x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്പി ഓ​ഫീ​സി​ൽ ‘ഹൈ​വോ​ൾ​ട്ടേ​ജ്’ അ​ടി; പോ​ലീ​സു​കാ​രെ സാ​ക്ഷി​യാ​ക്കി സ്ത്രീ​ക​ൾ ത​മ്മി​ൽ കൂ​ട്ട​ത്ത​ല്ല്


Published: June 17, 2026 11:55 PM IST | Updated: June 17, 2026 11:55 PM IST

മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പൂ​ർ എ​സ്പി ഓ​ഫീ​സി​ൽ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​നി​ടെ ര​ണ്ട് സ്ത്രീ​ക​ൾ ത​മ്മി​ൽ തെ​രു​വ് യു​ദ്ധ​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ഏ​റ്റു​മു​ട്ടി.

വി​ദ്യ റൈ​ക്വാ​ർ എ​ന്ന വ​നി​താ യൂ​ട്യൂ​ബ​ർ ത​നി​ക്കെ​തി​രെ വ്യാ​ജ വാ​ർ​ത്ത​ക​ൾ ന​ൽ​കി അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കാ​ണി​ച്ച് പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സ്ത്രീ​യും യൂ​ട്യൂ​ബ​റും ത​മ്മി​ലാ​ണ് ഓ​ഫീ​സി​നു​ള്ളി​ൽ വെ​ച്ച് ക​യ്യാ​ങ്ക​ളി ഉ​ണ്ടാ​യ​ത്.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്നി​ൽ വെ​ച്ച് പ​ര​സ്പ​രം മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ചും മ​ർ​ദ്ദി​ച്ചും നി​ല​ത്തു​വീ​ണ് അ​ട​പ​ട​ലം ത​ല്ലു​കൂ​ടി​യ ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചോ​ര​യൊ​ലി​ക്കു​ക​യും ചെ​യ്തു.

ക​ണ്ടു​നി​ന്ന​വ​ർ ത​ട​യു​ന്ന​തി​ന് പ​ക​രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും, ആ ​ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഒ​ടു​വി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ ഇ​ട​പെ​ട്ടാ​ണ് ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി​യ​തും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി സി​വി​ൽ ലൈ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​തും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Jabalpur MadhyaPradesh SPOfficeBrawl HighVoltageDrama ViralVideo

Recent News

Corehub Up