തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് പേർ പിടിയിലായി. മേനംകുളം സ്വദേശികളായ രതീഷ് എന്ന പഞ്ചായത്ത് ഉണ്ണി (44), ബാലു (47) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു സംഭവങ്ങളുടെ തുടക്കം. മുൻവൈരാഗ്യത്തെ തുടർന്ന് രതീഷ് മേനംകുളം സ്വദേശിയായ ലാലുവിനെ തടിക്കഷ്ണം ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ലാലുവിന്റെ സഹോദരൻ ബാലു ഇതിനുപകരമായി രതീഷിനെ പഞ്ചായത്ത് നടയിൽ വച്ച് മർദിച്ചു. തുടർന്ന് രണ്ട് സംഭവങ്ങളിലും പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി.
രതീഷ് കല്ലുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി ബാലു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രതീഷിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. രതീഷ് തിരുവനന്തപുരം സിറ്റി-റൂറൽ സ്റ്റേഷനുകളിലായി 14 കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Tags : kerala police crime news Kazhakuttam trivandrum