Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kazhakuttam

ക​ഴ​ക്കൂ​ട്ട​ത്ത് യു​വാ​ക്ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. മേ​നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​തീ​ഷ് എ​ന്ന പ​ഞ്ചാ​യ​ത്ത് ഉ​ണ്ണി (44), ബാ​ലു (47) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് ര​തീ​ഷ് മേ​നം​കു​ളം സ്വ​ദേ​ശി​യാ​യ ലാ​ലു​വി​നെ ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ലാ​ലു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ബാ​ലു ഇ​തി​നു​പ​ക​ര​മാ​യി ര​തീ​ഷി​നെ പ​ഞ്ചാ​യ​ത്ത് ന​ട​യി​ൽ വ​ച്ച് മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് ന​ട​പ​ടി.

ര​തീ​ഷ് ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി ബാ​ലു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​തീ​ഷി​നെ​തി​രെ മ​റ്റൊ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ര​തീ​ഷ് തി​രു​വ​ന​ന്ത​പു​രം സി​റ്റി-​റൂ​റ​ൽ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 14 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up