Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KedarnathYatra

Video

പുണ്യം തേടിയുള്ള യാത്രയിൽ പൊലിയുന്ന ജീവനുകൾ; കേദാർനാഥിലെ കുതിരകളുടെ ദയനീയാവസ്ഥ വീണ്ടും ചർച്ചയാകുന്നു

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ്ര​ശ​സ്ത​മാ​യ കേ​ദാ​ർ​നാ​ഥ് തീ​ർ​ഥാ​ട​ന പാ​ത​യി​ൽ കു​തി​ര​ക​ളോ​ടും ക​ഴു​ത​ക​ളോ​ടും കാ​ട്ടു​ന്ന ക്രൂ​ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന ഒ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

ഗൗ​രി​കു​ണ്ഡി​ൽ നി​ന്നു​ള്ള ക​ഠി​ന​മാ​യ മ​ല​ക​യ​റ്റ​ത്തി​ന് ഭ​ക്ത​ർ വ്യാ​പ​ക​മാ​യി ആ​ശ്ര​യി​ക്കു​ന്ന ഈ ​മൃ​ഗ​ങ്ങ​ൾ അ​മി​ത ജോ​ലി​ഭാ​ര​വും പ​ട്ടി​ണി​യും കൃ​ത്യ​മാ​യ ചി​കി​ത്സ​യു​ടെ കു​റ​വും കാ​ര​ണം പാ​തി​വ​ഴി​യി​ൽ ച​ത്തൊ​ടു​ങ്ങു​ന്ന​ത് പ​തി​വാ​ണ്.

അ​ടു​ത്തി​ടെ ഒ​രു തീ​ർ​ഥാ​ട​ക​ൻ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ ച​ത്ത കു​തി​ര​യെ ആ​ളു​ക​ൾ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത് കാ​ണാം. സ്വ​ന്തം കാ​ലി​ൽ ന​ട​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​ർ മാ​ത്രം ഈ ​ദു​ർ​ഘ​ട പാ​ത​യി​ലേ​ക്ക് വ​ര​ണ​മെ​ന്നും, മ​റ്റൊ​രു ജീ​വി​യെ പീ​ഡി​പ്പി​ച്ചു കൊ​ല്ലു​ന്ന​തി​ലൂ​ടെ ഭ​ക്ത​ർ നേ​ടു​ന്ന​ത് പു​ണ്യ​മാ​ണോ പാ​പ​മാ​ണോ എ​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്നും വീ​ഡി​യോ​യി​ലു​ള്ള യു​വാ​വ് ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ, തീ​ർ​ഥാ​ട​നം ഭ​ക്ത​രു​ടെ മാ​ത്രം യാ​ത്ര​യാ​ണെ​ന്നും അ​തി​ന്‍റെ ഭാ​രം മൃ​ഗ​ങ്ങ​ളു​ടെ മേ​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​തെ സ്വ​യം ന​ട​ന്നു തീ​ർ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഒ​ട്ടേ​റെ ആ​ളു​ക​ളാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

 

Latest News

Corehub Up