712), മഞ്ചേശ്വരം (555) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയന്റ്നില.
സ്കൂളുകളില്‍ 307 പോയന്റോടെ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് ആണ് ഒന്നാമത്. ചെമ്മനാട് സിജെഎച്ച്എസ്എസ് (203) രണ്ടാംസ്ഥാനത്തും പിലിക്കോട് സിഎച്ച്എസ്എസ് (164) മൂന്നാംസ്ഥാനത്തുമുണ്ട്. ചായ്യോത്ത് ജിഎച്ച്എസ്എസ് (158), ഉദുമ ജിഎച്ച്എസ്എസ് (153) എന്നിവരാണ് നാലും അഞ്ചുംസ്ഥാനത്തുള്ളത്.
നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ശാസ്ത്രമേളയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ. മുരളീധരന് നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചിയും സര്‍ഗാത്മകതയും വളര്‍ത്തിയെടുക്കുന്നതിനൊപ്പം അവരുടെ നവീന ആശയങ്ങളും പ്രായോഗിക നൈപുണ്യങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള മികച്ച വേദിയാണ് ശാസ്ത്രോത്സവമെന്ന് മന്ത്രി പറഞ്ഞു. കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു.
ലോഗോ തയാറാക്കിയ ഭീമനടി സ്വദേശി പി. എ.സ്റ്റെഫിക്കുള്ള ഉപഹാരം എ.കെ.എം. അഷ്റഫ് എംഎല്‍എ സമ്മാനിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ബി.ഷഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. അബ്ദുള്ളക്കു ഞ്ഞി, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ്് വസന്തന് അജക്കോട്, വാര്‍ഡ് മെംബര്‍ എ.എ. ശിഹാബുദ്ദീന്, പയ്യന്നൂര്‍ മേഖല വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ഇ.ആര്. ഉദയകുമാരി, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോജി ജോസഫ്, കാസര്‍ഗോഡ് ഡിപിസി ഷൗക്കത്തലി അക്കാളത്ത്, ഡിഇഒ രാഹുല്‍ എ.രാജ്, എഎഇഒ ശശിധര, സ്കൂള്‍ മാനേജര്‍ എം. അബ്ദുള്ള, പിടിഎ പ്രസിഡന്റ് എം. എ.അബ്ദുള്‍ റഫീഖ്, മുഖ്യാധ്യാപകന്‍ പി.കെ.അനില്‍കുമാര്‍, ഇസ്മയില്‍ മാന്യ എന്നിവര്‍ സംസാരിച്ചു. ഡി ഡിഇ ഇന്‍ ചാര്‍ജ് പി. സവിത സ്വാഗതവും എന്‍.എ. ആസിഫ് നന്ദിയും പറഞ്ഞു. ശാസ്ത്രോത്സവം ഇന്നു സമാപിക്കും.