കാറ്റാംകവല: വിശുദ്ധ യൂദാ തദേവൂസിന്റെ തീർഥാടന ദേവാലയത്തിൽ നവനാൾ തിരുകർമങ്ങൾക്കും തിരുനാളാഘോഷങ്ങൾക്കും വികാരി ഫാ.ജോസഫ് മടപ്പാംതോട്ടുകുന്നേൽ കൊടിയേറ്റി. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും വചനസന്ദേശവും നടന്നു.
നവനാൾ ദിനങ്ങളിൽ 3.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് തുരുത്തേൽ, ഫാ. പോൾ മുണ്ടയ്ക്കൽ, ഫാ. ജോൺ മുള്ളങ്കുഴി, ഫാ. മാർട്ടിൻ പാഴൂപറമ്പിൽ, ഫാ. ജോമി തൊട്ടിയിൽ, ഫാ. ജോബി വട്ടമല, ഫാ. ടിൻസൺ സെബാസ്റ്റ്യൻ എന്നിവർ കാർമികത്വം വഹിക്കും.
തിരുനാൾ ദിനമായ 22ന് ഉച്ചകഴിഞ്ഞ് 3.30ന് ദിവ്യകാരുണ്യ ആരാധന, ജപമാല. നാലിന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന. കാർമികൻ ഫാ.അരുൺ കുര്യാളാനിക്കൽ. ആറിന് വിശ്വാസ പ്രഘോഷണ റാലി. തുടർന്ന് സ്നേഹവിരുന്ന്.