കല്‍പ്പറ്റ: പടിഞ്ഞാറത്തറ മഞ്ഞൂറയിലെ കെന്‍സ വെല്‍നെസ് റിസോര്‍ട്ട് പദ്ധതി തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.
കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ അസീസ്, തിരുവനന്തപുരം സ്വദേശി മാളു ഭദ്രന്, സന്തോഷ് കുമാര്‍, രാജന് നമ്പ്യാര്‍ എന്നിവര്‍ക്കെതിരേ കെന്‍സ വെല്‍നെസ് പ്രോജക്ട് മേധാവിയും പ്രവാസി വ്യവസായിയുമായ ഡോ. ഷിഹാബ് ഷാ സംസ്ഥാന പൊലിസ് മേധാവിക്കു നല്കിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വിട്ടത്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇന്‍സ്പെക്ടര്‍ ടി.കെ. സുധീറിനാണ് അന്വേഷണച്ചുമതല.