Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasargod

ക​ന​ത്ത മ​ഴ: കാ​സ​ർ​ഗോ​ട്ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ബു​ധ​നാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​തി​നാ​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ലും ആ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ബു​ധ​നാ​ഴ്ച (ജൂ​ലൈ 1 ബു​ധ​ൻ) ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

കോ​ള​ജു​ക​ൾ, പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, ട്യൂ​ഷ​ൻ സെ​ന്റ​റു​ക​ൾ, ഐ​സി​എ​സ്ഇ, സി​ബി​എ​സ്ഇ സ്കൂ​ളു​ക​ൾ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ, മ​ദ്ര​സ​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ള്ള മ​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്കം എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച സ​ർ​വ​ക​ലാ​ശാ​ല/​പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും അ​ഭി​മു​ഖ​ങ്ങ​ൾ​ക്കും മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

Kerala

ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

കാ​സ​ർ​ഗോഡ്​: പാ​ല​ക്കു​ന്നി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഉ​ദു​മ കോ​ട്ട​ക്കു​ന്നി​ലെ ന​സീ​റി​ന്‍റെ മ​ക​ൻ ലു​ക് മാ​ൻ (22) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ പാ​ല​ക്കു​ന്ന് ടൗ​ണി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജി​മ്മി​ൽ പോ​യി തി​രി​കെ വീ​ട്ടി​ലേ​യ്ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്ത് നി​ന്നും കാ​ഞ്ഞ​ങ്ങാ​ട്ടെ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി അ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

മം​ഗ​ളൂ​രു ശ്രീ​ദേ​വി കോ​ളേ​ജി​ൽ ഒ​ന്നാം വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച ലു​ക് മാ​ൻ. മാ​താ​വ്: റ​സീ​ന മൊ​ഗ്രാ​ൽ​പു​ത്തൂ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: നൗ​മാ​ൻ,സ​ഫ്റാ​ൻ, ഫാ​ത്തി​മ.

Kerala

കാ​സ​ർ​ഗോ​ട്ട് രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 72.9 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

കാ​​​സ​​​ർ​​​ഗോ​​​ഡ്: ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ കാ​​​റി​​​ൽ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 72.9 ല​​​ക്ഷം രൂ​​​പ പി​​​ടി​​​കൂ​​​ടി. കു​​​മ്പ​​​ള ആ​​​രി​​​ക്കാ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ വ​​​ച്ച് 61.5 ല​​​ക്ഷം രൂ​​​പ​​​യും കാ​​​സ​​​ർ​​​ഗോ​​​ഡ് താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് ജം​​​ഗ്ഷ​​​നി​​​ൽ വ​​​ച്ച് 11.4 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​ണ​​​മെ​​​ത്തി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി അ​​​തി​​​ർ​​​ത്തി​​​മേ​​​ഖ​​​ല​​​യി​​​ൽ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ സ്ക്വാ​​​ഡ് അം​​​ഗ​​​ങ്ങ​​​ളും കു​​​മ്പ​​​ള പോ​​​ലീ​​​സും ആ​​​രി​​​ക്കാ​​​ടി​​​യി​​​ലെ പ​​​ഴ​​​യ ടോ​​​ൾ ബൂ​​​ത്തി​​​നു സ​​​മീ​​​പം ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കാ​​​റി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 61.5 ല​​​ക്ഷം രൂ​​​പ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

കാ​​​റി​​​ന്‍റെ ഹാ​​​ൻ​​​ഡ് ബ്രേ​​​ക്കി​​​നു സ​​​മീ​​​പം പ്ര​​​ത്യേ​​​ക അ​​​റ​​​യു​​​ണ്ടാ​​​ക്കി​​​യാ​​​ണ് പ​​​ണം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ള​​​ങ്ക​​​ര സ്വ​​​ദേ​​​ശി ഷ​​​ബീ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ കാ​​​സ​​​ർ​​​ഗോ​​​ഡ് ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ക​​​ണ്ണൂ​​​ർ അ​​​ഴീ​​​ക്ക​​​ൽ സ്വ​​​ദേ​​​ശി അ​​​നൂ​​​പി (28) നെ 11.4 ​​​ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​യി പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ണ​​​ത്തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ യു​​​വാ​​​വി​​​ന് ക​​​ഴി​​​യാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ജി​​​ല്ല​​​യു​​​ടെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

കാ​സ​ർ​ഗോ​ട്ട് ബി​എ​ൽ​ഒ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ട് ബി​എ​ൽ​ഒ പു​ഴ​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. മൊ​ഗ്രാ​ൽ പു​ത്തൂ​ർ സ്വ​ദേ​ശി സ​വാ​ദ് ആ​ണ് മ​രി​ച്ച​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി.

സ​വാ​ദി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ല, സി​സ്റ്റം കൊ​ന്ന​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ള​ക്ട​ർ എ​ത്താ​തെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും നി​ല​പാ​ട​റി​യി​ച്ചു.

ജോ​ലി സ​മ്മ​ർ​ദ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ചെ​ർ​ക്ക​ള ഗ​വ. ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ് സ​വാ​ദ്.

 

(ജീ​വി​ത​ത്തി​ലെ വി​ഷ​മ​സ​ന്ധി​ക​ള്‍​ക്ക് ആ​ത്മ​ഹ​ത്യ​യ​ല്ല പ​രി​ഹാ​രം. സ​മ്മ​ര്‍​ദ​ങ്ങ​ള്‍ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ച്ചേ​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​കു​മ്പോ​ള്‍ മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക. 1056 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ക്കൂ, ആ​ശ​ങ്ക​ക​ള്‍ പ​ങ്കു​വ​യ്ക്കൂ)

Kerala

സ​ന്ദീ​പ് വാ​ര്യ​രു​ടെ സ്ഥാ​നാ​ർ​ഥി​ത്വം; കാ​സ​ർ​ഗോ​ഡ് ഡി​സി​സി​ക്ക് അ​തൃ​പ്തി

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ക്ക​രി​പ്പു​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി സ​ന്ദീ​പ് വാ​ര്യ​രെ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ കാ​സ​ർ​ഗോ​ഡ് ഡി​സി​സി​ക്ക് അ​തൃ​പ്തി.

കെ​പി​സി​സി നി​ർ​ദേ​ശ​പ്ര​കാ​രം മ​ണ്ഡ​ല​ത്തി​ലേ​യ്ക്ക് സ​ന്ദീ​പ് വാ​ര്യ​രെ പ​രി​ഗ​ണി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ഡി​സി​സി നേ​തൃ​ത്വ​വും പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സ​ന്ദീ​പ് വാ​ര്യ​രെ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മാ​ണ് പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര് പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​ടി​യ​ന്ത​ര ഡി​സി​സി യോ​ഗം ചേ​രും.

പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യോ ജി​ല്ലാ നേ​തൃ​ത്വ​വു​മാ​യോ യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​യും ന​ട​ത്താ​തെ​യാ​ണ് സ​ന്ദീ​പ് വാ​ര്യ​രു​ടെ പേ​ര് ഉ​യ​ർ​ന്നു വ​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. മ​ണ്ഡ​ല​ത്തി​ൽ വേ​രു​ക​ളു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ അ​വ​ഗ​ണി​ച്ച് പു​റ​ത്തു​നി​ന്നു​ള്ള ആ​ളെ കെ​ട്ടി​യി​റ​ക്കു​ന്ന​ത് തി​രി​ച്ച​ടി​യാ​കു​മെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Kerala

ക​ള്ള​പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നി​ൽ മു​സ്‌​ലിം ലീ​ഗ്; സു​രേ​ന്ദ്ര​നു​മാ​യി യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ല: എം.​എ​ൽ. അ​ശ്വി​നി

കാ​സ​ർ​ഗോ​ഡ്: പാ​ർ​ട്ടി​യി​ലോ കെ. ​സു​രേ​ന്ദ്ര​നു​മാ​യോ ത​നി​ക്ക് ഭി​ന്ന​ത​യി​ല്ലെ​ന്ന് ബി​ജെ​പി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൽ. അ​ശ്വി​നി. വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ മു​സ്‌​ലിം ലീ​ഗാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

സു​രേ​ന്ദ്ര​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ക്കു​ക​യോ പ​ങ്കെ​ടു​പ്പി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​ൻ​ചാ​ർ​ജ് താ​നാ​ണെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ​തി​നാ​ൽ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ശ്വ​നി പ​റ​യു​ന്നു.

എ​ല്ലാ കാ​ര്യ​ങ്ങ​ളും ഞാ​ൻ അ​റി​യു​ന്നു​ണ്ട്. കൂ​ടെ പോ​കാ​ൻ പ​റ്റു​ന്നി​ല്ല എ​ന്ന​ത് സ​ത്യ​മാ​ണ്. അ​ത് മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടി ശ്ര​ദ്ധി​ക്കേ​ണ്ട​തി​നാ​ലാ​ണ്. താ​ൻ കോ​ർ ക​മ്മി​റ്റി​യി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു, സ​ഹ​ക​രി​ക്കു​ന്നി​ല്ല എ​ന്ന് തു​ട​ങ്ങി​യ വാ​ർ​ത്ത​ക​ൾ അ​സ​ത്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​ശ്ന​ങ്ങ​ളി​ല്ല. ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കാ​നാ​ണ് ഇ​ത്ത​രം ക​ള്ള​പ്ര​ച​ര​ണം ലീ​ഗ് ന​ട​ത്തു​ന്ന​തെ​ന്നും എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യ​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേന്ദ്ര ആഭ്യന്തരമന്ത്രി അ​മി​ത് ഷാ​യും പ്ര​ചാ​ര​ണ​ത്തി​ന് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Kerala

കാ​സ​ർ​ഗോ​ഡ് ബി​ജെ​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷം; മ​ഞ്ചേ​ശ്വ​ര​ത്തെ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് നീ​ക്ക​ണ​മെ​ന്ന് അ​ശ്വി​നി

കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് കെ. ​സു​രേ​ന്ദ്ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തി​ന് പി​ന്നാ​ലെ കാ​സ​ർ​ഗോ​ട്ടെ ബി​ജെ​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷം. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ഇ​ൻ​ചാ​ർ​ജ് ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൽ. അ​ശ്വി​നി ആ​വ​ശ്യ​പ്പെ​ട്ടു.

സു​രേ​ന്ദ്ര​ൻ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​ശ്വി​നി​യു​ടെ പ​രാ​തി. സു​രേ​ന്ദ്ര​ൻ മ​ഞ്ചേ​ശ്വ​ര​ത്ത് സ​ജീ​വ സാ​ന്നി​ധ്യം ആ​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി​യ്ക്കു​ള്ളി​ലെ ഭി​ന്ന​ത മ​റ​നീ​ക്കി പു​റ​ത്ത് വ​ന്ന​ത്.

മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ ക​ൺ​വീ​ന​റാ​യി കോ​ഴി​ക്കോ​ട് മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ റൈ​യെ നി​ശ്ച​യി​ച്ച​തും വി​ജ​യ​കു​മാ​ർ റൈ ​ഏ​ക​പ​ക്ഷീ​യ​മാ​യി യോ​ഗ​ങ്ങ​ൾ വി​ളി​ക്കു​ന്ന​തു​മാ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്‍റെ എ​തി​ർ​പ്പി​ന് കാ​ര​ണം.

മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള മ​ണ്ഡ​ല​ങ്ങ​ളു​ടെ പ്ര​ഭാ​രി​മാ​രാ​യ എ​ൻ. മ​ധു, പി. ​ര​മേ​ശ​ൻ എ​ന്നി​വ​രെ​യും മ​ഞ്ചേ​ശ്വ​ര​ത്ത് കെ. സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ൾ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വി​ജ​യ​കു​മാ​ർ റൈ ​ആ​ണെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

വി​ജ​യ​കു​മാ​ർ റൈ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​തൃ​പ്തി പ്ര​ക​ട​മാ​ക്കി മ​ഞ്ചേ​ശ്വ​രം കു​മ്പ​ള മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രും ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി. സു​രേ​ന്ദ്ര​ന് വി​ജ​യ സാ​ധ്യ​ത​യു​ള്ള മ​ഞ്ചേ​ശ്വ​ര​ത്ത് പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഭി​ന്ന​ത ത​ല​വേ​ദ​ന​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം.

 

 

Kerala

പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​. സം​സ്ഥാ​ന സ​മ്മേ​ള​നം കാ​സ​ർ​ഗോ​ട്ട്

കാ​സ​ർ​ഗോ​ഡ്: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ 36-ാം സം​സ്ഥാ​ന സ​മ്മേ​ള​നം കാ​സ​ർ​ഗോ​ട്ട് ന​ട​ക്കും. റോ​യ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം ക​ണ്ണൂ​ർ ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ജ​യ ഭ​ര​ത് റെ​ഡ്ഢി, അ​ച്യു​ത് അ​ശോ​ക്, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി.​പി. അ​ഭി​ജി​ത്ത്, ഡി​വൈ​എ​സ്പി​മാ​രാ​യ കെ.​പി.​സു​രേ​ഷ് ബാ​ബു, സി​ബി തോ​മ​സ്, ഉ​ത്തം​ദാ​സ്, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. പ്ര​ശാ​ന്ത്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നാ​യി പി. ​അ​ജി​ത് കു​മാ​റി​നെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി പി. ​ര​വീ​ന്ദ്ര​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Kerala

എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഉ​ദു​മ: കാ​സ​ർ​ഗോ​ഡ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ കു​ടി​വെ​ള്ള​ത്തി​ൽ എം​ഡി​എം​എ ക​ല​ർ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കെ. ​അ​ബ്ബാ​സ് അ​റ​ഫാ​ത്ത്, മു​ഹ​മ്മ​ദ് അ​മീ​ൻ, ടി.​എം. ഫൈ​സ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലാ​ണ് സം​ഭ​വം. ഫൈ​സ​ലി​ന്‍റെ പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്ര​തി​ക​ളി​ൽ നി​ന്ന് കാ​റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ 4.813 ഗ്രാം ​എം​ഡി​എം​എ​യും ല​ഹ​രി​വ​സ്‌​തു ക​ല​ർ​ത്തി​യ 618 ഗ്രാം ​വെ​ള്ള​വും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

ഫൈ​സ​ലി​ന്‍റെ സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ക്സൈ​സ് സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

അബദ്ധവശാൽ ഡോർ ലോക്കായി; മൂന്നു വയസുകാരൻ മുറിയിൽ കുടുങ്ങി

കാസർഗോഡ്: അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. ഞായറാഴ്ച രാത്രി 10:30 ഓടെ
ചെർക്കളയിലെ നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക്, ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ വാതിൽ ലോക്കായി അകപ്പെടുകയായിരുന്നു. ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ട് പോയി. പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്‍റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു . സേനാഗങ്ങളായ എസ്.അരുൺകുമാർ, സി.വി ഷബിൽ കുമാർ, എം.എം.അരുൺ കുമാർ,ഹോംഗാർഡ് പി.ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Kerala

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച അ​മ്മ​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

കാ​സ​ർ​കോ​ട്: പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ളെ ബേ​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി. പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്താ​യ പ​ള്ളി​ക്ക​ര പാ​ക്കം ചെ​ർ​ക്കാ​പ്പാ​റ സ്വ​ദേ​ശി സു​രേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൗ​ൺ​സ​ലിം​ഗി​നി​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു.

പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ണ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ അ​ന​സി​നെ​യാ​ണ് ആ​ദ്യം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Kerala

കേ​ര​ള - ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക്ക് സ​മീ​പം വ​യോ​ധി​ക​നെ തെ​രു​വ് നാ​യ ക​ടി​ച്ചു​കൊ​ന്നു

കാ​സ​ർ​ഗോ​ഡ്: കേ​ര​ള - ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക്ക് സ​മീ​പം ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ലെ ഉ​ള്ളാ​ളി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

കും​പ​ള സ്വ​ദേ​ശി​യാ​യ ദ​യാ​ന​ന്ദ് (60) ആ​ണ് മ​രി​ച്ച​ത്. കും​പ​ള ബൈ​പ്പാ​സി​ൽ ക​ട​വ​രാ​ന്ത​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തെ​രു​വു​നാ​യ ക​ടി​ച്ചു​കൊ​ന്ന​താ​ണെ​ന്നാ​ണ് സം​ശ​യം. ക​ട​വ​രാ​ന്ത​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ തെ​രു​വു​നാ​യ​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സ്ഥ​ല​ത്ത് നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

District News

സാമ്പത്തിക തർക്കം; കാസർഗോട്ട് യുവാവിന്റെ കഴുത്തിൽ ക ത്തികുത്തിയിറക്കി

കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക പ്ര​ശ്ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ക്കി. കാ​സ​ർ​ഗോ​ഡ് ആ​ണ് സം​ഭ​വം.

അ​നി​ൽ​കു​മാ​ർ(36) എ​ന്ന​യാ​ൾ​ക്കാ​ണ് കു​ത്തേ​റ്റ​ത്. മീ​ൻ വ്യാ​പാ​രി​യാ​യ അ​നി​ൽ കു​മാ​റി​നോ​ട് ഒ​രാ​ൾ സീ​താം​ഗോ​ളി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ കുത്തുകയായിരുന്നു.

ക​ഴു​ത്തി​ൽ ക​ത്തി കു​ത്തി​യി​റ​ങ്ങി​യ നി​ല​യി​ൽ അ​നി​ൽ​കു​മാ​റി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ അ​നി​ൽ കു​മാ​ർ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നാ​ല് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

District News

കാസർഗോഡ് ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്

കാസർഗോഡിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. സ്കൂൾ അവധിക്കാലം അവസാനിക്കാറായതും മഴ കുറഞ്ഞതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി കോട്ട സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.

കോട്ടയുടെ ചരിത്ര പ്രാധാന്യവും മനോഹരമായ കാഴ്ചകളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും കോട്ട സന്ദർശിക്കാനെത്തുന്നുണ്ട്. ഇത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നുണ്ട്.

സന്ദർശകരുടെ സൗകര്യാർത്ഥം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കോട്ടയുടെ പരിസരം ശുചീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

Kerala

ഉ​റ​ങ്ങിക്കിടന്ന അ​മ്മ​യെ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ചു​ട്ടു​കൊ​ന്ന മ​ക​ന്‍ അ​റ​സ്റ്റി​ല്‍​

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: ഉ​​​​റ​​​​ങ്ങു​​​ക​​​യി​​​​രു​​​​ന്ന അ​​​​മ്മ​​​​യെ മ​​​​ക​​​​ന്‍ പെ​​​​ട്രോ​​​​ള്‍ ഒ​​​​ഴി​​​​ച്ച് ചു​​​​ട്ടു​​​​കൊ​​​​ന്നു. ബ​​​​ന്ധു​​​​വാ​​​​യ യു​​​​വ​​​​തി​​​​യെ പെ​​​​ട്രോ​​​​ള്‍ ഒ​​​​ഴി​​​​ച്ച് തീ​​​​കൊ​​​​ളു​​​​ത്തി. കേ​​​​ര​​​​ള-​​​​ക​​​​ര്‍​ണാ​​​​ട​​​​ക അ​​​​തി​​​​ര്‍​ത്തി​​​​യി​​​​ലെ മ​​​​ഞ്ചേ​​​​ശ്വ​​​​രം വോ​​​​ര്‍​ക്കാ​​​​ടി ന​​​​ല്ല​​​​ങ്കി​​​​യി​​​​ലെ പ​​​​രേ​​​​ത​​​​നാ​​​​യ ലൂ​​​​യി​​​​സ് മൊ​​​​ന്തേ​​​​രോ​​​​യു​​​​ടെ ഭാ​​​​ര്യ ഹി​​​​ല്‍​ഡ മൊ​​​​ന്തേ​​​​രോ (59) ആ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഹി​​​​ല്‍​ഡ​​​​യു​​​​ടെ അ​​​​നു​​​​ജ​​​​ന്‍ വി​​​​ക്ട​​​​റി​​​​ന്‍റെ ഭാ​​​​ര്യ​​​​യും അ​​​​യ​​​​ല്‍​വാ​​​​സി​​​​യു​​​​മാ​​​​യ ലോ​​​​ലി​​​​ത​​​​യ്ക്ക് (30) ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പൊ​​​​ള്ള​​​​ലേ​​​​റ്റു. കൃ​​​​ത്യം ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം ക​​​​ട​​​​ന്നു​​​​ക​​​​ള​​​​ഞ്ഞ പ്ര​​​​തി മെ​​​​ല്‍​വി​​​​ന്‍ മൊ​​​​ന്തേ​​​​രോ​​​​യെ (26) മ​​​​ഞ്ചേ​​​​ശ്വ​​​​രം പോ​​​​ലീ​​​​സ് ക​​​​ര്‍​ണാ​​​​ട​​​​ക പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ പി​​​​ടി​​​​കൂ​​​​ടി. മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​​ത്തു​​നി​​​​ന്ന് 120 കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം അ​​​​ക​​​​ലെ കു​​​​ന്ദാ​​​​പു​​​​ര​​​​യി​​​​ല്‍ വ​​​​ച്ചാ​​​​ണ് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ മെ​​​​ല്‍​വി​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.


മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണ് പ്ര​​​​തി​​​​യെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ച്ച​​​​ത്. മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണ്‍ ഇ​​​​യാ​​​​ള്‍ ഇ​​​​ട​​​​യ്ക്കി​​​​ടെ ഓ​​​​ണ്‍ ചെ​​​​യ്തി​​​​രു​​​​ന്നു. മൂ​​​​ന്നു ബ​​​​സ് മാ​​​​റി​​​​ക്ക​​​​യ​​​​റി​​​​യാ​​​​ണ് കു​​​​ന്ദാ​​​​പു​​​​ര​​​​ത്ത് എ​​​​ത്തി​​​​യ​​​​ത്. ഇ​​​​വി​​​​ടെ​​​​യെ​​​​ത്തി ഇ​​​​യാ​​​​ള്‍ കു​​​​ളി​​​​ക്കു​​​​ക​​​​യും ഒ​​​​രു കു​​​​പ്പി മ​​​​ദ്യം വാ​​​​ങ്ങി ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ല്‍ ക​​​​യ​​​​റി ഉ​​​​ള്‍​പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ള്ള ചെ​​​​ങ്ക​​​​ല്‍ ക്വാ​​​​റി​​​​യി​​​​ലേ​​​​ക്കു പോ​​​​യ​​​​പ്പോ​​​​ള്‍ പി​​​​ടി​​​​യി​​​​ലാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​ത്രി​​​​യോ​​​​ടെ കാ​​​​സ​​​​ര്‍​ഗോ​​​​ട്ടെ​​​​ത്തി​​​​ച്ച് അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.


വ്യാ​​​​ഴാ​​​​ഴ്ച പു​​​​ല​​​​ര്‍​ച്ചെ ഒ​​​​ന്നോ​​​​​ടെ​​​​യാ​​​​ണ് ക്രൂ​​​​ര​​​​കൃ​​​​ത്യം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. ചെ​​​​ങ്ക​​​​ല്‍ ക്വാ​​​​റി തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​യ മെ​​​​ല്‍​വി​​​​നും അ​​​​മ്മ ഹി​​​​ല്‍​ഡ​​​​യും മാ​​​​ത്ര​​​​മാ​​​​ണ് ഈ ​​​​വീ​​​​ട്ടി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​ര്‍. അ​​​​ത്താ​​​​ഴം ക​​​​ഴി​​​​ച്ച് കി​​​​ട​​​​ന്നു​​​​റ​​​​ങ്ങി​​​​യ ഹി​​​​ല്‍​ഡ​​​​യെ മെ​​​​ല്‍​വി​​​​ന്‍ പെ​​​​ട്രോ​​​​ള്‍ ഒ​​​​ഴി​​​​ച്ച് ക​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വീ​​​​ടി​​​​നു പു​​​​റ​​​​കു​​​​വ​​​​ശ​​​​ത്തു​​​നി​​​​ന്ന് 50 മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ​​​​യാ​​​​യാ​​​​ണ് ക​​​​ത്തി​​​​ക്ക​​​​രി​​​​ഞ്ഞ ഹി​​​​ല്‍​ഡ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. മൃ​​​​ത​​​​ദേ​​​​ഹം മെ​​​​ല്‍​വി​​​​ന്‍ ഇ​​​​വി​​​​ടെ കൊ​​​​ണ്ടി​​​​ട്ട​​​​താ​​​​ണെ​​​​ന്നോ അ​​​​ല്ലെ​​​​ങ്കി​​​​ല്‍ പ്രാ​​​​ണ​​​​ര​​​​ക്ഷാ​​​​ര്‍​ഥം ഹി​​​​ല്‍​ഡ വീ​​​​ട്ടി​​​​ല്‍നി​​​​ന്നും ഇ​​​​റ​​​​ങ്ങി​​​​യോ​​​​ടി​​​​യ​​​​താ​​​​ണോ​​​​യെ​​​​ന്നോ വ്യ​​​​ക്ത​​​​മ​​​​ല്ല. അ​​​​മ്മ​​​​യെ കാ​​​​ണാ​​​​നി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​ഞ്ഞ് മെ​​​​ല്‍​വി​​​​ന്‍ അ​​​​യ​​​​ല്‍​വ​​​​ക്ക​​​​ത്തെ ലോ​​​​ലി​​​​ത​​​​യു​​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​യും ഇ​​​​വി​​​​ടെ വ​​​​ച്ച് ലോ​​​​ലി​​​​ത​​​​യു​​​​ടെ ദേ​​​​ഹ​​​​ത്തും പെ​​​​ട്രോ​​​​ള്‍ ഒ​​​​ഴി​​​​ച്ച് തീ​​​​കൊ​​​​ളു​​​​ത്തി​​​​യ​​​​താ​​​​യും മ​​​​ഞ്ചേ​​​​ശ്വ​​​​രം പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു. ത​​​​ല​​​​യ്ക്കും കാ​​​​ലി​​​​നും പൊ​​​​ള്ള​​​​ലേ​​​​റ്റ ലോ​​​​ലി​​​​ത മം​​​​ഗ​​​​ളൂ​​​രു യേ​​​​ന​​​​പ്പോ​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഐ​​​​സി​​​​യു​​​​വി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഇ​​​​വ​​​​ര്‍ അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം​​ചെ​​​​യ്ത​​​​താ​​​​യി ആ​​​​ശു​​​​പ​​​​ത്രി വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അ​​​​റി​​​​യി​​​​ച്ചു.


ഹി​​​​ല്‍​ഡ​​​​യു​​​​ടെ ഭ​​​​ര്‍​ത്താ​​​​വ് ലൂ​​​​യി​​​​സ് അ​​​​ഞ്ചു​​​​ വ​​​​ര്‍​ഷം മു​​​​ന്പ് മ​​​​രി​​​ച്ചി​​​രു​​​ന്നു. മ​​​​റ്റൊ​​​​രു മ​​​​ക​​​​ന്‍ ആ​​​​ല്‍​വി​​​​ന്‍ ഏ​​​​താ​​​​നും ആ​​​​ഴ്ച​​ മു​​​​മ്പാ​​​​ണ് ജോ​​​​ലി​ കി​​​​ട്ടി കു​​​​വൈ​​​​റ്റി​​​​ലേ​​​​ക്കു പോ​​​​യ​​​​ത്.

Kerala

എ​ൻ​ഡോ​സ​ൾ​ഫാ​ൻ നി​ർ​വീ​ര്യ​മാ​ക്ക​ൽ ന​ട​പ​ടി തു​ട​ങ്ങി

രാ​​​ജ​​​പു​​​രം: പ്ലാ​​​ന്‍റേ​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ എ​​​സ്റ്റേ​​​റ്റ് ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ കീ​​​ട​​​നാ​​​ശി​​​നി നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പെ​​​രി​​​യ​​​യി​​​ലെ​​​യും രാ​​​ജ​​​പു​​​ര​​​ത്തെ​​​യും ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ പു​​​തി​​​യ ബാ​​​ര​​​ലു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി. കേ​​​ന്ദ്ര മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ൽ (സി​​​പി​​​സി​​​ബി) നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​ണു നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്ക​​​ൽ പ്ര​​​ക്രി​​​യ തു​​​ട​​​ങ്ങി​​​യ​​​ത്.

കേ​​​ന്ദ്ര മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡ് റീ​​​ജി​​​യ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ച​​​ന്ദ്ര​​​ബാ​​​ബു, പ്ലാ​​​ന്‍റേ​​​ഷ​​​ന്‍ കോ​​​ര്‍പ​​റേ​​​ഷ​​​ന്‍ ഗ്രൂ​​​പ്പ് മാ​​​നേ​​​ജ​​​ര്‍ സ​​​ജീ​​​വ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ​​​യും സം​​​സ്ഥാ​​​ന മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡി​​​ൽ നി​​​ന്നു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മ​​​തി​​​യാ​​​യ സു​​​ര​​​ക്ഷാ മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ളോ​​​ടെ​​​യാ​​ണു പെ​​​രി​​​യ​​​യി​​​ലെ​​​യും രാ​​​ജ​​​പു​​​ര​​​ത്തെ​​​യും ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ​​നി​​​ന്നു കീ​​​ട​​​നാ​​​ശി​​​നി പു​​​തി​​​യ വീ​​​പ്പ​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച പെ​​​രി​​​യ ഗോ​​​ഡൗ​​​ണി​​​ലും ഇ​​​ന്ന​​​ലെ രാ​​​ജ​​​പു​​​ര​​​ത്തും ഇ​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. പു​​​തി​​​യ ബാ​​​ര​​​ലു​​​ക​​​ൾ സീ​​​ൽ ചെ​​​യ്തു വ​​​ച്ച​​​താ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ത്ത​​​ര​​​വ് ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ൻ ഇ​​​വി​​​ടെ​​നി​​​ന്നു മാ​​​റ്റു​​​മെ​​​ന്നും റീ​​​ജ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ച​​​ന്ദ്ര​​​ബാ​​​ബു പ​​​റ​​​ഞ്ഞു. ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രി​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​ര​​​മാ​​ണു നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

പെ​​​രി​​​യ​​​യി​​​ല്‍ 700 ലി​​​റ്റ​​​റും രാ​​​ജ​​​പു​​​ര​​​ത്ത് 450 ലി​​​റ്റ​​​റും ദ്രാ​​​വ​​​ക​​​രൂ​​​പ​​​ത്തി​​​ലു​​​ള്ള എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​നും ചീ​​​മേ​​​നി​​​യി​​​ല്‍ ക​​​ട്ടി​​​യാ​​​യ രൂ​​​പ​​​ത്തി​​​ലു​​​ള്ള 10 കി​​​ലോ എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​നു​​​മാ​​ണു പി​​​സി​​​കെ എ​​​സ്റ്റേ​​​റ്റു​​​ക​​​ളി​​​ലെ ഗോ​​​ഡൗ​​​ണു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ പു​​​രോ​​​ഗ​​​തി അ​​​ടു​​​ത്ത മാ​​​സം ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ സി​​​റ്റിം​​​ഗി​​​ൽ കേ​​​ന്ദ്ര മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ര്‍​ഡ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യും. പാ​​​ല​​​ക്കാ​​​ട് മ​​​ണ്ണാ​​​ര്‍​ക്കാ​​​ട് എ​​​സ്റ്റേ​​​റ്റി​​​ലെ 304 ലി​​​റ്റ​​​ര്‍ എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​ന്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി മാ​​​റ്റി​​​യി​​​രു​​​ന്നു. നി​​​ര്‍​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ചെ​​​ല​​​വ് പി​​​സി​​​കെ​​​യും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​മാ​​​ണ് വ​​​ഹി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​നാ​​​യി അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ൾ (ഹ​​​സാ​​​ർ​​​ഡ​​​സ് വേ​​​സ്റ്റ്) നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി മു​​​ൻ​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ക​​​മ്പ​​​നി​​​ക​​​ളി​​​ൽ നി​​​ന്ന് ടെ​​​ൻ​​​ഡ​​​ർ ക്ഷ​​​ണി​​​ക്കും. ക​​​രാ​​​റെ​​​ടു​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​ക​​​ള്‍ അ​​​വ​​​രു​​​ടെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ച്ചാ​​​ണ് എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​ന്‍ നി​​​ര്‍​വീ​​​ര്യ​​​മാ​​​ക്കു​​​ക.

നേ​​​ര​​​ത്തേ മു​​​ളി​​​യാ​​​റി​​​ന് സ​​​മീ​​​പം മി​​​ഞ്ചി​​​പ്പ​​​ദ​​​വി​​​ലെ പി​​​സി​​​കെ എ​​​സ്റ്റേ​​​റ്റി​​​ലു​​​ള്ള കി​​​ണ​​​റ്റി​​​ല്‍ എ​​​ന്‍​ഡോ​​​സ​​​ള്‍​ഫാ​​​ന്‍ കു​​​ഴി​​​ച്ചു​​​മൂ​​​ടി​​​യ​​​ത് ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ അ​​​തി​​​ര്‍​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ള്‍​ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഉ​​​ഡു​​​പ്പി​​​യി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ ഡോ. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് ഷാ​​​ന്‍​ഭോ​​​ഗ് ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യെ തു​​​ട​​​ര്‍​ന്നാ​​​ണ് ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രി​​​ബ്യൂ​​​ണ​​​ൽ വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ട്ട​​​ത്.
പ​​​ഴ​​​യ ഇ​​​രു​​​മ്പ് വീ​​​പ്പ​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ 2012ൽ ​​​ഹൈ ഡെ​​​ൻ​​​സി​​​റ്റി പോ​​​ളി​​​ത്തീ​​​ൻ ബാ​​​ര​​​ലു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ത​​​തി​​​ട​​​ങ്ങ​​​ളി​​​ൽ​​​വ​​​ച്ചു​​​ത​​​ന്നെ ഇ​​​വ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കാ​​​ൻ ഡി​​​ഫ​​​ൻ​​​സ് റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ​​​യും (ഡി​​​ആ​​​ർ​​​ഡി​​​ഒ) കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​യും സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യ​​​ത്തോ​​​ടെ പി​​​സി​​​കെ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ജ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​തി​​​ർ​​​പ്പു കാ​​​ര​​​ണം സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല.

Kerala

കൗ​ണ്‍​സ​ലിം​ഗി​നെ​ത്തി​യ പ​തി​നാ​ലു​കാ​രി​ക്കു​ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: കൗ​​​ണ്‍​സ​​ലിം​​​ഗി​​​നെ​​​ത്തി​​​യ പ​​​തി​​​നാ​​​ലു​​​കാ​​​രി​​​ക്കു​​​നേ​​​രേ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ഡോ​​​ക്ട​​​ര്‍ പോ​​​ക്‌​​​സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം അ​​​റ​​​സ്റ്റി​​​ല്‍. കാ​​​ഞ്ഞ​​​ങ്ങാ​​​ട് ജി​​​ല്ലാ ഹോ​​​മി​​​യോ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സൂ​​​പ്ര​​​ണ്ട് ത​​​സ്തി​​​ക​​​യി​​​ല്‍​നി​​​ന്നു വി​​​ര​​​മി​​​ച്ച സൈ​​​ക്യാ​​​ട്രി​​​സ്റ്റ് കൂ​​​ടി​​​യാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വ് സ്വ​​​ദേ​​​ശി​​​യും കാ​​​ഞ്ഞ​​​ങ്ങാ​​​ട് കു​​​ശാ​​​ല്‍​ന​​​ഗ​​​ര്‍ റെ​​​യി​​​ല്‍​വേ ഗേ​​​റ്റി​​​നു സ​​​മീ​​​പം താ​​​മ​​​സ​​​ക്കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​വി​​​ശാ​​​ഖ് കു​​​മാ​​​റി​​​നെ​​​യാ​​​ണ് (61) ഹൊ​​​സ്ദു​​​ര്‍​ഗ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

2023 ഡി​​​സം​​​ബ​​​റി​​​ലാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ച​​​ന്തേ​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ പ​​​രി​​​ധി​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യെ വീ​​​ട്ടു​​​കാ​​​ര്‍ നാ​​​ലു​​​ത​​​വ​​​ണ ഡോ​​​ക്ട​​​റു​​​ടെ വീ​​​ട്ടി​​​ല്‍ കൗ​​​ണ്‍​സ​​​ലിം​​​ഗി​​​നാ​​​യി എ​​​ത്തി​​​ച്ചി​​​രു​​​ന്നു. മൂ​​​ന്നു​​​ത​​​വ​​​ണ​​​യും ന​​​ല്ല രീ​​​തി​​​യി​​​ല്‍ കൗ​​​ണ്‍​സ​​ലിം​​​ഗ് ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും നാ​​​ലാം​​​ത​​​വ​​​ണ ഡോ​​​ക്ട​​​ര്‍ ത​​​ന്‍റെ നേ​​​ര്‍​ക്കു ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യെ​​​ന്നു പെ​​​ണ്‍​കു​​​ട്ടി പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. ഇ​​​ക്കാ​​​ര്യം അ​​​ന്നു ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. ഈ ​​​അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷം സ്‌​​​കൂ​​​ള്‍ തു​​​റ​​​ന്ന​​​പ്പോ​​​ള്‍ സ്‌​​​കൂ​​​ളി​​​ല്‍ ന​​​ട​​​ന്ന കൗ​​​ണ്‍​സ​​​ലിം​​​ഗി​​​ലാ​​​ണ് പെ​​​ണ്‍​കു​​​ട്ടി ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നി​​​ല​​​വി​​​ല്‍ പെ​​​ണ്‍​കു​​​ട്ടി​​​ക്ക് 16 വ​​​യ​​​സു​​​ണ്ട്. ഡോ. ​​​വി​​​ശാ​​​ഖ് കു​​​മാ​​​റി​​​നെ ഹൊ​​​സ്ദു​​​ര്‍​ഗ് ജു​​​ഡീ​​​ഷ​​​ല്‍ ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി (ഒ​​​ന്ന്) 14 ദി​​​വ​​​സ​​​ത്തേ​​ക്ക് റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.

Latest News

Corehub Up