Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Katanashalyam

Thrissur

കാ​ട്ടാ​നശ​ല്യം: പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി നാ​ട്ടു​കാ​ർ

മാ​ന്ദാ​മം​ഗ​ലം: വെ​ള്ള​ക്കാ​രി​ത്ത​ട​ത്ത് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി ആ​ന​യി​റ​ങ്ങി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു.

മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ വാ​ഴ, ക​വു​ങ്ങ്, തെ​ങ്ങ്, റ​ബ്ബ​ർ, ക​പ്പ തു​ട​ങ്ങി​യ വി​വി​ധ​ത​രം കൃ​ഷി​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൂ​ട്ട​മാ​യി എ​ത്തു​ന്ന ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ക​യ​റു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം എ​ട്ട് ആ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

ആ​ന​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക, ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ക, രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​ആ​ർ​ടി ടീ​മി​നെ സ്ഥി​ര​മാ​യി മേ​ഖ​ല​യി​ൽ വി​ന്യ​സി​ക്ക​ണ​മെ​ന്നും സ​ർ​വ്വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഷാ​ജി വാ​ര​പ്പെ​ട്ടി, ക​ൺ​വീ​ന​ർ ബാ​ബു എ​ന്നി​വ​ർ യോ​ഗ ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up