കൊല്ലം: കൊല്ലം സിറ്റി പോലീസിന്റെ ഓണാഘോഷ പരിപാടിയായ കാവലോണം 2026 ഡി എച്ച്ക്യു ക്യാമ്പില്‍ ആവേശകരമായി ആഘോഷിച്ചു. മേയര്‍ എ.കെ. ഹഫീസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ.എം. ഷാജി, എന്‍.കെ. പ്രേമചന്ദ്രന് എംപി എന്നിവര്‍ പങ്കെടുത്തു. കൂടാതെ വിഷ്ണു മോഹന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി, കളക്ടര്‍ ആനി ജൂല തോമസ് എന്നിവരും ചടങ്ങില്‍ സാന്നിധ്യമായി.
അത്തപ്പൂക്കളം, വടംവലി, കസേരകളി, കളരിപ്പയറ്റ്, തിരുവാതിരക്കളി, ഗാനമേള തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
സിറ്റി പോലീസ് മേധാവി ഹേമലത, അഡീഷണല്‍ എസ്പി രാജേഷ്, എസിപിമാരായ ഷാജി (കൊല്ലം), വിനോദ് (കരുനാഗപ്പള്ളി), രാകേഷ് (ചാത്തന്നൂര്‍), വിജയശങ്കര്‍ (നാര്‍കോട്ടിക് സെല്‍), സുരേഷ് (ഡിസിആര്‍ബി), രാജേഷ് (ഡിസിബി.), റിസര്‍വ് ഇന്‍സ്പെക്ടര്‍ മഹേഷ്, കമ്മിറ്റി കണ്‍വീനര്‍ വൈ. സാബു പോലീസ് ഓഫീസര്‍മാരായ വിനോദ് ജെറാള്‍ഡ്, സുധീര്‍ തടത്തില്‍, പ്രേം പ്രസാദ്, സുനില്‍കുമാര്‍, ജയമോഹന്, കണ്ണന്, ബൈജു എസ്. നായര്‍, അപ്പു എന്നിവരും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.