Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KathanarCricketLeague

പുതുപ്പള്ളിയുടെ പിച്ചില്‍ കത്തനാര്‍മാര്‍

കോ​ട്ട​യം: പാ​തി​രി ഗ​ഡീ​സ്, ഫെ​യ്ത്ത് സ്‌​ട്രൈ​ക്കേ​ഴ്‌​സ്, ഹൈ​റേ​ഞ്ച് വാ​രി​യേ​ഴ്‌​സ്, പാ​ലാ അ​ച്ചാ​യ​ന്‍സ്, മാ​ര്‍ത്തോ​മ്മ റോ​യ​ല്‍സ്, യോ​ബ​ല്‍ ടൈ​റ്റ​ന്‍സ്, ബ്ര​ദേ​ഴ്‌​സ് കോ​ട്ട​യം...

ളോ​ഹ മാ​റ്റി​വ​ച്ച് പ​ച്ച​യും നീ​ല​യും ചു​വ​പ്പും​ക​ള​റി​ലു​ള്ള ജ​ഴ്‌​സി​യ​ണി​ഞ്ഞ് കൈ​യി​ല്‍ ബാ​റ്റും ബോ​ളു​മാ​യി അ​ച്ച​ന്‍മാ​ര്‍ ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ള്‍ സം​ഗ​തി കി​ടു​ക്കി.

ബാ​റ്റും പ​ന്തും കൈ​യി​ലേ​ന്തി പു​തു​പ്പ​ള്ളി​യി​ലെ പ​ച്ച​പ്പര​വ​താ​നി വി​രി​ച്ച ട​ര്‍ഫി​ല്‍ വൈ​ദി​ക​ര്‍ ക​രു​ത്തുകാ​ട്ടി​യ​പ്പോ​ള്‍ ക​ളി​യു​ടെ ആ​വേ​ശം ബൗ​ണ്ട​റി​യും ക​ട​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളി​ലെ വൈ​ദി​ക​ര്‍ അ​ണി​നി​ര​ക്കു​ന്ന ക​ത്ത​നാ​ര്‍ ക്രി​ക്ക​റ്റ് ലീ​ഗി​ന് പു​തു​പ്പ​ള്ളി​യി​ല്‍ ആ​വേ​ശ തു​ട​ക്കം.

വ്യ​ത്യ​സ്ത​മാ​യ ഈ ​ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റിന്‍റെ പ്ര​ഥ​മ പ​തി​പ്പി​ന് പു​തു​പ്പ​ള്ളി ബെ​യ് ൽസ് ആ​രീ​ന​യി​ലാ​ണ് തു​ട​ക്ക​മാ​യ​ത്. കേ​ര​ള​ത്തി​ന്‍റെ തെ​ക്കേയ​റ്റം​മു​ത​ല്‍ വ​ട​ക്കേ​യ​റ്റം വ​രെ​യു​ള്ള സീ​റോമ​ല​ബാ​ര്‍ സ​ഭ, സീ​റോ മ​ല​ങ്ക​ര സ​ഭ, ല​ത്തീ​ന്‍ ക​ത്തോ​ലി​ക്കാ സ​ഭ, മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ, മാ​ര്‍ത്തോ​മ്മാ സ​ഭ എ​ന്നീ സ​ഭ​ക​ളി​ലെ വൈ​ദി​ക​രും പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി വ​ട​വാ​തൂ​ര്‍ സെ​മി​നാ​രി​യി​ലെ ഡീ​ക്ക​ന്‍മാ​രും ഉ​ള്‍പ്പെ​ടു​ന്ന ആ​കെ 16 ടീ​മു​ക​ളാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ​

ആ​റ് ഓ​വ​ര്‍ വീ​ത​മു​ള്ള മ​ത്സ​ര​ത്തി​ല്‍ ഒ​രു ടീ​മി​ല്‍ 11 പേ​രാ​ണു​ള്ള​ത്. ക​ളി​ക്ക​ള​ത്തി​ലെ ജ​യ​പ​രാ​ജ​യ​ങ്ങ​ള്‍ക്കോ വാ​ശി​ക്കോ അ​പ്പു​റം, സ്‌​പോ​ര്‍ട്‌​സ്മാ​ന്‍ സ്പി​രി​റ്റോ​ടെ പ​ര​സ്പ​ര സൗ​ഹൃ​ദം വ​ര്‍ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ള്‍ ഏ​റെ നാ​ളാ​യി ആ​ഗ്ര​ഹി​ച്ച ഈ ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വൈ​ദി​ക​ര്‍ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ പ്രാ​ര്‍ഥ​നാ​ഗാ​ന​ത്തോ​ടെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ആ​രം​ഭി​ച്ച​ത്. ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നു ജോ​ബ് എം​എ​ല്‍എ മു​ഖ്യാതി​ഥി​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​ര്‍ ചേ​ര്‍ന്നു രൂ​പീ​ക​രി​ച്ച ക​ത്ത​നാ​ര്‍ ക്രി​ക്ക​റ്റ് ക്ല​ബ്ബാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ ഉ​ള്‍പ്പെ​ടെ 17 മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. ഫൈ​ന​ല്‍ മ​ത്സ​രം ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കും.

Latest News

Corehub Up