ഉത്തരാഖണ്ഡിലെ പ്രശസ്തമായ കേദാർനാഥ് തീർഥാടന പാതയിൽ കുതിരകളോടും കഴുതകളോടും കാട്ടുന്ന ക്രൂരത വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.
ഗൗരികുണ്ഡിൽ നിന്നുള്ള കഠിനമായ മലകയറ്റത്തിന് ഭക്തർ വ്യാപകമായി ആശ്രയിക്കുന്ന ഈ മൃഗങ്ങൾ അമിത ജോലിഭാരവും പട്ടിണിയും കൃത്യമായ ചികിത്സയുടെ കുറവും കാരണം പാതിവഴിയിൽ ചത്തൊടുങ്ങുന്നത് പതിവാണ്.
അടുത്തിടെ ഒരു തീർഥാടകൻ പങ്കുവെച്ച ദൃശ്യങ്ങളിൽ ചത്ത കുതിരയെ ആളുകൾ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കാണാം. സ്വന്തം കാലിൽ നടക്കാൻ ശേഷിയുള്ളവർ മാത്രം ഈ ദുർഘട പാതയിലേക്ക് വരണമെന്നും, മറ്റൊരു ജീവിയെ പീഡിപ്പിച്ചു കൊല്ലുന്നതിലൂടെ ഭക്തർ നേടുന്നത് പുണ്യമാണോ പാപമാണോ എന്ന് ചിന്തിക്കണമെന്നും വീഡിയോയിലുള്ള യുവാവ് ഓർമ്മിപ്പിക്കുന്നു.
ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, തീർഥാടനം ഭക്തരുടെ മാത്രം യാത്രയാണെന്നും അതിന്റെ ഭാരം മൃഗങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാതെ സ്വയം നടന്നു തീർക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടേറെ ആളുകളാണ് ഇന്റർനെറ്റിൽ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
Animals are not ours to use and abuse EVER! ?
— PROTECT ALL WILDLIFE (@Protect_Wldlife) June 16, 2026
Is this a sin or a virtue? I don't think making a speechless animal suffer for a religious pilgrimage will yield any reward or make God happy. How will this voiceless creature climb the nearly 18 km of difficult terrain to… pic.twitter.com/Ja6lmLmO6m
Tags : KedarnathYatra SaveAnimals AnimalCruelty KedarnathTragedy CharDhamYatra